PSC - പ്രിന്റിങ് മെഷീൻ ഓപ്പറേറ്റർസ്-നെ വിളിക്കുന്നു | Kerala psc invites printing mechine operators

 


കേരള ഗവൺമെന്റ് സെർവീസിലെ പ്രിൻറിംഗ് ഡിപ്പാർട്മെന്റിലേക്ക് (ഗവണ്മെന്റ് പ്രസ്സ്) തിരഞ്ഞെടുക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് മാത്രം PSC ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു

'വൺ ടൈം രജിസ്ട്രേഷന്' ശേഷം കേരള പബ്ലിക് സർവീസിൻറെ ഒഫീഷ്യൽ വെബ്സൈറ്റ് ആയ www.keralapsc.gov.in  ലൂടെ അപേക്ഷ സമർപ്പിക്കാം.



ഇതിനകം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാം.

പദവിയുടെ പേര് : ഓഫ്സെറ്റ് പ്രിന്റിങ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് II

ഒഴിവുകളുടെ എണ്ണം: 23

നിയമന രീതി:  നേരിട്ടുള്ള റിക്രൂട്ടിട്മെൻറ്


വിദ്യാഭ്യാസ യോഗ്യത  

S.S.L.C അല്ലെങ്കിൽ തത്തുല്യ യോഗ്യത വിജയിച്ചിട്ടുണ്ടാവണം. ഒപ്പം, അംഗീകൃത സ്ഥാപനത്തിൽ നിന്ന് പ്രിന്റിംഗ് ടെക്നോളജിയിൽ ഡിപ്ലോമ  
അഥവാ
മെഷീൻ വർക്കിൽ KGTE/MGTE (ലോവർ) അല്ലെങ്കിൽ VHSE -യിൽ നിന്ന് പ്രിന്റിങ് ടെക്നോളജി അല്ലെങ്കിൽ തത്തുല്യ യോഗ്യത.  കൂടാതെ,
പ്രശസ്തമായ ഒരു പ്രിന്റിംഗ് മെഷീൻ അച്ചടി സ്ഥാപനത്തിൽ ഓഫ്‌സെറ്റ് പ്രിന്റിങ്ങിൽ രണ്ട് വർഷത്തെ പരിചയം


അപേക്ഷിക്കേണ്ടവിധം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in-ൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.

അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി: 01.12.2021

View Official Notification

Post a Comment

أحدث أقدم

News

Breaking Posts