കെ-ടെറ്റ് യോഗ്യത സർട്ടിഫിക്കറ്റുകളുടെ പരിശോധന @ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ | KTET certificate varification 2021



ജി.എച്ച്.എസ്.എസ്. തിരൂരങ്ങാടി, ജി.വി.എച്ച്.എസ്.എസ്. വേങ്ങര എന്നീ പരീക്ഷാ കേന്ദ്രങ്ങളിൽ മെയ് 2021 ന് കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷ എഴുതി യോഗ്യത നേടിയ പരീക്ഷാർത്ഥികളുടെ യോഗ്യതാ സർട്ടി ഫിക്കറ്റുകളുടെ പരിശോധന  പരപ്പനങ്ങാടി എ.കെ.എൻ.എം പി.ഡബ്ലൂ.ഡി ബിൽഡിംഗിൽ പ്രവർത്തിക്കുന്ന തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ ഓഫീസിൽ വെച്ച് നടക്കും.

🗓 18 11 2021 നും (വ്യാഴം)


കാറ്റഗറി I & II

🗓 19 11 2021 നും (വെള്ളി)

കാറ്റഗറി III & IV

✅ അസ്സൽ ഹാൾടിക്കറ്റ്, എസ്.എസ്.എൽ.സി., പ്ലസ്മ, ഡിഗ്രി, ബി.എഡ്, ടി.ടി.സി., എന്നിവയുടെ ഒറിജിനലും പകർപ്പും ഹാജരാക്കേണ്ടതാണ്.
🔴 മാർക്ക് ഇളവു കളോടുകൂടി പാസ്സായവർ (90 മാർക്കിന് താഴെ ലഭിച്ചവർ) എസ്.എസ്.എൽ.സി. ബുക്കിൽ ജാതി രേഖപ്പെടുത്തിയിട്ടില്ല എങ്കിൽ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്.



💢 ബി.എഡ്/ ടി.ടി.സി. പഠിക്കുന്നവർ ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം വെരിഫിക്കേഷന് ഹാജരായാൽ മതി.
✅ പരീക്ഷാർത്ഥികൾ നിർബന്ധമായും കോവിഡ്-19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്.

Post a Comment

Previous Post Next Post

News

Breaking Posts