നന്നായി പ്രസംഗിച്ചാൽ 15000 രൂപ സമ്മാനം: 20വരെ സമയം speech competition


ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങൾക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ഗാന്ധി സ്മാരക നിധി ഹാളിലാണ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നത്. ഒന്നാം സ്ഥാനത്തിന് 15,000 രൂപയും, രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും യുവജനദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. അഞ്ച് മിനിറ്റ് സമയം ലഭിക്കും. വിഷയം അഞ്ച് മിനിറ്റ് മുമ്പ് നൽകും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 18നും 40നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾ ബയോഡേറ്റ സഹിതം youthday2020@gmail.com ൽ 20 ന് വൈകിട്ട് അഞ്ചുമണിക്കകം അപേക്ഷിക്കണം. ഫോൺ: 0471 2308630, 8086987262.

Post a Comment

أحدث أقدم

News

Breaking Posts