SCOLE കേരള ഹയർസെക്കൻഡറി പ്ലസ് വൺ ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്ട്രേഷനുള്ള ഓൺലൈൻ രജിസ്ട്രേഷൻ അപേക്ഷ ക്ഷണിക്കുന്നു.
ഓപ്പൺ റെഗുലേറ്റർ വിഭാഗത്തിൽ സയൻസ്, കോമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങൾ ആണുള്ളത്. വിദ്യാർത്ഥികൾക്ക് സ്വയം പഠന സഹായികളും, ലാബ് സൗകര്യവും, അവധി ദിവസങ്ങളിൽ എക്സ്ട്രാ ക്ലാസുകൾ ഉണ്ടായിരിക്കും.
പ്രൈവറ്റ് രെജിസ്ട്രേഷൻ വിഭാഗത്തിൽ കോമേഴ്‌സ്, ഹിമാനിറ്റീസ് ഗ്രൂപുകളിൽ പ്രാക്ടിക്കൽ ഇല്ലാത്ത തിരഞ്ഞെടുത്ത വിഷയ കോമ്പിനേഷനലുകളിൽ അപേക്ഷിക്കാം. സ്പെഷ്യൽ കാറ്റഗറി വിഭാഗത്തിൽ, ഹയർ സെക്കന്ററി കോഴ്സ് വിഭാഗത്തിൽ, ഹയർ സെക്കന്ററി കോഴ്സ് ഒരിക്കൽ വിജയിച്ച വിദ്യാർത്ഥിക്കു മുൻ രജിസ്ട്രേഷൻ റദ്ദു ചെയ്യാതെ പുതിയ വിഷയ കോമ്പിനേഷൻ (പാർട്ട് III)അപേക്ഷിക്കാം.
- രെജിസ്ട്രേഷൻ ആരംഭിക്കുന്ന തീയ്യതി : 2021 നവംബർ 11
- രജിസ്റ്റർ ചെയ്യണ്ട അവസാന തീയ്യതി : 2021 ഡിസംബർ 15
- ഫൈൻ (Rs.60/-) അടക്കം രജിസ്റ്റർ ചെയ്യേണ്ട തീയ്യതി : 2021 ഡിസംബർ 22
മറ്റു വിവരങ്ങൾക്ക് www.scolekerala.org സന്ദർശിക്കുക
Post a Comment