കീടനാശിനി, കൊതുകുതിരി, രാസവളം തുടങ്ങിയവ കഴിച്ചാല്‍ കുട്ടിയുടെ ജീവന്‍ അപകടത്തിലാകും. എത്രയും വേഗം വൈദ്യസഹായം തേടണം. കഴിച്ച വിഷ വസ്തുവും കുട്ടി ഛര്‍ദിച്ചെങ്കില്‍ അതിന്റെ സാമ്പിളും നല്‍കിയാല്‍ ഡോക്ടര്‍ക്കു രോഗം നിര്‍ണയിക്കാന്‍ എളുപ്പമാകും.
വിഷദ്രാവകം കുടിച്ചു എന്ന് സംശയം തോന്നിയാല്‍
🎯 എന്തു വസ്തുവാണ് കഴിച്ചതെന്നു കുട്ടിയോട് ചോദിച്ചു മനസ്സിലാക്കുക. സമീപത്തെ കുപ്പിയും പാത്രവും പരിശോധിച്ചാല്‍ ഉള്ളില്‍ ചെന്ന വസ്തു കണ്ടെത്താനാകും.
🎯 ബ്ലീച്ചിംഗ് പൗഡര്‍, ബാത്ത്‌റൂം കഴുകുന്ന ലോഷന്‍ തുടങ്ങിയവയാണ് ഉള്ളില്‍ ചെന്നതെങ്കില്‍ അതിന്റെ തീവ്രത കുറയ്ക്കാന്‍ ധാരാളം വെള്ളം കുടിപ്പിക്കണം. പാലോ ഒ ആര്‍ എസ് ലായനിയോ കൊടുക്കാം.
🎯 ഉപ്പു വെള്ളം കൊടുത്തു ഛര്‍ദിപ്പിക്കുന്നത് വിഷം പുറന്തള്ളാന്‍ നല്ലതാണ്.
🎯 വിഷം കഴിച്ച് മൂന്ന് മണിക്കൂറിനുള്ളിലാണെങ്കില്‍ ആമാശയത്തില്‍ നിന്ന് ട്യൂബു വഴി വലിച്ചെടുക്കാം. വിഷം ചെറുകുടലിലേക്ക് പ്രവേശിച്ചാല്‍ ചികിത്സ കൂടുതല്‍ ദുഷ്‌കരമാകും.
Post a Comment