കേട്ടുകേട്ട് പഠിക്കാം റേഡിയോ കേരളയിലൂടെ; ക്ലാസ് തിങ്കളാഴ്ച മുതല്‍ | LP UC Classes on Radio kerala


 സംസ്ഥാന സർക്കാരിന്റെ ഇന്റർനെറ്റ് റേഡിയോ ആയ 'റേഡിയോ കേരള', യുപി - ഹൈസ്ക്കൂൾ ക്ലാസുകളിലെ പാഠഭാഗങ്ങൾ ആസ്പദമാക്കിയുള്ള പ്രത്യേക പരിപാടി തുടങ്ങുന്നു.

 കോവിഡ് സാഹചര്യത്തിൽ പഠനം ഓൺലൈനിലേക്ക് മാറാൻ നിർബന്ധിതമായതിനാൽ അഞ്ചു മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പഠനത്തിന് സഹായകമാവുന്ന രീതിയിലാണ് റേഡിയോ കേരള 'പാഠം' എന്ന പേരിൽ പ്രതിദിന പരിപാടി പ്രക്ഷേപണം ചെയ്ത് തുടങ്ങുന്നത്.

ജൂലായ് 19 തിങ്കളാഴ്ച്ച മുതൽ www.radio.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും, റേഡിയോ കേരള ആപ് (Google play) വഴിയും പരിപാടി കേൾക്കാവുന്നതാണ്. പാഠത്തിന്റെ സമയവും മറ്റ് വിവരങ്ങളും റേഡിയോയിലൂടെയും ഫെയ്സ്ബുക്ക് അക്കൗണ്ട് (www.facebook.com/prdradiokerala) വഴിയും അറിയാം.

 പരിപാടി പ്രക്ഷേപണം ചെയ്യുന്ന സമയം


 (തിങ്കൾ മുതൽ വെള്ളിവരെ).

ക്ലാസ് 5,6 - പ്രക്ഷേപണ സമയം ഉച്ചയ്ക്ക് 1:05 -

 പുന:പ്രക്ഷേപണം വൈകിട്ട് 6
ക്ലാസ് 7 -

 പ്രക്ഷേപണ സമയം ഉച്ചയ്ക്ക് 2:05 -

 പുന:പ്രക്ഷേപണം വൈകിട്ട് 7

ക്ലാസ് 8 - പ്രക്ഷേപണ സമയം ഉച്ചയ്ക്ക് 3:05 -

 പുന:പ്രക്ഷേപണം രാത്രി 8
ക്ലാസ് 9 -

 പ്രക്ഷേപണ സമയം വൈകിട്ട് 4:05 - പുന:പ്രക്ഷേപണം രാത്രി 9

ക്ലാസ് 10 - പ്രക്ഷേപണ സമയം വൈകിട്ട് 5:05 -

 പുന:പ്രക്ഷേപണം രാത്രി 10
🔲🔲🔲🔲🔲🔲🔲🔲🔲🔲🔲

Post a Comment

أحدث أقدم

News

Breaking Posts