പ്രീ-പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സസ് എന്നറിയപ്പെട്ടിരുന്നതും, നഴ്സറി ടീച്ചർ എഡ്യൂക്കേഷൻ കോഴ്സ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടതുമായ ദ്വിവൽസര പ്രീ-പ്രൈമറി അദ്ധ്യാപക പരിശീലന കോഴ്സ് 2021-22 വർഷത്തേക്കുള്ള പ്രവേശനത്തിന് യോഗ്യതയുള്ളവരിൽ നിന്നും നിർദ്ദിഷ്ട ഫാറത്തിൽ അപേക്ഷകൾ ക്ഷണിച്ചു
പൊതു നിബന്ധനകൾ
🎓 അപേക്ഷകർ 45%-ൽ കുറയാതെ മാർക്കോടെ ഹയർ സെക്കണ്ടറി അഥവാ തത്തുല്യ പരീക്ഷ പാസായിരിക്കണം.
🎓 പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ടവർ യോഗ്യത പരീക്ഷ പാസായാൽ മതിയാകും.
✅ ഒ.ബി.സി വിഭാഗത്തിൽപ്പെടുന്നവർക്ക് 2% മാർക്ക് ഇളവ് ലഭിക്കുന്നതാണ്.
✅ ബിരുദ യോഗ്യതയുളളവർക്ക് മാർക്ക് പരിധി ബാധകമല്ല.
✅ എൻ.സി.ടി.ഇ നിശ്ചയിച്ചിട്ടുള്ള സീറ്റുകളിലേക്ക് മാത്രമാണ് അഡ്മിഷൻ നടത്തുന്നത്
🔺 പ്രസ്തുത കോഴ്സിന് പ്രവേശനം ലഭിക്കുവാൻ ആഗ്രഹിക്കുന്ന അപേക്ഷകർ പ്രവേശിക്കുവാൻ ഉദ്ദേശിക്കുന്ന സർക്കാർ/ അംഗീകൃത സ്ഥാപനത്തിൽ നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
പ്രായപരിധി.
💢 അപേക്ഷകന്റെ പ്രായപരിധി 01 06 2021 ൽ 17 നും 33 നും മദ്ധ്യയായിരിക്കണം.
💢 പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും ഒ.ബി.സി വിഭാഗത്തിന് 3 വർഷവും വയസ്സിളവ് ലഭിക്കുന്നതാണ്.
💢 കൂടാതെ ഗവൺമെന്റ് അംഗീകൃത പ്രീ-പ്രൈമറി വിഭാഗങ്ങളിലെ ടീച്ചർമാർക്ക് 2 വർഷത്തെ അദ്ധ്യാപക പ്രവൃത്തി പരിചയത്തിന് ഒരു വർഷത്തെ വയസ്സിളവ് എന്ന തോതിൽ പരമാവധി 3 വർഷം വരെ വയസ്സിളവ് ലഭിക്കും
അപേക്ഷിക്കേണ്ട രീതി
🗒 അപേക്ഷ നിശ്ചിത ഫോറത്തിൽ തന്നെ അപേക്ഷ സമർപ്പിക്കണം.
🗒 അപേക്ഷാഫോറത്തിന്റെ കോളങ്ങൾ ഒന്നും തന്നെ ഒഴിവാക്കിയിടാൻ പാടില്ല.
🗒 ബാധകമല്ലാത്ത കോളങ്ങൾ ബാധകമല്ല എന്ന് പൂരിപ്പിക്കേണ്ടതാണ്
നിബന്ധനകൾ
🗓 അപേക്ഷകൾ 20 11 2021 വൈകുന്നേരം 5 മണിക്ക് മുമ്പായി ബന്ധപ്പെട്ട പി.പി.ടി.ടി.ഐ- കളിൽ ലഭിക്കേണ്ടതാണ്.
🔴 നിശ്ചിത തീയതിക്കു ശേഷം ലഭിക്കുന്നതും, അപാകതകൾ ഉള്ളതും, സമയപരിധി കഴിഞ്ഞ് ലഭിക്കുന്നതുമായ അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
🔴 അപേക്ഷയോടൊപ്പം ഹാജരാക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഫോട്ടോ കോപ്പികൾ സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം. അല്ലാത്തവ നിരസിയ്ക്കുന്നതാണ്.
🔴 കയ്യൊപ്പ് രേഖപ്പെടുത്താത്തതും അപൂർണ്ണവുമായ അപേക്ഷകൾ മറ്റൊരറിയിപ്പ് കൂടാതെ നിരസിക്കുന്നതായിരിക്കും.
💢 ഭിന്നശേഷിക്കാരായ അപേക്ഷർ ആനുകൂല്യത്തിനായി ബന്ധപ്പെട്ട മെഡിക്കൽ ബോർഡിൽ നിന്നും ലഭിച്ച സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്.
അപേക്ഷ ഫോറം , കോഴ്സ് നടത്തുന്നതിന് അംഗീകാരം നൽകിയിരിക്കുന്ന സ്ഥാപനങ്ങളുടെ പട്ടിക & കൂടുതല്‍ വിവരങ്ങള്‍
Post a Comment