ഇന്ത്യൻ ആർമി എൻസിസി സ്പെഷ്യൽ എൻട്രി ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നു. ഇന്ത്യൻ ആർമി ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച അവസരം ആയിരിക്കും. യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജൂലൈ 15 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കണം. റിക്രൂട്ട്മെന്റ്മായി ബന്ധപ്പെട്ട യോഗ്യത മാനദണ്ഡങ്ങൾ ചുവടെ പരിശോധിക്കാം.
- ഓർഗനൈസേഷൻ: Indian Army
- ജോലി തരം: Central Govt
- തസ്തിക: NCC സ്പെഷ്യൽ എൻട്രി
- ആകെ ഒഴിവുകൾ: 55
- ജോലിസ്ഥലം: ഇന്ത്യയിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 16 ജൂൺ 2021
- അവസാന തീയതി : 15 ജൂലൈ 2021
Vacancy Details
ഇന്ത്യൻ ആർമി ആകെ 55 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവിവാഹിതരായ പുരുഷൻ/ വനിതകൾക്കാണ് അവസരം.
NCC പുരുഷൻ: 50 ഒഴിവുകൾ
NCC വനിതകൾ: 05 ഒഴിവുകൾ
Age Limit Details
19 വയസ്സിനും 25 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. ഉദ്യോഗാർത്ഥികൾ 2002 ജൂലൈ ഒന്നിനും 1996 ജൂലൈ രണ്ടിനും ഇടയിൽ ജനിച്ച വ്യക്തികൾ ആയിരിക്കണം.
Educational Qualifications
• അംഗീകൃത സർവകലാശാലയിൽ നിന്നും 50 ശതമാനം മാർക്കോടെ ഡിഗ്രി പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യം.
• സീനിയർ ഡിവിഷൻ/ Wg ഓഫ് എൻ സി സി യിൽ രണ്ടോ മൂന്നോ വർഷം പ്രവർത്തിച്ചിരിക്കണം.
• അപേക്ഷിക്കുന്നവർ അവസാന വർഷ വിദ്യാർത്ഥികൾ ആണെങ്കിൽ മുൻവർഷത്തെ മാർക്ക് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കുകയും ഇന്റർവ്യൂ സമയത്ത് 50 ശതമാനം മാർക്ക് തെളിയിക്കുന്ന മുഴുവൻ മാർക്ക് ലിസ്റ്റ് ഹാജരാക്കുകയും വേണം. 2021 ഒക്ടോബർ ഒന്നിനകം ഡയറക്ടർ ജനറൽ ഓഫ് റിക്രൂട്ടിങ്ങിന് ഹാജരാകണം.
• വാർഡ് സ് ഓഫ് ബാറ്റിൽ കാഷ്വാലിറ്റിയിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ കാണാതാവുകയോ ചെയ്തവരുടെ മക്കൾക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞപനം കാണുക.
Salary Details
- ലഫ്റ്റനന്റ്: 56,100 - 1,77,500
- ക്യാപ്റ്റൻ: 61,300 - 1,93,900
- മേജർ: 69,400 - 2,07,200
- ലഫ്റ്റനന്റ് കേണൽ: 1,21,200 - 2,12,400
- കേണൽ: 1,30,600 - 2,15,900
- ബ്രിഗേഡിയർ: 1,39,600 - 2,17,600
- മേജർ ജനറൽ: 1,44,200 - 2,18,200
- ലഫ്റ്റനന്റ് ജനറൽ HAG: 1,82,200 - 2,24,100
- ലഫ്റ്റനന്റ് ജനറൽ HAG+ Scale: 2,05,400 - 2,24,400
- VCOAS/ ആർമി Cdr/ ലഫ്റ്റനന്റ് ജനറൽ(NFSG): 2,25,000
- COAS: 2,50,000
- മിലിറ്ററി സർവീസ് പേ (MSP): 15,500
Selection Procedure
ഷോർട്ട് ലിസ്റ്റിംഗ്
ഇന്റർവ്യൂ
മെഡിക്കൽ പരീക്ഷ
മെറിറ്റ് ലിസ്റ്റ്
How to Apply?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആദ്യം ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യത പരിശോധിക്കുക.
യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ നൽകിയിട്ടുള്ള ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കുക.
അപേക്ഷാഫോം വളരെ ശ്രദ്ധയോടെ തെറ്റാതെ പൂരിപ്പിക്കുക
ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ പകർപ്പ് പ്രിന്റ് ഔട്ട് എടുത്തു വെക്കുക.
إرسال تعليق