ക്വിസ്മൽസരം ഇഷ്ടമാണോ?, സ്കൂൾ വിദ്യാർഥികൾക്കായി നവംബർ റെയിൻ ക്വിസ് | November Rain is a collection of inter school contests for High School kids



 

കോട്ടയം ∙ കോട്ടയം റൗണ്ട് ടേബിൾ 79, കോട്ടയം ലേഡീസ് സർക്കിൾ 48 എന്നിവയുടെ ആഭിമുഖ്യത്തിൽ 7 മുതൽ 9 വരെ ക്ലാസുകളിലെ കുട്ടികൾക്കായി  നവംബർ റെയിൻ  ക്വിസ് മത്സരം നടത്തുന്നു. ഇത് നവംബർ റെയിനിന്റെ 7–ാം എഡിഷനാണ്.

പ്രിലിമിനറി റൗണ്ട് 24ന് ഓൺലൈനായിട്ടാണ് നടത്തുന്നത്. ഫൈനൽ മത്സരങ്ങൾ 28ന് ഹോട്ടൽ ഐഡയിൽ  നടത്തും. കോട്ടയത്തും സമീപ ജില്ലകളിലുമുള്ള കുട്ടികൾക്കു പങ്കെടുക്കാൻ അവസരം. ഒരു സ്കൂളിന് പരമാവധി മൂന്നു ടീമുകളെ നോമിനേറ്റ് ചെയ്യാം. ഒരു ടീമിൽ രണ്ട് അംഗങ്ങൾ വീതമാകാം. 



വിവരങ്ങൾക്കും  റജിസ്ട്രേഷനും www.november-rain.com വെബ്സൈറ്റ് സന്ദർശിക്കുക. വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകുന്നത് ഓക്സിജൻ ഡിജിറ്റലാണ്.

Post a Comment

Previous Post Next Post

News

Breaking Posts