ആട്ടം പാട്ട് കലോത്സവം 20 ഇനങ്ങളിൽ സ്കൂൾ റജിസ്ട്രേഷൻ ഇന്നു മുതൽ | Attam pattu kalolsavam 2021


ആകെ അഞ്ചര ലക്ഷം രൂപയുടെ സമ്മാനം
കേരളത്തിലെയും പുറത്തെയും സ്കൂളുകൾക്കു പങ്കെടുക്കാം
മലയാള മനോരമ, ജെയിൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ആട്ടം പാട്ട്’ ഓൺലൈൻ കലോത്സവത്തിൽ പങ്കെടുക്കുന്ന സ്കൂളുകൾക്ക് ഇന്നു മുതൽ റജിസ്റ്റർ ചെയ്യാം. റജിസ്റ്റർ ചെയ്ത സ്കൂളുകൾ വിവിധ മത്സരയിനങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികളെ നോമിനേറ്റ് ചെയ്യണം. ഒരു സ്കൂളിൽനിന്ന് എത്ര വിദ്യാർഥികൾക്കു വേണമെങ്കിലും പങ്കെടുക്കാം. കേരളത്തിനകത്തും പുറത്തുമുള്ള സ്കൂളുകൾക്ക് പങ്കെടുക്കാം.

സ്കൂൾ റജിസ്ട്രേഷന്റെ അവസാന തീയതി: നവംബർ 20.


ആകെ 20 വ്യക്തിഗത മത്സര ഇനങ്ങൾ

1. മലയാളം പദ്യപാരായണം (പെൺ)

2. മലയാളം പദ്യപാരായണം (ആൺ)

3. മോണോ ആക്ട് (പെൺ)

4. മോണോ ആക്ട് (ആൺ)

5. മിമിക്രി (പെൺ)

6. മിമിക്രി (ആൺ)

7. സിനിമാ പാട്ട് (പെ‍ൺ)

8. സിനിമാ പാട്ട് (ആൺ)

9. ശാസ്ത്രീയ നൃത്തം – ജതി (പെൺ)

10. ശാസ്ത്രീയ നൃത്തം – ജതി (ആൺ)

11. നാടോടിനൃത്തം (പെൺ)



12. നാടോടിനൃത്തം (ആൺ)

13. സിനിമാറ്റിക് ഡാൻസ് (പെൺ)

14. സിനിമാറ്റിക് ഡാൻസ് (ആൺ)

15. സ്റ്റാൻഡ് അപ് കോമഡി

(ആൺ,പെൺ – ഒറ്റ വിഭാഗം)

16. ഉപകരണസംഗീതം – തുകൽവാദ്യം (ഒറ്റ വിഭാഗം)

17. ഉപകരണസംഗീതം – സുഷിരവാദ്യം (ഒറ്റ വിഭാഗം)

18. ഉപകരണസംഗീതം – തന്ത്രിവാദ്യം ( ഒറ്റ വിഭാഗം)

19. പ്രസംഗം മലയാളം – ( ഒറ്റ വിഭാഗം)

20. പ്രസംഗം ഇംഗ്ലിഷ് – (ഒറ്റ വിഭാഗം)

(ഒരു വിദ്യാർഥിക്ക് എത്ര ഇനങ്ങളിൽ വേണമെങ്കിലും പങ്കെടുക്കാം)


രണ്ടു ഗ്രൂപ്പുകളായി മത്സരം

1. ജൂനിയർ ഗ്രൂപ്പ്:

5 ,6,7,8 ക്ലാസുകളിലെ കുട്ടികൾ.

2. സീനിയർ ഗ്രൂപ്പ്:

9,10,11,12 ക്ലാസുകളിലെ കുട്ടികൾ.


സമ്മാനങ്ങൾ

സംസ്ഥാന തലത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടുന്നവർക്ക്:

യഥാക്രമം 5,000, 3,000, 2,000 രൂപ + സർട്ടിഫിക്കറ്റ്

സംസ്ഥാനതലത്തിൽ ചാംപ്യൻ സ്കൂളിന്

25,000 രൂപ + ട്രോഫി.

റണ്ണർ അപ് സ്കൂളിന്

15,000 രൂപ + ട്രോഫി.

സംസ്ഥാനതല കലാതിലകം (പെൺ), കലാപത്രിഭ (ആൺ): 10,000 രൂപ + ട്രോഫി.

ജില്ലാ തലത്തിൽ ആദ്യ 2 സ്ഥാനങ്ങൾ നേടുന്ന എല്ലാ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റ്.

(കേരളത്തിനു പുറത്തുള്ള സ്കൂളുകളെ എല്ലാം കൂടി ഒറ്റ ജില്ലയായി പരിഗണിക്കും)


റജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ:

  • സ്കൂളുകൾ www.manoramakalolsavam.com എന്ന വെബ്സൈറ്റ് തുറന്ന് REGISTER SCHOOL എന്ന ഭാഗത്ത് ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങൾ നൽകി റജിസ്റ്റർ ചെയ്യാം.
  • റജിസ്റ്റർ ചെയ്യുമ്പോൾ നൽകുന്ന ഇ മെയിലും പാസ്‍വേഡും ഉപയോഗിച്ചു സ്കൂളുകൾക്കു SCHOOL LOGIN എന്ന വിഭാഗത്തിൽ ലോഗിൻ ചെയ്യാം.
  • ഇവിടെ ഓരോ ഇനത്തിലും പങ്കെടുക്കുന്ന കുട്ടികളെ സ്കൂളുകൾക്കു ചേർക്കാം.
  • കുട്ടികളുടെ പേര് സ്കൂൾ അധികൃതർ ചേർത്തു കഴിഞ്ഞാൽ, കുട്ടികൾക്ക് STUDENT LOGIN എന്ന സെക്‌ഷനിൽ ലോഗിൻ ചെയ്യാം.
  • ഇവിടെയാണ് ഓരോ മത്സര ഇനത്തിലും തങ്ങളുടെ അവതരണത്തിന്റെ വിഡിയോ കുട്ടികൾ അപ്‍ലോഡ്  ചെയ്യേണ്ടത്.
  • വിഡിയോ അപ്‍ലോഡ് ചെയ്യേണ്ട അവസാന തീയതി : നവംബർ 30.
  • പ്രത്യേകം ശ്രദ്ധിക്കുക: സ്കൂളുകൾ ഇമെയിൽ നൽകി പാസ്‍വേഡ് സെറ്റ് ചെയ്യണം. ഫോൺ നമ്പറിൽ എസ്എംഎസ് ഒടിപി വെരിഫി ക്കേഷനും ഉണ്ടാകും. വിദ്യാർഥികൾ ലോഗിൻ ചെയ്യേണ്ടത് ഇ മെയിലും  ജനനത്തീ യതിയും ഉപയോഗിച്ചാണ്. ഈ വിവരങ്ങൾ കൃത്യമായിരിക്കണം. രക്ഷിതാക്കളുടെ ഇ മെയിലും ഫോൺ നമ്പറും കുട്ടികൾക്ക് ഉപയോഗിക്കാം.


വിഡിയോ എടുക്കുമ്പോൾ

എല്ലാ ഇനങ്ങളുടെയും പരമാവധി സമയം 3 മിനിറ്റാണ്. 3 മിനിറ്റിൽ  ഒതുങ്ങുന്ന രീതിയിൽ ഓരോ ഇനവും ചിട്ടപ്പെടുത്തിയെടുക്കണം. ആദ്യം അപ്‍ലോഡ് ചെയ്യുന്ന വിഡിയോ തന്നെയാണ് മേഖലാ തലത്തിലും സംസ്ഥാന തലത്തിലും പരിഗണിക്കുക. ഒരു ഇനത്തിന്റെ ഒരു വിഡിയോ മാത്രമേ അപ്‍ലോഡ് ചെയ്യാനാകൂ.


കലോത്സവ മാന്വൽ  പ്രത്യേകം ശ്രദ്ധിക്കുക

ആട്ടം പാട്ടിന്റെ നിയമാവലി, നിബന്ധനകൾ, ഓരോ ഇനത്തിന്റെയും വിശദീകരണം, നിർദേശങ്ങൾ, വിഡിയോ ഷൂട്ടു ചെയ്യേണ്ട തിന്റെ  സാങ്കേതിക മാർഗനിർദേശങ്ങൾ, പ്രസംഗമത്സരങ്ങളുടെ വിഷയം തുടങ്ങി സമ്പൂർണമായ വിവരങ്ങൾ  ഉൾപ്പെടുത്തിയ  കലോത്സവ മാന്വൽ വെബ്സൈറ്റിൽ ചേർത്തിട്ടുണ്ട്. ഇതു സൂക്ഷ്മമായി പരിശോധിക്കുക. മാന്വൽ ഡൗൺലോഡ് ചെയ്തെടുക്കാനും കഴിയും.

വിവരങ്ങൾക്ക് വിളിക്കാം

+91 9446003717

(പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ മാത്രം)

Post a Comment

أحدث أقدم

News

Breaking Posts