വൈദ്യുതി ബില്‍ വിവരങ്ങളും വൈദ്യുതി തടസം സംബന്ധിച്ച വിവരങ്ങളും SMS ആയി ലഭിക്കാന്‍ | KSEB Bill alert and outage management system

 


നിങ്ങളുടെ വീട്ടിൽ വൈദ്യുതി കണക്ഷൻ ഉണ്ടോ എങ്കിൽ നിങ്ങളുടെ Consumer നമ്പറും Bill നമ്പറും നൽകിയാൽ ഈ ആനുകൂല്യം ലഭിക്കും ,പെട്ടന്ന് തന്നെ ചുവടെ നൽകിയ ലിങ്ക് വഴി Consumer നമ്പർ BILL നമ്പർ നൽകി മൊബൈൽ ഫോൺ രജിസ്റ്റർ ചെയ്യുക ,ഔദ്യോഗിക അറിയിപ്പ്

നിങ്ങളുടെ വീട്ടിൽ വൈദ്യുതി കണക്ഷൻ ഉണ്ടങ്കിൽ നിർബന്ധമായും KSEB യുടെ പുതിയ അറിയിപ് അറിഞ്ഞിരിക്കുക ,വൈദ്യുതി ബിൽ വിവരങ്ങളും ,വൈദ്യുതി തടസ്സങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ വൈദ്യുതി വിച്ഛേദിക്കുന്നതുമായ മുന്നറിയിപ്പുകൾ എല്ലാം തന്നെ മൊബൈൽ ഫോണിൽ SMS ആയിട്ട് ലഭിക്കാൻ ഇപ്പോൾ നിങ്ങൾക് മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാം ,മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുന്നതോട് കൂടെ യഥാ സമയം ഇത്തരം അറിയിപ്പുകൾ ഉപഭോക്താക്കളുടെ മൊബൈൽ ഫോണിൽ SMS ആയി ലഭിക്കുന്നതായിരിക്കും 


എങ്ങനെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാം

ആദ്യം നിങ്ങൾ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക ,

http://hris.kseb.in/OMSWeb/registration


ശേഷം നിങ്ങൾക് താഴെ കാണുന്ന രീതിയിൽ ഉള്ള പേജ് തുറന്ന് വരും ,ശേഷം അതിൽ Consumer number ബോക്സിൽ നിങ്ങളുടെ Consumer Number ടൈപ്പ് ചെയ്യുക ,Bill Number എന്ന ബോക്സിൽ നിങ്ങളുടെ ഇലെക്ട്രിസിറ്റി ബില്ലിൽ ഉള്ള ബില് നമ്പർ ടൈപ്പ് ചെയ്യുക ശേഷംValidate എന്ന ബട്ടൺ അമർത്തുക.



തുടർന്നു വരുന്ന പേജിൽ നിങ്ങളുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്ത് ഇമെയിൽ ഐഡി നൽകി Submit കൊടുക്കുക ഉടൻ തന്നെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ SMS ലഭിക്കുന്നതാണ്


Post a Comment

Previous Post Next Post

News

Breaking Posts