ഭിന്നശേഷിക്കാര്‍ക്കും ഭിന്നശേഷിക്കാരുടെ പെണ്‍മക്കള്‍ക്കും വിവാഹ ധനസഹായം | financial assistance for marriage

 


ഭിന്നശേഷിമൂലം സാമ്പത്തിക ക്ലേശമനുഭവിക്കുന്നവരുടെ പെണ്‍മക്കള്‍ക്കും ഭിന്നശേഷിക്കാരായ പെണ്‍കുട്ടികര്‍ക്കും സാമൂഹികനീതി വകുപ്പ് വിവാഹത്തിനായി  ധനസഹായം നല്‍കുന്നു. 30,000 രൂപ ഒറ്റത്തവണയായാണ് നല്‍കുക. പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായിരിക്കണം. വിവാഹം നിശ്ചയിച്ച തീയതിക്ക് കുറഞ്ഞത് ഒരു മാസം മുമ്പെങ്കിലും അപേക്ഷ നല്‍കണം. 


സമർപ്പിക്കേണ്ട രേഖകൾ

  •  റേഷന്‍ കാര്‍ഡ്  അറ്റസ്റ്റ് ചെയ്ത കോപ്പി
  •  ഭിന്നശേഷി ഐഡന്റിറ്റി കാര്‍ഡ്
  •  വിവാഹിതയാകുന്ന പെണ്‍കുട്ടി ഭിന്നശേഷിയുള്ള ആളുടെ മകളാണെന്ന് തെളിയിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റ്
  •  വരുമാന സര്‍ട്ടിഫിക്കറ്റ്

ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷാ ഫോമും കൂടുതല്‍ വിവരങ്ങളും http://sjd.kerala.gov.in ല്‍ ലഭിക്കും. 

ഫോണ്‍: 0491 2505791

Post a Comment

أحدث أقدم

News

Breaking Posts