ONE STOP CENTER RECRUITMENT - PATHANAMTHITTA

പത്തനംതിട്ട ജില്ലയിൽ വനിതകളിൽ നിന്നും വിവിധ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് വനിതാ ശിശു വികസന വകുപ്പ്-ന്റെ കേന്ദ്രാവിഷ്കൃത പദ്ധതിയായ വൺ സ്റ്റോപ്പ് സെൻറർ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 30 വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷകൾ സമർപ്പിക്കുക. നിലവിലെ ഒഴിവുകൾ, തസ്തിക തിരിച്ചുള്ള പ്രായപരിധി, ശമ്പളം, യോഗ്യത, തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

കേസ് വർക്കർ

  • കേസ് വർക്കർ തസ്തികയിൽ രണ്ട് ഒഴിവുകളാണുള്ളത്.
  • 24മണിക്കൂർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ സ്ത്രീകൾക്കാണ് അവസരം.
  • 25 വയസ്സു മുതൽ 45 വയസ്സ് വരെയാണ് പ്രായപരിധി.
  • പാരിതോഷികമായി 15000 രൂപ ലഭിക്കും.


യോഗ്യത

സൈക്കോളജി/ സോഷ്യോളജി/ സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ നിയമബിരുദം, സർക്കാർ/ അർദ്ധ സർക്കാർ/ അംഗീകൃത സ്ഥാപനങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമംമങ്ങൾക്ക് എതിരെ പ്രവർത്തിച്ചിട്ടുള്ള മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് ആവശ്യമായ യോഗ്യത.

  • ഐടി സ്റ്റാഫ്
  • ഐടി സ്റ്റാഫ് തസ്തികയിൽ ഒരു ഒഴിവുണ്ട്.
  • 24മണിക്കൂർ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്.
  • 23 വയസ്സു മുതൽ 45 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാൻ കഴിയുന്നത്.
  • ഹോണറേറിയം ആയി 12,000 രൂപ ലഭിക്കും.


യോഗ്യത 

തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമ ബിരുദം, കൂടാതെ സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ഡേറ്റ് മാനേജ്മെൻറ്/ഡെസ്ക്ടോപ് പ്രോസസിംഗ്/വെബ് ഡിസൈനിങ്/വീഡിയോ കോൺഫറൻസിംഗ് എന്നീ മേഖലകളിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയം ആണ്.

സെക്യൂരിറ്റി


  • സെക്യൂരിറ്റി തസ്തികയിൽ ഒരു ഒഴിവുണ്ട്.
  • 35 വയസ്സ് മുതൽ 50 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം.
  • 8,000 രൂപയാണ് ഹോണറേറിയം ആയി ലഭിക്കുന്നത്.

യോഗ്യത 

എഴുത്തും വായനയും അറിയുന്നവർക്ക് അപേക്ഷിക്കാം.

രണ്ടു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന.

വൈകുന്നേരം 7 മണി മുതൽ രാവിലെ ഏഴ് മണി വരെയാണ് പ്രവർത്തിസമയം. കൂടാതെ അത്യാവശ്യ സന്ദർഭങ്ങളിൽ ആവശ്യപ്പെടുന്ന സമയങ്ങളിലും.

മൾട്ടിപർപ്പസ് ഹെൽപ്പർ


  • മൾട്ടിപർപ്പസ് ഹെൽപ്പർ രണ്ട് ഒഴിവുകളുണ്ട്.
  • 24മണിക്കൂർ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും നിയമനം.
  • 25 വയസ്സു മുതൽ 45 വരെ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം.
  • 8,000 രൂപയാണ് ഹോണറേറിയം.

യോഗ്യത 

എഴുതാനും വായിക്കാനും അറിയുന്നവർക്കും ഹോസ്റ്റൽ അംഗീകൃത സ്ഥാപനങ്ങൾ എന്നിവയിൽ കുക്ക്, ക്ലീനിങ് സ്റ്റാഫ്, ആശുപത്രി അറ്റൻഡർ എന്നിവയിലുള്ള മൂന്നുവർഷത്തെ പ്രവർത്തിപരിചയം.

താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഉൾപ്പെടെ അപേക്ഷയും ചേർത്ത് ജൂൺ 30 ന്  വൈകുന്നേരം 5 മണിക്ക് മുൻപായി കോളേജ് റോഡിൽ, ഡോക്ടേഴ്സ് ലൈനിൽ, കാപ്പിൽ ആർക്കേഡിൽ പ്രവർത്തിക്കുന്ന വനിതാ പ്രൊട്ടക്ഷൻ ഓഫീസിൽ സമർപ്പിക്കണം.

സംശയങ്ങൾക്ക് താഴെ തന്നിരിക്കുന്ന നമ്പറുകളിൽ ഓഫീസ് സമയങ്ങളിൽ ബന്ധപ്പെടുക.

ഫോണ്‍: 8281999053, 0468 2329053.

കൂടുതല്‍ ജോലി വാര്‍ത്തകള്‍ക്ക് ക്ലിക്ക് ചെയ്യുക.

Post a Comment

أحدث أقدم

News

Breaking Posts