ഇനി നിങ്ങൾ വാട്ട്സപ്പിലൂടെ ആർക്കെങ്കിലും ഒരു ഫോട്ടോ/വീഡിയോ അയച്ചാൽ അവർ കണ്ട ഉടമെ അത് തനിയെ ഡിലീറ്റാവും!
വാട്ട്സപ്പിൽ ഏറ്റവും പുതിയ ഒരു അപ്ഡേറ്റ് കൂടി വന്നിരിക്കുകയാണ്. വാട്ട്സപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ വെർഷനിൽ ആണ് ഈ അപ്ഡേറ്റ് വന്നിരിക്കുന്നത്.
'വ്യൂ വൺസ്' എന്നാണ് ഈ അപ്ഡേറ്റിന്റെ പേര്. ഈ അപ്ഡേറ്റിലൂടെ നിങ്ങൾ ഏതെങ്കിലും ഒരു വ്യക്തിക്ക് ഒരു ഫോട്ടോ/വീഡിയോ അയച്ചാൽ ആ വ്യക്തിക്ക് അത് ഒരു തവണ മാത്രമേ കാണാൻ സാധിക്കൂ എന്ന് ഒപ്ഷൻ സെറ്റ് ചെയ്യാൻ സാധിക്കും. ഇതിലൂടെ വാട്ട്സപ്പിൽ അതീവ രഹസ്യ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാനാകുമെന്ന് അനുമാനിക്കാം.
ഇതിന്റെ പ്രവർത്തനം കൂടുതൽ അറിയാൻ താഴെയുള്ള യൂട്യൂബ് വീഡിയോ കാണുക.
»ബീറ്റാ വെർഷൻ ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
إرسال تعليق