മത്സ്യത്തൊഴിലാളി-അനുബന്ധ തൊഴിലാളി കുടുംബങ്ങൾക്ക് കൈത്താങ്ങായി ധനസഹായം. ഒക്ടോബർ-നവംബർ മാസങ്ങളിൽ കനത്ത മഴയെത്തുടർന്ന് നഷ്ടമായത് 26 തൊഴിൽ ദിവസങ്ങളായിരുന്നു. ഇതു കാരണം മത്സ്യത്തൊഴിലാളികൾക്കുണ്ടായ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് 1,59,481 കുടുംബങ്ങള്‍ക്ക് 3,000 രൂപ വീതം ധനസഹായം അനുവദിക്കാൻ തീരുമാനിച്ചു. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 47.84 കോടി രൂപ അനുവദിക്കും.
ഒക്ടോബർ - നവംബർ മാസത്തിലെ പ്രകൃതിക്ഷോഭവും കോവിഡും ഉൾപ്പെടെയുള്ള നിരവധി പ്രതിസന്ധികളാൽ വലയുന്ന മത്സ്യമേഖലയ്ക്ക് ഒരു കൈത്താങ്ങ് നൽകുകയാണ് എൽഡിഎഫ് സർക്കാർ. 1,59,481( ഒരു ലക്ഷത്തി അൻപത്തി ഒൻപതിനായിരത്തി നാനൂറ്റി എൻപത്തി ഒന്ന് ) മൽസ്യ തൊഴിലാളി കുടുംബങ്ങൾക്ക് 3000 രൂപ വീതം ഒറ്റത്തവണ സഹായം നൽകാൻ ഇന്നത്തെ മന്ത്രിസഭ യോഗം തീരുമാനിച്ചു. 47.84 കോടി രൂപയാണ് ഇതിന് വേണ്ടി വരിക.
إرسال تعليق