പട്ടികവർഗ (ST) സംവരണ വിഭാഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ NCA(No Candidate Available) പ്രകാരം ഉണ്ടായി വന്ന Higher Secondary School Teacher (Junior) Mathematics തസ്തികയിലേക്ക് ഒറ്റത്തവണ രെജിസ്ട്രേഷൻ (One Time Registration ) പ്രക്രിയയിലൂടെ മാത്രം PSC അപേക്ഷകൾ ക്ഷണിക്കുന്നു. മുൻപേ ഒറ്റത്തവണ രെജിസ്ട്രേഷൻ ചെയ്തവർക്ക് അവർ ക്രിയേറ്റ് ചെയ്ത പ്രൊഫൈൽ വഴി അപേക്ഷിക്കാം.
തസ്തികയുടെ പേര്: ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ഗണിതം
ഒഴിവുകളുടെ എണ്ണം : 5 (അഞ്ച്) ST
വിദ്യാഭ്യാസ യോഗ്യതകൾ
- കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്ന് നിർദിഷ്ട വിഷയത്തിൽ 45% -ൽ കുറയാത്ത മാർക്കോടെയുള്ള ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കേരളത്തിലെ ഒരു യൂണിവേഴ്സിറ്റി നിർദിഷ്ട വിഷയത്തിൽ തത്തുല്യ യോഗ്യതയായി അംഗീകരിച്ചുട്ടള്ള യോഗ്യതാ സർട്ടിഫിക്കറ്റ്.
- കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്ന് നിർദിഷ്ട വിഷയത്തിൽ സ്ഥിരം കോഴ്സിലൂടെ ചെയ്ത ബി.എഡ് അല്ലെങ്കിൽ കേരളത്തിലെ ഒരു യൂണിവേഴ്സിറ്റി നിർദിഷ്ട വിഷയത്തിൽ തത്തുല്യ യോഗ്യതയായി അംഗീകരിച്ചിട്ടുള്ള യോഗ്യതാ സർട്ടിഫിക്കറ്റ്.
- NCERT സ്പോൺസർ ചെയ്യുന്ന ഏതെങ്കിലും റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനിൽ നിന്നും 50% മാർക്കിൽ കുറയാതെ ബന്ധപ്പെട്ട വിഷയത്തിൽ M.Sc Ed.
- കേരള സർക്കാർ അല്ലെങ്കിൽ സംസ്ഥാന സർക്കാർ അധികാരപ്പെടുത്തിയ ഏജൻസി നടത്തുന്ന ഹയർ സെക്കണ്ടറി സ്കൂൾ തസ്തികയിലേക്കുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) വിജയിച്ചിരിക്കണം
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in-ൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: 01.12.2021
View Official Notification
إرسال تعليق