ജൂണ്‍ 19 വായനാദിനം. 1996 മുതല്‍ ജൂണ്‍ 19ന് കേരള സര്‍ക്കാര്‍ വായനാ ദിനമായി ആചരിക്കുന്നു. ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച വായനാവാരവുമായും ആചരിക്കുന്നു. വായനയെ ജനകീയമാക്കാനും പുസ്തകങ്ങളെ ചങ്ങാതിമാരാക്കാനും ഒരു തലമുറയെ പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത പി എന്‍ പണിക്കരുടെ ചരമദിനമാണ് വായന ദിനമായി സംസ്ഥാനത്ത് ആചരിക്കുന്നത്. ഗ്രന്ഥശാലകളുടെ കൂട്ടായ്മയായ കേരള ഗ്രന്ഥശാലാ സംഘത്തിനു വേണ്ടി പി എന്‍ പണിക്കര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ വളരെ വലുതായിരുന്നു.
വായനയും അറിവും ജോലി കിട്ടാന്‍ മാത്രമുള്ള ഒന്നല്ല. അത് മനുഷ്യന്റെ സ്വഭാവ ശീലങ്ങളില്‍ മാറ്റം വരുത്തുകയും അതിലൂടെ വ്യക്തിത്വവികസനം സാധ്യമാക്കുകയും ചെയ്യുന്നു. നല്ല പൌരന്മാര്‍ നാടിന്‍റെ സമ്പത്ത് ആകുന്നു. അതിനാല്‍ രാജ്യത്തിന്റെ പുരോഗതിയില്‍ മാറ്റംവരുത്താന്‍ വായന ശീലം മുതല്‍ക്കൂട്ടായ ഒരു തലമുറക്ക് സാധിക്കും.
വായന ഒരാളെ പൂര്‍ണ്ണനാക്കുന്നുവെന്ന് ചിന്തകനും എഴുത്തുകാരനുമായ ഫ്രാന്‍സിസ് ബെക്കണ്‍ അഭിപ്രായപ്പെടുന്നു. വായന ഓരോ സമയം നമ്മുടെ ഇന്ദ്രിയങ്ങളെ പരിപോക്ഷിപ്പിച്ചുകൊണ്ട് ചിന്തയെ ഉദ്ധീപിപ്പിക്കുന്നു. സാമൂഹിക സാമ്പത്തിക മേഖലയിലെ വളര്‍ച്ചയും വികാസവും വായനയിലൂടെ നമുക്ക് പകര്‍ന്നുകിട്ടുന്നു.
വായനാദിനം ക്വിസ് 2023
VAYANA DINA QUIZ
VAYANA VARAM POSTER 1 PDF- DOWNLOAD
1. വായനാ ദിന ക്വിസ് - എല്‍ പി തലം
2. വായനാ ദിന ക്വിസ് -യു പി തലം
3. വായനാ ദിന ക്വിസ് - ഹൈസ്കൂള്‍ തലം
4. വായനാദിനം ക്വിസ്- 400 ചോദ്യോത്തരങ്ങൾ
വായനാവാരം പുസ്തകക്കുറിപ്പുകൾ.pdf
വായന ദിനം: സ്കൂള്‍ അസംബ്ലിയില്‍ സ്പീക്കറിലൂടെ കേള്‍പ്പിക്കാം
വായനയും പുസ്തകങ്ങളെയും കുറിച്ച് മഹാന്മാര്‍ പറഞ്ഞ ചില വചനങ്ങള്‍
🔖 സ്വര്‍ഗ്ഗം ഒരു വലിയ ലൈബ്രറി ആയിരിക്കുമെന്ന് ഞാന്‍ കരുതാറുണ്ട്
📌 സോമര്‍സെറ്റ് മോം
🔖 ജീവിതത്തിലെ ദുരിതങ്ങളില്‍ നിന്നുള്ള മോചനമാണ് വായന പകരുന്നത്
📌കുഞ്ഞുണ്ണി മാഷ്
🔖വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും വായിച്ചു വളര്‍ന്നാല്‍ വിളയും വായിക്കാതെ വളര്‍ന്നാല്‍ വളയും.
📌കുഞ്ഞുണ്ണി മാഷ്
🔖പുസ്തകത്തിനു പുത്തകം എന്നു പറയുമായിരുന്നു. പുത്തകം എന്ന വാക്ക് എനിക്കിഷ്ടമാണ്. പുത്തന്‍ കാര്യങ്ങല്‍ അകത്തുള്ളത് പുത്തകം.
📌കുഞ്ഞുണ്ണി മാഷ്
🔖എല്ലാവരും എന്നും വായിക്കേണ്ട രണ്ടു പുസ്തകമുണ്ട്. അവനവനൊന്ന്, ചുറ്റുമുള്ള പ്രകൃതി മറ്റേത്.
📌 എ പി ജെ അബ്ദുല്‍ കലാം
🔖 ദിവസവും വായനയ്ക്കായി ഒരു മണിക്കൂര്‍ മാറ്റിവയ്ക്കൂ. അത് നിങ്ങളെ അറിവിന്‍റെ കേന്ദ്രമാക്കി ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ പരിണമിപ്പിക്കും
📌 ജോര്‍ജ്ജ് ആന്‍ മാര്‍ട്ടിന്‍
🔖 വായനക്കാരന്‍ മരണത്തിനു മുന്പ് ആയിരക്കണക്കിന് ജീവിതങ്ങള്‍ ജീവിച്ചു തീര്‍ക്കുന്നു. എന്നാല്‍ ഒന്നും വായിക്കാത്തവന്‍ ഒരൊറ്റ ജീവിതം മാത്രം ജീവിക്കുന്നു
📌ബെര്‍തോള്‍ഡ് ബ്രെഹ്ത്
🔖വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയിലെടുക്കൂ: അതൊരായുധമാണ്.
📌ക്രിസ്റ്റ്ഫര്‍ മോര്‍ളി
🔖പുസ്തകങ്ങള്‍ ഇല്ലാത്ത മുറി, ആത്മാവില്ലാത്ത ശരീരം പോലെയാണ്
📌പ്രാങ്ക് സാപ്പ
🔖ഒരു നല്ല നോവല്‍ അതിലെ നായകനെക്കുറിച്ച് നമ്മോട് സത്യങ്ങള്‍ പറയുന്നു. കൊള്ളരുതാത്ത നോവലാകട്ടെ അതിന്റെ രചയിതാവിനെക്കുറിച്ചും.
📌മാര്‍ക്ക് ട്വയ്ന്‍
🔖നല്ല പുസ്തകങ്ങള്‍ വായിക്കാത്ത ഒരുവനും ഒരു നിരക്ഷരനും തമ്മില്‍ ഒരു വ്യത്യാസവുമില്ല.
📌മാര്‍ക്ക്‌ട്വൈന്‍
🔖ആരോഗ്യത്തെപറ്റിയുള്ള പുസ്തകങ്ങല്‍ വായിക്കുന്നത് സൂക്ഷിച്ചു വേണം. ഒരച്ചടിപിശക് മൂലം മരണപോലും സംഭവിച്ചേക്കാം.
📌ഫ്രാന്‍സിസ് ബേക്കണ്‍
🔖ചില പുസ്തകങ്ങള്‍ രുചിച്ചു നോക്കേണ്ടവയാണ്, ചിലത് വിഴുങ്ങേണ്ടതും, അപൂര്‍വ്വം ചിലത് ചവച്ചരച്ച് ദഹിപ്പിക്കേണ്ടതും
📌ലൂയി ബോര്‍ജ്ജേ
🔖എഴുത്തുക്കാര്‍ മരിച്ചു കഴിഞ്ഞാല്‍ പുസ്തകങ്ങളാകുന്നു. തരക്കേടില്ലാത്ത ഒരു അവതാരമാണത്.
📌സാമുവല്‍ ബട്ലര്‍
🔖പുസ്തകങ്ങള്‍ തടവിലാക്കപ്പെട്ട ആത്മാക്കളാണ്. അലമാരകളില്‍ നിന്നും പുറത്തെടുത്ത് വായിക്കപ്പെടുമ്ബോഴാണ് അവയ്ക്ക് മോചനം സിദ്ധിക്കുന്നത്
📌റൊബര്‍ട്ട്സണ്‍ ഡേവിഡ്
🔖നല്ല ഒരു കെട്ടിടം പ്രഭാത വെളിച്ചത്തിലും നട്ടുച്ചയ്ക്കും , നിലാവെളിച്ചത്തിലും ആസ്വദിച്ച് കാണേണ്ടതാണ്. അത് പോലെയാണ് മഹത്തായ കൃതികളും. കൗമാരത്തിലും യുവത്വത്തിലും വാര്‍ദ്ധക്യത്തിലും അവ വായിച്ച് ആസ്വദിച്ചിരിക്കണം
ALSO READ: വായിച്ചിരിക്കേണ്ട 100 പുസ്തകങ്ങള്‍
📌ജോസഫ് അഡിസണ്‍
🔖ശരീരത്തിനു വ്യായാമം പോലെയാണ് മനസ്സിനു വായന.
📌ജോണ്‍ ബര്‍ജര്‍
🔖ഒരു പുസ്തകത്തിന്റെ രണ്ട് പുറംചട്ടകള്‍ ഒരു മുറിയുടെ നാലുചുവരുകളും മേല്‍ക്കൂരയുമാകുന്നു.നാം ആ പുസ്തകം വായിക്കുമ്ബോള്‍ ആ മുറിയ്ക്കുള്ളില്‍ ജീവിക്കുകയാണ്.
📌എഡ്വേഡ് ലൈട്ടണ്‍
🔖അലസമായി വായിക്കുന്നത് വെറും ഒരു ഉലാത്തലാണ്. അത് കൊണ്ട് വ്യായാമം ലഭിക്കുന്നില്ല
📌ജോണ്‍ ചീവര്‍
🔖വായിക്കാനാരുമില്ലെങ്കില്‍ എനിക്ക് എഴുതാന്‍ സാധ്യമല്ല. ഇത് ചുംബനം പോലെയാണ്, ഒറ്റയ്ക്ക് ചെയ്യാന്‍ സാധ്യമല്ല.
📌എഡ്വേഡ് ഗിബണ്‍
🔖ചിന്തിക്കാന്‍ സഹായിക്കുന്ന ഒരു ഉപകരണമാകുന്നു വായന
ഭാഷാചൊല്ലുകള്‍:
■അടച്ചുവച്ചിരിക്കുന്ന പുസ്തകം വെറുമൊരു ഇഷ്ടിക പോലെയാണ് [ഇംഗ്ലീഷ്]■കെട്ടുകണക്കിനു പുസ്തകങ്ങള്‍ ഒരിക്കലും ഒരു നല്ല അധ്യാപകനു പകരമാവില്ല.
[ചൈനീസ്]
■നിങ്ങളുടെ പക്കലുള്ള പുസ്തകങ്ങള്‍ വായിക്കപ്പെടുന്നില്ലെങ്കില്‍ , നിങ്ങളുടെ പിന്‍ തലമുറക്കാര്‍ അജ്ഞനന്മാരായി തീരും
[ചൈനീസ്]
■ഒരു പുസ്തകം തുറക്കുന്നത് എപ്പോഴും ലാഭമുണ്ടാക്കുകയേയുള്ളൂ
[ചൈനീസ്]
■വലിയ ഗ്രന്ഥങ്ങളായാലും രചിക്കപ്പെടുന്നത് പദാനുപദമാണ്
[ഫ്രഞ്ച്]
■പുസ്തകം കടം കൊടുക്കുന്നവന്‍ വിഡ്ഢിയാണ്. മടക്കികൊടുക്കുന്നവനോ പമ്ബര വിഡ്ഢിയും
[അറബി പഴമൊഴി]
Post a Comment