ഏകജാലകം Second അലോട്മെന്റ് എന്ന്???
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ???
ഈ വർഷത്തെ പ്ലസ് വൺ ആദ്യ അലോട്മെന്റ് ലഭിച്ച കുട്ടികൾക്ക് സ്കൂളിൽ ചേരുന്നതിനുള്ള സമയം ഈ വരുന്ന ഒക്ടോബർ 1ന് അവസാനിക്കും. ഒക്ടോബർ 7ന് രണ്ടാമത്തെ അലോട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിക്കും. 2nd ആലോട്മെന്റിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
⭕ 2nd ആലോട്മെന്റിന് കുട്ടിക്ക് ഏത് സ്കൂളിൽ ആണോ അഡ്‌മിഷൻ ലഭിക്കുന്നത് കുട്ടി ആ സ്കൂളിൽ പോയി നിർബന്ധമായും ഫീസ് അടച്ച് പെർമനന്റ് (സ്ഥിര) അഡ്‌മിഷൻ എടുത്തിരിക്കണം.
⭕ ആദ്യ ആലോട്മെന്റിന് താത്കാലിക അഡ്മിഷൻ നേടിയ കുട്ടികൾ ആ സ്കൂളിൽ പോയി നിങ്ങൾ അവിടെ നൽകിയ രേഖകൾ തിരികെ വാങ്ങി 2nd ആലോട്മെന്റിന് അഡ്‌മിഷൻ കിട്ടിയ സ്കൂളിൽ ചെന്ന് രേഖകൾ ഹാജരാക്കി സ്ഥിര അഡ്‌മിഷൻ നേടുക.അലോട്മെന്റ് ലെറ്റർ പ്രിന്റ് എടുക്കുക/അല്ല എങ്കിൽ No Change എന്ന് കാണിക്കുന്ന ഷീറ്റ് പ്രിന്റ് എടുക്കുക.
⭕ 2nd ആലോട്മെന്റിന് അഡ്‌മിഷൻ കിട്ടിയ ഒരു കുട്ടി ആ സ്കൂളിൽ സ്ഥിര അഡ്‌മിഷൻ എടുത്ത് ജോയിൻ ചെയ്തില്ല എങ്കിൽ കുട്ടി ഏകജാലക പ്രക്രിയയിൽ നിന്നും പുറത്താകുന്നതായിരിക്കും
⭕Management സീറ്റ് അഡ്മിഷനും 7ആം തീയതി മുതൽ ആരംഭിക്കും.മാനേജ്‌മെന്റ് സീറ്റിൽ അഡ്‌മിഷൻ നേടുന്നതിന് കുട്ടികൾ സ്കൂളിൽ പ്രത്യേകം അപേക്ഷ ഫോം പൂരിപ്പിച്ചു നൽകേണ്ടതാണ്.
⭕ ഇത് വരെയും അഡ്‌മിഷൻ ലഭിക്കാത്ത കുട്ടികൾക്ക് ഇനി എന്ത്???
ഇത് വരെയും അഡ്‌മിഷൻ ലഭിക്കാത്ത കുട്ടികൾക്ക് സപ്പ്ളിമെന്ററി ഘട്ടത്തിൽ വീണ്ടും അപേക്ഷ സമർപ്പിക്കാൻ സാധിക്കും.
⭕സ്കൂൾ ട്രാൻസ്‌ഫർ/കോമ്പിനേഷൻ Change ഉള്ള കുട്ടികൾക്ക് അവർക്ക് ഇഷ്ടപ്പെട്ട സ്കൂൾ/കോമ്പിനേഷനിലേയ്ക്ക് മാറുന്നതിന് അപേക്ഷ രണ്ടാമത്തെ ആലോട്മെന്റിന് ശേഷം മാത്രമേ സാധിക്കൂ. അതിനുള്ള ഉത്തരവ് വരുന്ന മുറയ്ക്ക് കുട്ടികൾക്ക് സ്കൂൾ ട്രാൻസ്ഫറിന് അപേക്ഷിക്കാം..
അപേക്ഷയിലെ തെറ്റുകാരണം അഡ്‌മിഷൻ സ്കൂളിൽ നിന്നും നിരസിച്ചാൽ എന്ത് ചെയ്യണം???
ജാതി,താലൂക്ക്,പഞ്ചായത്ത് തുടങ്ങിയ വിവരങ്ങൾ തെറ്റിച്ചു നൽകിയതിന്റെ പേരിൽ അലോട്മെന്റ് കിട്ടിയിട്ടും അഡ്മിഷൻ എടുക്കാത്ത കുട്ടികൾക്ക് ഇനി സപ്ലിമെന്ററി ഘട്ടത്തിൽ മാത്രമേ ഇനി അപേക്ഷ സമർപ്പിക്കാൻ സാധിക്കൂ.
إرسال تعليق