PSC - Higher Secondary School Teacher ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.


പട്ടികവർഗ (ST) സംവരണ വിഭാഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ  NCA(No Candidate Available) പ്രകാരം ഉണ്ടായി വന്ന Higher Secondary School Teacher (Junior) Mathematics തസ്തികയിലേക്ക് ഒറ്റത്തവണ രെജിസ്ട്രേഷൻ (One Time Registration ) പ്രക്രിയയിലൂടെ മാത്രം PSC അപേക്ഷകൾ ക്ഷണിക്കുന്നു.  മുൻപേ ഒറ്റത്തവണ രെജിസ്ട്രേഷൻ ചെയ്തവർക്ക് അവർ ക്രിയേറ്റ് ചെയ്ത പ്രൊഫൈൽ വഴി അപേക്ഷിക്കാം.

തസ്തികയുടെ പേര്: ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ഗണിതം

ഒഴിവുകളുടെ എണ്ണം : 5 (അഞ്ച്) ST


വിദ്യാഭ്യാസ യോഗ്യതകൾ

  • കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്ന് നിർദിഷ്ട വിഷയത്തിൽ 45% -ൽ കുറയാത്ത മാർക്കോടെയുള്ള ബിരുദാനന്തര ബിരുദം  അല്ലെങ്കിൽ കേരളത്തിലെ ഒരു യൂണിവേഴ്സിറ്റി നിർദിഷ്ട വിഷയത്തിൽ തത്തുല്യ യോഗ്യതയായി അംഗീകരിച്ചുട്ടള്ള യോഗ്യതാ സർട്ടിഫിക്കറ്റ്.
  • കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്ന് നിർദിഷ്ട വിഷയത്തിൽ സ്ഥിരം കോഴ്സിലൂടെ ചെയ്ത     ബി.എഡ്  അല്ലെങ്കിൽ കേരളത്തിലെ ഒരു യൂണിവേഴ്സിറ്റി നിർദിഷ്ട വിഷയത്തിൽ തത്തുല്യ യോഗ്യതയായി അംഗീകരിച്ചിട്ടുള്ള യോഗ്യതാ സർട്ടിഫിക്കറ്റ്.
അഥവാ
  • NCERT സ്പോൺസർ ചെയ്യുന്ന ഏതെങ്കിലും റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനിൽ നിന്നും 50% മാർക്കിൽ കുറയാതെ ബന്ധപ്പെട്ട വിഷയത്തിൽ M.Sc Ed.
  • കേരള സർക്കാർ അല്ലെങ്കിൽ സംസ്ഥാന സർക്കാർ അധികാരപ്പെടുത്തിയ ഏജൻസി നടത്തുന്ന ഹയർ സെക്കണ്ടറി സ്കൂൾ തസ്തികയിലേക്കുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) വിജയിച്ചിരിക്കണം


അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in-ൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: 01.12.2021

View Official Notification

Post a Comment

Previous Post Next Post

News

Breaking Posts