MILMA Driver Cum Office Attendant Recruitment 2021-Walk in Interview


തിരുവനന്തപുരം റീജിനൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ജൂൺ 30ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. താല്പര്യമുള്ള വ്യക്തികൾക്ക് ചുവടെ നൽകിയിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധൈക്കുക.

Job Details 

› ഓർഗനൈസേഷൻ: Thiruvananthapuram Regional Cooperative milk producers Union Limited 

› ഒഴിവുകളുടെ എണ്ണം: 02

› നിയമനം: താൽക്കാലികം

› തിരഞ്ഞെടുപ്പ്: ഇന്റർവ്യൂ

› ഇന്റർവ്യൂ തീയതി: 30/06/2021

ഒഴിവ് വിവരങ്ങൾ

തിരുവനന്തപുരം റീജിനൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് ആകെ രണ്ട് ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് ഒഴിവുകളിലേക്ക് ആണ് ഇന്റർവ്യൂ നടത്തുന്നത്.

പ്രായപരിധി

പരമാവധി 40 വയസ്സ് വരെയാണ് പ്രായ പരിധി നിശ്ചയിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് 2021 ജനുവരി 1ന് 40 വയസ്സ് കവിയാൻ പാടില്ല. സംവരണ വിഭാഗക്കാർക്ക് സർക്കാർ ആനുകൂല്യ പ്രകാരം പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത

എസ്എസ്എൽസി അല്ലെങ്കിൽ തുല്യത

സാധുവായ ലൈറ്റ് മോട്ടോർ വെഹിക്കിൾ, ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്. ബാഡ്ജ് ഉണ്ടായിരിക്കണം.

മെഡിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം

സാലറി

തിരുവനന്തപുരം റിജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 17,000 രൂപ ശമ്പളം ലഭിക്കും.

സെലക്ഷൻ രീതി

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

എങ്ങനെ അപേക്ഷിക്കാം?

യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജൂൺ 30ന് രാവിലെ 10 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം

അഭിമുഖത്തിന് വരുമ്പോൾ യോഗ്യത തെളിയിക്കുന്ന ഒർജിനൽ സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ ഹാജരാക്കണം.

കൂടുതൽ വിവരങ്ങൾക്ക് ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം വായിക്കുക.

അഭിമുഖത്തിന് ഹാജരാകേണ്ട വിലാസം

ഹെഡ് ഓഫീസ്: ക്ഷീര ഭവൻ, പട്ടം, തിരുവനന്തപുരം-695004

Notification 

Official Website

Post a Comment

Previous Post Next Post

News

Breaking Posts