MILTRA/ ADVISOR തസ്തികളിലേക്ക് ഉടൻ നിയമനം
ഡിജിറ്റൽ സേവനം കൂടുതൽ ജനങ്ങളിൽ എത്തിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ SBI LIFE കായ൦കുള൦ ബ്രാഞ്ചിൽ ഒഴിവുള്ള Life Mitra /Advisor തസ്തികളിലേക്ക്
ചേപാട്
ഭരണിക്കാവ്
അടൂ൪
ഭഗവതി പടി
മുതുകുള൦
പുതുപ്പള്ളി
പള്ളിക്കൽ
പ്രയാർ
രാമപുര൦
ചാരു൦മൂട്
നൂറനാട്
കററാന൦
കാപ്പിൽ.
ഢാണാപടി.
കൃഷണപുര൦
പുല്ലുകുളങര
കരീലകുളങര
ഹരിപ്പാട്
കൺടലൂ൪
ആലു൦പീടിക
ഓച്ചിറ
മാവേലിക്കര
എരുവ
എവൂ൪
കായംകുളം
എന്നിവിടങ്ങളിൽ (part time / full time ) പ്രവർത്തകരെ നിയമിക്കുന്നു
യോഗ്യത : SSLC Pass
വയസ്സ് : 25 to 55
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുകയോ ലിങ്കിൽ റെജിസ്റ്റർ ചെയ്യുകയോ ചെയ്യുക.
Contact: 9645083472
പഞ്ചായത്ത്, വാർഡ് തലത്തിൽ പ്രവർത്തിക്കുന്നവർക്കും ഗൾഫ് റിട്ടേൺ… എന്നിവർക്ക് മുൻഗണന.
വാഹന ടെണ്ടര്‍
തലശ്ശേരി: തപാൽ വകുപ്പിന്റെ തലശ്ശേരി ഡിവിഷനുകീഴിൽ ടൗണിൽ തപാൽ ഉരുപ്പടികൾ കൊണ്ടുപോകുന്നതിന് കരാറടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് ഇ ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 22 ന് വൈകിട്ട് അഞ്ച് മണി.
ഫോൺ:0490 2341355, 2322300.
കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലെ ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് എ.സി കാര്‍ വാടകയ്ക്ക് നല്‍കാൻ താല്‍പര്യമുളള വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 22 ന് മൂന്ന് മണി വരെ.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2373575, 8281999046.
പ്രോജക്റ്റ് സ്റ്റാഫിനെ നിയമിക്കുന്നു
സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ (സി.ഡിറ്റ്) താൽകാലികമായി കരാർ അടിസ്ഥാനത്തിൽ പ്രോജക്റ്റ് സ്റ്റാഫിനെ നിയമിക്കുന്നു. പി.എച്ച്.പി ഡെവലപ്പർ, നേറ്റീവ് റിയാക്റ്റ് ഡെവലപ്പർ, യു.ഐ/യു.എക്സ് ഡെവലപ്പർ, ടെസ്റ്റ് എൻജിനിയർ, ടെക്നിക്കൽ റൈറ്റർ, സെർവർ അഡ്മിനിസ്ട്രേറ്റർ തസ്തികകളിലാണ് ഒഴിവുകളുള്ളത്. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.careers.cdit.org സന്ദർശിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ജൂൺ 11.
അക്രഡിറ്റഡ് എൻജിനിയർ നിയമനം
കല്പറ്റ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കല്പറ്റ ബ്ലോക്ക് പ്രോഗ്രാം ഓഫീസിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അക്രഡിറ്റഡ് എൻജിനിയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസമുള്ള, ബി.ടെക് (അഗ്രികൾച്ചർ/ സിവിൽ) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും 17-ന് മൂന്നിനകം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ലഭിക്കണം.
പ്രൊജക്ട് കോ-ഓർഡിനേറ്റർ നിയമനം
കാസർകോട് മത്സ്യകർഷക വികസന ഏജൻസിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു പ്രൊജകട് കോ ഓർഡിനേറ്ററെ നിയമിക്കുന്നു. തിങ്കളാഴ്ച (ജൂൺ 14) രാവിലെ 11 മണിക്ക് ഓൺലൈൻ ആയാണ് കൂടിക്കാഴ്ച. എം.എസ്‌സി.സുവോളജി/ബി.എഫ്.എസ്‌സി.ബിരുദം/ ഫിഷറീസ് സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യത. ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ജൂൺ 12ന് അഞ്ച് മണിക്ക് മുമ്പായി ffda@ksgd@gmail.com ലേക്ക് അപേക്ഷ അയക്കണം.
ഫോൺ: 0467 2202537
സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു
തലശ്ശേരി: വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള തലശ്ശേരി ഗവ.ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സ് എന്ന സ്ഥാപനത്തിലേക്ക് സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. എം എസ് സി സൈക്കോളജി ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ജൂണ്‍ 30 ന് ഉച്ചക്ക് രണ്ട് മണിക്ക് മുമ്പായി തലശ്ശേരി എരഞ്ഞോളിപ്പാലത്തിനടുത്തുള്ള ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം.
ഫോണ്‍: 0490 2321605
ക്ലർക്ക് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
കൊടുവള്ളി: നഗരസഭയിൽ സർക്കാർ അംഗീകൃത ദിവസവേതനാടിസ്ഥാനത്തിൽ ക്ലർക്ക് കം ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. മൂന്നുമാസത്തേക്കാണ് നിയമനം. അപേക്ഷകർ കൊടുവള്ളി നഗരസഭാപരിധിയിലെ കുടുംബശ്രീ കുടുംബാംഗം ആയിരിക്കണം. യോഗ്യത എസ്.എസ്.എൽ.സി., ടൈപ്പ്‌റൈറ്റിങ് ഇംഗ്ലീഷ്, മലയാളം പരിജ്ഞാനം. ബി.ടെക്. (സിവിൽ), ഐ.ടി.ഐ. (സിവിൽ), പോളിടെക്‌നിക് (സിവിൽ), ബി.കോം. വിത്ത് ടാലി ഉള്ളവർക്ക് മുൻഗണന.
താത്‌പര്യമുള്ളവർ അസൽസർട്ടിഫിക്കറ്റുകളും കുടുംബശ്രീ സി.ഡി.എസിന്റെ സാക്ഷ്യപത്രവുമായി വെള്ളിയാഴ്ചയ്ക്കുമുൻപ് ഓഫീസ് പ്രവൃത്തിസമയത്ത് നഗരസഭയിൽ നേരിട്ട് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
അസിസ്റ്റന്റ് എൻജിനീയർ ഓവർസിയർ ഒഴിവ്
ഒഞ്ചിയം: ഒഞ്ചിയം പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനിയറെ നിയമിക്കുന്നു. അപേക്ഷകൾ 21-നകം പഞ്ചായത്ത് ഓഫീസിൽ കിട്ടണം. ഫോൺ- 04962502025, 9947866034.
കടയ്ക്കാവൂർ: കടയ്ക്കാവൂർ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ അസി. എൻജിനീയർ, ഓവർസിയർ തസ്തികകളിലേയ്ക്ക് 14-ന് രാവിലെ 11ന് കടയ്ക്കാവൂർ പഞ്ചായത്ത് ഓഫീസിൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
വിവരങ്ങൾക്ക് ഫോൺ: 0470-2656632.
തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസിയർ, അക്കൗണ്ടന്റ് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
പരുതൂർ: പരുതൂർ ഗ്രാമപ്പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ ഒഴിവുള്ള അക്കൗണ്ടന്റ്-കം-ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഒരു ജനറലും ഒരു എസ്.സി. വിഭാഗത്തിലുമാണ് ഒഴിവുള്ളത്. ജൂൺ 15 ആണ് അപേക്ഷ നൽകാനുള്ള അവസാന തീയതി
എഴുകോൺ : തൊഴിലുറപ്പ് പദ്ധതിയിൽ എഴുകോൺ പഞ്ചായത്തിൽ രണ്ട് ഓവർസിയർ, അക്കൗണ്ടന്റ് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ (പട്ടികജാതി വിഭാഗം) എന്നിവയിലേക്ക്് കരാറടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു.
ഇലക്‌ട്രീഷ്യനെ നിയമിക്കും
തൃക്കടീരി: പഞ്ചായത്തിലെ തെരുവുവിളക്ക് പരിപാലനവുമായി ബന്ധപ്പെട്ട് താത്‌ക്കാലികാടിസ്ഥാനത്തിൽ ഇലക്‌ട്രീഷ്യനെ നിയമിക്കുന്നു. വിവരങ്ങൾക്ക് പഞ്ചായത്തോഫീസുമായി ബന്ധപ്പെടണം. അപേക്ഷകൾ 15-ന് വൈകീട്ട് മൂന്നിനകം സമർപ്പിക്കണം.
ശൂരനാട് : ശൂരനാട് തെക്ക് പഞ്ചായത്തിലെ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് കരാറടിസ്ഥാനത്തിൽ ഇലക്‌ട്രീഷ്യന്മാരെ നിയമിക്കുന്നു. അപേക്ഷകർ അംഗീകൃത ഇലക്‌ട്രിക്കൽ വയർമാൻ ലൈസൻസുള്ളവരും പഞ്ചായത്ത് പ്രദേശത്തെ സ്ഥിരതാമസക്കാരുമായിരിക്കണം. അപേക്ഷ ആറാംതീയതിക്കുമുൻപ് പഞ്ചായത്തിൽ സമർപ്പിക്കണം.
ആംബുലൻസ് ഡ്രൈവറുടെ ഒഴിവ്
പുത്തൂർ : ചെറുപൊയ്ക സർവീസ് സഹകരണ ബാങ്കിൽ പുതിയ ആംബുലൻസിന് ഡ്രൈവറെ ആവശ്യമുണ്ട്. ഈ മാസം 11 വരെ അപേക്ഷ സമർപ്പിക്കാം.
വെമ്പായം: വെമ്പായം പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിലെ ആംബുലൻസ് ഡ്രൈവറുടെ താത്കാലിക ഒഴിവിലേക്ക് യോഗ്യതയുള്ളവരെ നിയമിക്കുന്നു. അഭിമുഖം വെള്ളിയാഴ്ച രാവിലെ 11 മണിക്ക്. യോഗ്യത സംബന്ധിച്ച വിവരങ്ങൾക്ക് കുടുംബാരോഗ്യകേന്ദ്രവുമായി ബന്ധപ്പെടുക.
ഓവർസിയർ നിയമനം
പത്തനംതിട്ട: നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പുപദ്ധതിയിൽ ഓവർസിയർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ താത്‌കാലികമായി ജോലിചെയ്യാൻ താത്‌പര്യമുള്ള ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 14-ന് രാവിലെ 11-ന് ബന്ധപ്പെട്ട അസൽ രേഖകൾ സഹിതം പത്തനംതിട്ട നഗരസഭ ഓഫീസിൽ ഹാജരാകണം. കുറഞ്ഞ യോഗ്യത ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ.
ഫോൺ: 0468-2222249.
മുടപുരം: കിഴുവിലം പഞ്ചായത്തിൽ എം.ജി.എൻ.ആർ.ഇ.ജി.എസ്. പദ്ധതിയിൽ ഒഴിവുള്ള ഓവർസിയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പട്ടികജാതി വിഭാഗത്തിലേക്കു സംവരണംചെയ്തിട്ടുള്ളതാണ് ഈ തസ്തിക. നിശ്ചിത യോഗ്യതയുള്ളവർ 16-ന് വൈകീട്ട് 5-ന് മുൻപായി അപേക്ഷ സമർപ്പിക്കണം.
എടച്ചേരി: എടച്ചേരി ഗ്രാമപ്പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ താത്‌കാലികാടിസ്ഥാനത്തിൽ ഓവർസിയർ നിയമനം നടത്തുന്നു. സിവിൽ എൻജിനിയറിങ്ങിൽ ബിരുദമോ പോളിടെക്‌നിക് ത്രിവത്സര ഡിപ്ലോമയോ ഉള്ളവരിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. 11-നുള്ളിൽ അപേക്ഷകൾ തപാൽമാർഗം കിട്ടണം.
ഡയറി പ്രെമോട്ടര്‍, വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ നിയമനം
ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന തീറ്റപ്പുല്‍കൃഷി വികസന പദ്ധതിയിലേക്ക് ഡയറി പ്രെമോട്ടറേയും, മില്‍ക്ക് ഷെഡ് ഡെവലപ്പ്‌മെന്റ് പദ്ധതിയിലേക്ക് വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കറേയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
1) ഡയറി പ്രെമോട്ടര്‍: ഒഴിവുകള്‍ -3 (പാലക്കാട് ക്ഷീര വികസന യൂണിറ്റ് -1, മണ്ണാര്‍ക്കാട് ക്ഷീര വികസന യൂണിറ്റ്-1, കൊല്ലങ്കോട് ക്ഷീര വികസന യൂണിറ്റ് -1)
എസ്.എസ്.എല്‍.സിയാണ് വിദ്യാഭ്യാസ യോഗ്യത. 7500 രൂപയാണ് പ്രതിമാസ വേതനം.
2) വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍: ഒഴിവുകള്‍ -2 (ഒറ്റപ്പാലം ക്ഷീര വികസന യൂണിറ്റ്-1, ആലത്തൂര്‍ ക്ഷീര വികസന യൂണിറ്റ്-1)
എസ്.എസ്.എല്‍.സിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രതിമാസ വേതനം 6000 രൂപ.
പ്രായപരിധി 18- 50 വയസ്. അപേക്ഷകര്‍ അതാത് ബ്ലോക്കിലെ സ്ഥിരം താമസക്കാരാകണം
താല്‍പര്യമുള്ളവര്‍ അപേക്ഷയും അനുബന്ധ രേഖകളും ജൂണ്‍ 14 ന് വൈകീട്ട് 5 നകം ബന്ധപ്പെട്ട ബ്ലോക്ക് ക്ഷീര വികസന സര്‍വ്വീസ് യൂണിറ്റില്‍ സമര്‍പ്പിക്കണം. കൂടിക്കാഴ്ച്ചയ്ക്ക് അര്‍ഹതയുള്ളവരുടെ അന്തിമ പട്ടിക ജൂണ്‍ 15 ന് സിവില്‍ സ്റ്റേഷനിലുള്ള ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന് മുന്‍പില്‍ പ്രസിദ്ധപ്പെടുത്തും.
ഇവര്‍ക്കുള്ള കൂടിക്കാഴ്ച ജൂണ്‍ 17 ന് രാവിലെ 10.30 മുതല്‍ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കും. കൂടിക്കാഴ്ച സംബന്ധിച്ച മറ്റ് അറിയിപ്പുകള്‍ ഉണ്ടാകില്ല.
കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോമും മേല്‍ ഒഴിവുകളുള്ള ബ്ലോക്കിലെ ക്ഷീര വികസന സര്‍വീസ് യൂണിറ്റ് ഓഫീസില്‍ ലഭിക്കും.
ഫോണ്‍: 0491-2505137.
നാഷണൽ ഹെൽപ്പ് ലൈൻ: കരാർ നിയമനത്തിന് അപേക്ഷിക്കാം
കേന്ദ്ര സർക്കാർ മുതിർന്ന പൗരൻമാർക്കായി ആരംഭിക്കുന്ന നാഷണൽ ഹെൽപ്പ് ലൈനുമായി ബന്ധപ്പെട്ട് ക്വാളിറ്റി ലീഡർ, ടീം ലീഡർ, ഓഫീസ് അഡ്മിൻ/ ഫിനാൻസ് തസ്തികകളിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ swd.kerala.gov.in ലും www.cmdkerala.net ലും ലഭിക്കും. അപേക്ഷ അയയ്ക്കുന്നതിനുള്ള ലിങ്ക് വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 15 വൈകിട്ട് 5 മണി.
Post a Comment