പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്
മുസ്‍ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതങ്ങളിൽപെട്ട പ്ലസ് വൺ മുതൽ പിഎച്ച്ഡി വരെ പഠിക്കുന്നവർക്കായി പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി: നവംബർ 30.
ന്യൂനപക്ഷ സമുദായങ്ങളിലെ, വാർഷിക കുടുംബവരുമാനം 2 ലക്ഷം രൂപയിൽ കവിയാത്തവർക്ക് അപേക്ഷിക്കാം. തൊട്ടു മുൻ വർഷത്തെ ബോർഡ്, യൂണിവേഴ്‌സിറ്റി പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോ (റിന്യൂവൽ അപേക്ഷകർക്ക് 50% മാർക്ക് ബാധകമല്ല), തുല്യ ഗ്രേഡോ ലഭിച്ചവരാകണം അപേക്ഷകർ.
ഗവൺമെന്റ്,എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ ഹയർ സെക്കൻഡറി, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എംഫിൽ, പിഎച്ച്ഡി കോഴ്‌സുകളിൽ പഠിക്കുന്നവർക്കും എൻസിവിടിയിൽ അഫിലിയേറ്റ് ചെയ്ത ഐടിഐ, ഐടിസി എന്നിവിടങ്ങളിൽ പഠിക്കുന്നവർക്കും പ്ലസ് വൺ, പ്ലസ് ടു തലത്തിലുള്ള ടെക്‌നിക്കൽ, വൊക്കേഷനൽ കോഴ്‌സുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം.
മുൻ വർഷം സ്‌കോളർഷിപ് ലഭിച്ചവർ മുൻ വർഷത്തെ റജിസ്‌ട്രേഷൻ ഐഡി ഉപയോഗിച്ചു റിന്യൂവലായി അപേക്ഷിക്കണം. ഫ്രഷ്, റിന്യൂവൽ അപേക്ഷകൾ www.scholarships.gov.in, www.minorityaffairs.gov.in എന്ന വെബ്‌സൈറ്റ് ലിങ്കുകൾ വഴിയോ National Scholarship (NSP) എന്ന മൊബൈൽ ആപ്പിലൂടെയോ ഓൺലൈനായി സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾ www.dcescholarship.kerala.gov.in, www.collegiateedu.kerala.gov.in എന്നീ സൈറ്റുകളിൽ. 94460 96580, 0471-2306580.
ന്യൂനപക്ഷക്ഷേമ സ്കോളർഷിപ്
അംഗീകൃത സ്വകാര്യ ഐടിഐകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്കു ജനസംഖ്യാനുപാതികമായി ഫീസ് റീഇംബേഴ്സ്മെന്റ് സ്‌കീം നൽകാൻ സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിലെ വിദ്യാർഥികൾക്കാണു സ്‌കോളർഷിപ്. ഒരു വർഷ കോഴ്‌സിനു 10,000 രൂപയും രണ്ടു വർഷത്തേതിന് 20,000 രൂപയുമാണു സ്‌കോളർഷിപ്. അവസാന തീയതി: നവംബർ 25.
Post a Comment