Kerala Govt certificate Course in Library & Information Science - 10th pass can apply


തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ കേരള സർക്കാർ നടത്തുന്ന ലൈബ്രറി & ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്സനു അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു.


പ്രവേശന യോഗ്യത

എസ്. എസ്. എൽ. സി/ തത്തുല്യമായ പരീക്ഷ പാസായിരിക്കണം.
( ഗ്രേഡിങ്ങിന് വേണ്ടി ഉന്നത വിദ്യാഭ്യാസത്തിനുള്ള അർഹത നേടിയിരിക്കണം).

കോഴ്സ് കാലാവധി

6 മാസം
സീറ്റുകളുടെ ലഭ്യത :  ആകെ 41 സീറ്റുകൾ 



ജനറൽ മെറിറ്റ് -18
കേരള മിനിസ്റ്റീരിയൽ സബോർഡിനേറ്റ് സർവീസ് : 2
ലൈബ്രറി എംപ്ലോയീസ് : 1
ലക്ഷദ്വീപ് നിവാസികൾ : 2
കന്നഡ ഭാഷ പഠിച്ച വിദ്യാർത്ഥികൾ : 3
തമിഴ് ഭാഷ പഠിച്ച വിദ്യാർത്ഥികൾ : 2
പട്ടിക ജാതി വിദ്യാർത്ഥികൾ : 3
പട്ടിക വർഗ വിദ്യാർത്ഥികൾ : 1
ഈഴവ : 2
മുസ്ലിം : 2
ലാറ്റിൻ കാതെലിക് : 1
എസ്. ഐ. യു. സി യ്ക്കും മത പരിവർത്തനം നടത്തിയിട്ടുള്ള ക്രിസ്റ്റ്യൻ എസ്. സി / എസ്. റ്റി : 1
മറ്റു പിന്നോക്ക ഹിന്ദുക്കൾ : 2
അംഗവൈകല്യമുള്ളവർ : 1


പ്രവേശന രീതി

യോഗ്യത പരീക്ഷയിൽ ലഭിച്ചിട്ടുള്ള മാർക്കിനെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ലിസ്റ്റിൽ നിന്നും പ്രവേശനം നൽകും. ഉയർന്ന യോഗ്യതകൾക്ക് പ്രത്യേക പരിഗണന നൽകുന്നതല്ല. ജി. ഒ (എം. എസ് ) നമ്പർ. 221/86/ ഉ. വി. വ തീയ്യതി 29/08/1986 പ്രകാരം സർക്കാർ നിയോഗിച്ചിട്ടുള്ള സെലെക്ഷൻ കമ്മിറ്റിയാണ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് അംഗീകരിക്കുന്നത്.


അപേക്ഷിക്കേണ്ട വിധം

21/10/2021മുതൽ 20/11/2021 വരെ തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെ www.statelibrary.kerala.gov.in എന്ന വെബ്സൈറ്റെലൂടെ മാത്രമേ  പ്രോസ്പെക്റ്റസും, നോട്ടിഫിക്കേഷനും, അപേക്ഷ ഫോറവും ലഭ്യമാവുകയുള്ളു. അപേക്ഷ ഫോറം ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

പൂരിപ്പിച്ച അപേക്ഷ ഫോറവും അനുബന്ധ രേഖകളുടെ പകർപ്പും 20/11/2021നു 5 മണിക്ക് മുൻപായി

സ്റ്റേറ്റ് ലൈബ്രറിയൻ,
സ്റ്റേറ്റ് സെൻട്രൽ, ലൈബ്രറിയൻ,പാളയം,
തിരുവനന്തപുരം -33

എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്.

അവസാന തീയതി : 20/11/21

View official Notification

Post a Comment

Previous Post Next Post

News

Breaking Posts