കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും
1. ഒരിക്കലും കുറയാത്തതെന്ത് ?
2. വേരുകളും ഇലകളും ഇല്ലാത്ത മരമേത് ?
3. അടിക്കാന്‍ പറ്റാത്ത മണി ഏത് ?
4. ആവശ്യമില്ലാത്തപ്പോള്‍ കയ്യില്‍വെക്കും. ആവശ്യമുള്ളപ്പോള്‍ വലിച്ചെറിയും ?
5. ഭാരംനിറച്ചു വരുന്ന ലോറിയെ ഒറ്റക്കൈകകൊണ്ട് തടഞ്ഞു നിര്‍ത്താന്‍ കഴിവുള്ള ആള്‍ ?
6. ഒരു ജീവിയുടെ പേരില്‍ നാല് അക്ഷരമുണ്ട്. ആദ്യത്തെ രണ്ടക്ഷരങ്ങള്‍ ചേര്‍ന്നാല്‍ നാം പലപ്പോഴും പോകുന്ന സ്ഥലമാകും. ആദ്യ മൂന്നക്ഷരങ്ങള്‍ ചേര്‍ന്നാല്‍ ഒരു പോഷകാഹാരത്തിന്റെ പേരാകും. നാലക്ഷരവും ചേര്‍ന്നാല്‍ ജീവിയുടെ പേരാകും. ഏതാണ് ജീവി ?
ഉത്തരങ്ങള്‍
1. വയസ്
2. കൊടിമരം
3. നെന്മണി
4. വീശുവല
5. ട്രാഫിക് പോലീസുകാരന്‍
6. കടലാമ
إرسال تعليق