PVC ആധാർ ഓൺലൈനായി സ്വയം അപേക്ഷിക്കുന്നതെങ്ങനെ? | Apply online for PVC aadhar card


 നമ്മൾ കൈവശം സൂക്ഷിക്കേണ്ട ഏറ്റവും  പ്രധാനപ്പെട്ട ഒരു തിരിച്ചറിയൽ രേഖയായി മാറിയിരിക്കുന്നു ഇന്ന്  ആധാർ കാർഡ്. റേഷൻ കാർഡ് മുതൽ ബാങ്ക് അക്കൗണ്ട് വരെ ഇന്ന് ആധാർ കാർഡുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. സർക്കാരിൽ നിന്നുള്ള വിവിധ സേവങ്ങൾ, സബ്‌സീഡികൾ, ആനുകൂല്യങ്ങൾ എന്നിവയെല്ലാം ലഭിക്കാൻ ഇന്ന് ആധാർ നിർബന്ധമാക്കപ്പെട്ടിട്ടുണ്ട്. ആധാർ കാർഡിലുള്ള 12 അക്കങ്ങളുള്ള സംഖ്യ, ആധാർ കാർഡ് ഉടമയ്ക്ക് മാത്രമായുള്ള തിരിച്ചറിയൽ സംഖ്യയാണ്.ആ ആളെ പറ്റിയുള്ള വിവരങ്ങൾ സംഖ്യയുമായി ബന്ധപ്പെടുത്തി സൂക്ഷിച്ചിരിക്കുന്നു.


Unique Identification Authority of India (UIDAI)  സൗജന്യമായി നൽകുന്ന ആധാർ ലെറ്റർ നീളം കൂടിയതും ലാമിനേറ്റഡ് പേപ്പറിൽ നിർമിക്കപെട്ടതും ആണ്.അതുകൊണ്ട്തന്നെ ആധാർ ലെറ്റർ കൊണ്ട് നടക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും പലർക്കും ബുദ്ധിമുട്ട്  നേരിടുന്നുണ്ട്. പലരുടെയും ആധാർ ലെറ്ററുകൾ ചുളിയുകയോ മടങ്ങുകയോ ചെയ്തിട്ടുണ്ട്. ആധാർ കാർഡിന്റെ ഡിജിറ്റൽ വകഭേദങ്ങളായ eAadhaar, mAadhaar എന്നിവ ലഭ്യമാണെങ്കിലും പലരും താൽപര്യപ്പെടുന്നത് കാർഡ് രൂപത്തിലുള്ള ആധാർ കൈവശം സൂക്ഷിക്കുന്നതിനാണ്.

അക്ഷയ സെന്ററിൽ പോലും 100 രൂപ ചുരുങ്ങിയത് കൊടുക്കേണ്ട ഇതിനു, നിങ്ങൾ സ്വയം ചെയ്‌താൽ ആകെ 50 രൂപയാണ് ചിലവുണ്ടാവുകയുള്ളൂ.

എന്താണ് എന്താണ് Aadhaar PVC Card ?

Unique Identification Authority of India (UIDAI) ഏറ്റവും പുതുതായി പുറത്തിറക്കിയിരിക്കുന്ന ആധാർ രൂപഭേദമാണ് Aadhaar PVC Card. ATM കാർഡിന്റെ വലിപ്പത്തിൽ, കൈവശം കൊണ്ടുനടക്കാവുന്ന രീതിയിലാണ് Aadhaar PVC Card നിർമിക്കപ്പെട്ടിട്ടുള്ളത്. ഇത് കൈവശം സൂക്ഷിക്കാൻ എളുപ്പമുള്ളതും ദീർഘകാലം ഈടുനിൽക്കുന്നതുമാണ്. നിരവധി സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള Aadhaar PVC Card വെള്ളം നനഞ്ഞോ അഴുക്കു പിടിച്ചോ നശിക്കില്ല. ആധാർ കാർഡ് ആവശ്യമുള്ള എല്ലായിടങ്ങളിലും Aadhaar PVC Card പ്രയോജനപ്പെടുത്താവുന്നതാണ്. നിലവിൽ ആധാർ  നമ്പർ കൈവശമുള്ള ആർക്കും Aadhaar PVC Cardന് അപേക്ഷിക്കാൻ കഴിയും

നിലവിലുള്ള ആധാർ കാർഡ് തുടർന്നും ഉപയോഗിക്കാമോ ?


ഉപയോഗിക്കാം, നിലവിൽ കൈവശമുള്ള ആധാർ ലെറ്ററോ ഡിജിറ്റൽ രൂപത്തിലുള്ള ആധാർ കാർഡുകളോ തുടർന്നും ഉപയോഗിക്കാൻ സാധിക്കും.  Aadhaar PVC Card നിർബന്ധിതമായും സ്വീകരിക്കേണ്ട ഒന്നല്ല. ആധാർ ആവശ്യമുള്ള എല്ലാ സ്ഥലങ്ങളിലും നിങ്ങളുടെ കൈവശമുള്ള ആധാർ കാർഡുകൾ തുടർന്നും ഉപയോഗിക്കാൻ കഴിയും.

Aadhaar PVC Card എങ്ങനെ അപേക്ഷിക്കാം?


Aadhaar PVC Card  ഓൺലൈനിൽ ആണ്  അപേക്ഷിക്കേണ്ടത് . 50 രൂപയാണ് അപേക്ഷ ഫീസ്. അപേക്ഷ നൽകി ഫീസ് അടച്ചാൽ UIDAI പുതിയ Aadhaar PVC Card നമ്മുടെ വിലാസത്തിൽ അയച്ചുതരും. അപേക്ഷിക്കേണ്ട വിധം താഴെ  വിശദമാക്കിയിരിക്കുന്നു .

UIDAIയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക തൊട്ടു താഴെ നൽകിയിട്ടുണ്ട്.

ഔദ്യോഗിക വെബ്‌സൈറ്റ്

  • ഇവിടെ “Order Aadhaar PVC Card” എന്നത് ക്ലിക്ക് ചെയ്യുക.
  • നിർദിഷ്ട കോളത്തിൽ കോളത്തിൽ 12 അക്കങ്ങളുള്ള ആധാർ നമ്പറോ അല്ലെങ്കിൽ 28  അക്കങ്ങളുള്ള  എൻറോൾമെന്റ് നമ്പറോ നൽകുക. താഴെ ഉള്ള കോളത്തിൽ ചിത്രത്തിൽ നൽകിയിരിക്കുന്ന സെക്യൂരിറ്റി കോഡ് നൽകുക.
  • Send OTP നൽകുമ്പോൾ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന നിങ്ങളുടെ മൊബൈൽ നമ്പറിൽ OTP ലഭിക്കും. ഇത് നിർദിഷ്ട കോളത്തിൽ  നൽകിയ ശേഷം Terms and Conditions” സെലക്ട് ചെയ്യുക. അതിനു ശേഷം “Submit” ബട്ടൺ അമർത്തുക. 
  • നിങ്ങളുടെ മൊബൈൽ നമ്പർ  ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ‘My Mobile number is not registered’ സെലക്ട് ചെയ്യുക. നിങ്ങളുടെ ഇപ്പോളത്തെ മൊബൈൽ നമ്പർ നൽകിയാൽ  OTP അതിൽ ലഭിക്കുന്നതാണ്.
    സ്‌ക്രീനിൽ നിങ്ങളുടെ ആധാർ വിവരങ്ങൾ കാണുവാൻ കഴിയും. ഇത് ശെരിയാണെന്നു ഉറപ്പു  വരുത്തിയ ശേഷം “Make payment”  എന്നതിൽ അമർത്തുക.
    അടുത്തതായി വരുന്ന പേജിൽ നിങ്ങൾക് പണമടയ്ക്കാൻ കഴിയും. നിങ്ങളുടെ ATM Debit/Credit കാർഡുകൾ, ഓൺലൈൻ ബാങ്കിങ്, UPI ആപ്പുകൾ (Google pay, Phonepe, Amazonpay, Paytm etc) എന്നിവ ഉപയോഗിച്ച്‌ പണം നൽകാം.
    വിജയകരമായ പണമിടപാടിന് ശേഷം നിങ്ങൾക്ക് റെസീപ്റ്റ് ലഭിക്കുന്നതാണ്.ഇത് ഡൌൺലോഡ് ചെയ്തോ പ്രിന്റ് ചെയ്തോ സൂക്ഷിക്കാം


Aadhaar PVC Card അപേക്ഷ വീണ്ടും പരിശോധിക്കുന്നത് എങ്ങനെ ?

വിജയകരമായി Aadhaar PVC Card അപേക്ഷ നൽകിയ ശേഷം അപേക്ഷയുടെ നിലവിലെ സ്ഥിതി പരിശോധിക്കാൻ കഴിയും.

ഇതിനായി ഈ ലിങ്ക് സന്ദർശിക്കുക
അതിൽ Check Aadhaar PVC Card Order Status  എന്നത് ക്ലിക്ക് ചെയ്യുക.
അപേക്ഷ നൽകിയപ്പോൾ ലഭിച്ച SRN നമ്പറും ചിത്രത്തിലുള്ള സെക്യൂരിറ്റി കോഡും നൽകുക
സബ്മിറ്റ് ചെയുമ്പോൾ നിങ്ങളുടെ Aadhaar PVC Card അപേക്ഷയുടെ നിലവിലെ സ്ഥിതി ലഭിക്കുന്നതാണ്


എത്ര ദിവസങ്ങൾക്കുള്ളിൽ Aadhaar PVC Card ലഭിക്കും ?

ഓൺലൈൻ അപേക്ഷ ലഭിച്ചു അഞ്ചു പ്രവർത്തി ദിവസങ്ങൾക്കു ശേഷം UIDAI പോസ്റ്റൽ ഡിപ്പാർട്ട്‌ മെന്റിനു Aadhaar PVC Card കൈമാറും. അപേക്ഷ നൽകിയ ദിവസം ഉൾപ്പെടാതെയാണ് 5 പ്രവർത്തി  ദിവസങ്ങൾ കണക്കാക്കുന്നത്. സ്പീഡ് പോസ്റ്റ് മുഖാന്തരം ആയിരിക്കും Aadhaar PVC Card ലഭിക്കുന്നത്.

Post a Comment

أحدث أقدم

News

Breaking Posts