ഓണം ക്വിസ് 2021 | ഓണം ഐതീഹ്യം | Onam quiz 2021

 


എല്ലാ മലയാളികൾക്കും  ഓണാശംസകൾ
ഏതൊരു മലയാളികൾക്കും മധുരിക്കുന്ന ഓർമ്മകളാണ് ഓണം.  ഓണവുമായി ബന്ധപ്പെട്ട് ഒന്നിലേറെ ഐതിഹ്യമുണ്ട്. മഹാബലിയുടെയും വാമനൻ്റെയും കഥയാണ് അതിൽ പ്രധാനം.

ഓണം ഐതീഹ്യം

അസുര രാജാവായിരുന്നു മഹാബലി.  വലിയ ത്യാഗിയായിരുന്നു മഹാബലി. ഇദ്ദേഹത്തിൻ്റെ ഭരണകാലം ദേവൻ മാരെ ഏറെ അസൂയപ്പെടുത്തിയിരുന്നു. ദേവൻമാരുടെ ആവശ്യപ്രകാരം മഹാവിഷ്ണു വിശ്യജിത്ത് യാഗത്തിലൂടെ വാമനനായി രൂപം മാറി ഭൂമിയിൽ പ്രത്യക്ഷനായി. ദ്യാനത്തിനായി മഹാബലിയോട് 3 അടി മണ്ണ് ആവശ്യപ്പെട്ടു. ചതി മനസിലാക്കിയ അസുര ഗുരു ശുക്രാചാര്യർ അത് എതിർത്തെങ്കിലും  ദാനശീലനായ മഹാബലി 3 അടി മണ്ണ് കൊടുക്കാം എന്ന് സമ്മതിച്ചു. ആകാശം മുട്ടെ വളർന്ന  വാമനൻ വെറും 2 ചുവട് കൊണ്ട് ഭൂമിയും സ്വർഗ്ഗവും പാതാളവും അളന്നു. മൂന്നാമത്തെ അടിക്കായി മഹാബലി സ്വന്തം ശിരസും കാണിച്ചു. ആണ്ടിൽ ഒരിക്കൽ പ്രജകളെ  കാണാൻ മഹാ വിഷ്ണു അനുവതിച്ചു ആദിവസമാണ് നമ്മൾ ഇന്ന് ഓണമായി ആഘോഷിക്കുന്നത്.


ഓണം ക്വിസ്

============
ചോദ്യം : ഓണപ്പൂവ് എന്ന വിശഷമുള്ള പൂവ് ?
ഉത്തരം : കാശിത്തുമ്പ
ചോദ്യം :' ഓണം കേറാമൂല 'എന്ന പ്രയോഗത്തിന്റെ അർഥം ?
ഉത്തരം : കുഗ്രാമം
ചോദ്യം :ഓണപ്പാട്ടുകാർ എന്ന ഓണ കവിത ഏതു കവിയുടേതാണ് ?
ഉത്തരം : വൈലോപ്പിള്ളി ശ്രീധരമേനോൻ
ചോദ്യം : അത്തച്ചമയം എന്നാലെന്ത് ?
ഉത്തരം : അത്തം നാളിൽ തൃപ്പൂണിത്തറയിൽ നടക്കുന്ന ആഘോഷം
ചോദ്യം :അസുരചക്രവർത്തിയായ മഹാബലിയുടെ പിതാവ് ?
ഉത്തരം : വിരോചനൻ
ചോദ്യം : വാമനപുരം എന്ന സ്ഥലം എവിടെയാണ് ?
ഉത്തരം : തിരുവനന്തപുരം
ചോദ്യം : മഹാബലിപുരം എന്ന വിനോദസഞ്ചാര കേന്ദ്രം എവിടെ ?
ഉത്തരം : തമിഴ്നാട്
ചോദ്യം : ഓണം ഐതീഹവുമായി ബന്ധപ്പെട്ട ഒരു ക്ഷേത്രം ഏത് ?
ഉത്തരം : തൃക്കാക്കര
ചോദ്യം : ജന്മി കുടിയാൻ വ്യവസ്ഥയിൽ അടിയാന്മാർ ജന്മിമാർക്ക് ഓണനാളിൽ നൽകിയിരുന്ന കാഴ്ച ദ്രവ്യത്തിന്റെ പേര് ?
ഉത്തരം : ഓണക്കാഴ്ച
ചോദ്യം : ഓണത്തിന്റെ വരവറിയിച്ചു ഓണനാളിൽ വീടുകളിലെത്തുന്ന തെയ്യം ?
ഉത്തരം : ഓണപ്പൊട്ടൻ


ചോദ്യം : പൂക്കൾ ശേഖരിക്കാൻ കുട്ടികൾ ഉപയോഗിച്ചിരുന്ന പൂക്കുടയുടെ മറ്റൊരു പേര് ?
ഉത്തരം : പൂവട്ടി , പൂവട്ടക
ചോദ്യം : ഓണത്തുനാട് എന്നപേരിൽ മുമ്പ് അറിയപ്പെട്ട പ്രദേശം ?
ഉത്തരം : കായംകുളം
ചോദ്യം : '' കുട്ടികളെത്തിയ കുറ്റികാട്ടിൽ
പൊട്ടി വിടർന്നു പൊന്നോണം '' ഈ വരികൾ ആരുടെ ?
ഉത്തരം : ഒളപ്പമണ്ണ
ചോദ്യം : തിരുവോണത്തിന്റെ തലേദിവസം ഏത് നാളാണ് ?
ഉത്തരം : ഉത്രാടം
ചോദ്യം : ഓണപ്പൂക്കൾ പറച്ചില്ലേ നീ-
യോണകോടിയുടുത്തില്ലേ ?
പൊന്നും ചിങ്ങം വന്നിട്ടും നീ
മിന്നും മാലേം കെട്ടിലേ - ഓണത്തെക്കുറിച്ചുള്ള ഈ കാവ്യശകലം ആരുടെ ?
ഉത്തരം : ചങ്ങമ്പുഴ 


ഓണം ക്വിസ്

∎ ഓണം കേരളത്തിൻ്റെ ദേശീയ ഉത്സവമാക്കിയ വർഷം
🅰 1961

∎ മഹാബലിയുടെ പത്നിയുടെ പേര്
🅰 വിന്ധ്യാ വലി

∎ മഹാബലിയുടെ പുത്രൻ്റെ പേര്
🅰 ബാണാസുരൻ

∎ വിഷ്ണുവിൻ്റെ അവതാരമായ  വാമനൻ്റെ പിതാവിൻ്റെ പേര്
🅰 കശ്യവൻ

∎ തമിഴകത്ത് ഓണം ആഘോഷിച്ചതായി പറയുന്ന സംഘകാല കൃതി
🅰 മധുരൈ കാഞ്ചി

∎ അത്തം മുതൽ ഉത്രാടം വരെയുള്ള പൂക്കളങ്ങളിൽ ഒരു ദിവസം ചതുരത്തിലാണ് പൂക്കളമിടുന്നത്. ഏതു നാളിലാണത്?
🅰 മൂലം നാൾ

∎ ഓണപൂവ് എന്നറിയപ്പെടുന്നത്
🅰 കാശിത്തുമ്പ



∎ ഓണം കേറാമൂല എന്ന വാക്കിനർത്ഥം
🅰 കുഗ്രാമം

∎ തിരുവോണനാളിൽ അട നിവേദിക്കുന്നത് ആര്‍ക്കാണ്?
🅰 തൃക്കാക്കരയപ്പനെ

∎ എന്താണ്‌ ഇരുപത്തിയെട്ടാം ഓണം
🅰 ചിങ്ങത്തിലെ തിരുവോണത്തിനു ശേഷം 28 ആമത്തെ ദിവസമാണ്‌ ഇത്.കന്നുകാലികള്‍ക്കായി നടത്തുന്ന ഓണമാണിത്. ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ പ്രധാന ദിവസമാണിത്. അവിടെ ഇതൊരു വലിയ ആഘോഷമാണ്.

∎ വാമനാവതാരം സംഭവിച്ചത് എത് യുഗത്തിലാണ്?
🅰 ത്രേതായുഗത്തിലാണ്

∎ മഹാബലി നര്‍മ്മദാ നദിയുടെ വടക്കേ കരയില്‍ എവിടെയാണ് യാഗം നടത്തിയിരുന്നത്?
🅰 ഭൃഗുകച്ഛം എന്ന സ്ഥലത്ത്

∎ ആരാണ് അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടപ്പോൾ മഹാബലിയെ അത് നൽക്കുന്നതിൽ നിന്നു പിന്തിരിപ്പിച്ചത്
🅰 അസുരഗുരു ശുക്രാചാര്യൻ



∎ മഹാബലിയുടെ യഥാർത്ഥ പേര്
🅰 ഇന്ദ്ര സേനൻ

∎ മഹാബലി എന്ന വാക്കിൻ്റെ അർത്ഥം
🅰 വലിയ ത്യാഗം ചെയ്യുന്നവൻ

∎ ദശാവതാരങ്ങളില്‍ മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമായിരുന്നു വാമനൻ
🅰 അഞ്ചാമത്തെ

∎ എന്നാണ് ഓണം ആഘോഷിക്കുന്നത്?
🅰 ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.

∎ വാമന പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രം
🅰 തൃക്കാക്കര

∎ തൃക്കാക്കര വാക്കിനർത്ഥം
🅰 വാമനൻ്റെ പാദമുദ്രയുള്ള സ്ഥലം

∎ മഹാബലിപുരം എന്ന വിനോദ സഞ്ചാര കേന്ദ്രമുള്ളത്
🅰 തമിഴ്നാട്

∎  ഓണത്തെ കുറിച്ച് പരാമർശിക്കുന്ന വേദം
🅰 ഋഗ്വേദം

∎ ഓണത്തിൻ്റെ വരവറിയിച്ച് വീടിലേക്ക് വരുന്ന തെയ്യം
🅰 ഓണപ്പൊട്ടൻ

∎ എത്രാമത്തെ ഓണമാണ് കാടിയോണം എന്നറിയപ്പെടുന്നത്.
🅰 6ാമത്തെ

∎ ഓണത്തുനാട് എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന സ്ഥലം
🅰 കായംകുളം

∎ ഓണപ്പാട്ടുകൾ ആരുടെ കവിതയാണ്
🅰 വൈലോപ്പിള്ള ശ്രീധരമേനോൻ

∎ ഏതു നാൾ മുതൽ ആണ് ചെമ്പരത്തി പൂവിടുന്നത്
🅰 ചോതി

∎ വിഷ്ണുവിന്റെ അവതാരമായ വാമനന്റെ അമ്മയുടെ പേര്
🅰  അദിതി

∎ ആരുടെ പുത്രനാണു മഹാബലി
🅰  വിരോചനൻ

∎ മഹാബലി എത് യാഗം ചെയ്യവേ അണ് വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു.?
🅰  ’വിശ്വജിത്ത്‌’ എന്ന യാഗം

∎ എത് നാളിൽ ആണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഇടേണ്ടത്?
🅰  ഉത്രാടനാള്ളിൽ

∎ ഭാഗവതത്തിലെ ഏതു സ്കന്ധത്തിലാണ് മഹാബലിയെ വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയർത്തിയ കഥ പറയുന്നത്?
🅰  എട്ടാം സ്കന്ധത്തിൽ

Post a Comment

أحدث أقدم

News

Breaking Posts