ആധുനികഭാരതത്തിലെ ഏറ്റവും പ്രതിഭാശാലിയായ ഗണിതശാസ്ത്രജ്ഞനായി വിലയിരുത്തപ്പെടുന്ന ആളാണ് ശ്രീനിവാസ രാമാനുജൻ അയ്യങ്കാർഎന്ന ശ്രീനിവാസ രാമാനുജൻ (1887 ഡിസംബർ 22 – 1920 ഏപ്രിൽ 26). ശുദ്ധഗണിതത്തിൽ കാര്യമായ വിദഗ്ദ്ധശിക്ഷണം ല...ഭിക്കാതിരുന്നിട്ടും സ്വപ്രയത്നത്തിലൂടെ ഗണിത വിശകലനം, സംഖ്യാസിദ്ധാന്തം, അനന്തശ്രേണി, തുടർച്ചാഭിന്നകങ്ങൾതുടങ്ങിയ ഗണിതശാസ്ത്രമേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകി. രാമാനുജന്റെ ഗുരുവായിരുന്ന ഇംഗ്ലീഷ് ഗണിതജ്ഞൻ ജി.എച്ച്. ഹാർഡിയുടെഅഭിപ്രായത്തിൽ ഗോസ്, ഓയിലർ, കോച്ചി, ന്യൂട്ടൺ, ആർക്കിമിഡീസ് തുടങ്ങിയ വിശ്രുതഗണിതജ്ഞരുടെ നിരയിലുൾപ്പെടുത്താവുന്ന പ്രതിഭയായിരുന്നു അദ്ദേഹം രാമാനുജന്റെ 125-ആം ജന്മവാർഷികത്തിന്റെ ഓർമ്മയ്ക്കായി 2012 ദേശീയ ഗണിതശാസ്ത്ര വർഷമായി പ്രഖ്യാപിച്ചിരിക്കുന്നു.
ഗണിതത്തിലെ സ്വപ്രയത്നം
ഗണിതശാസ്‌ത്രത്തിലെ 6000 സങ്കീർണ്ണപ്രശ്‌നങ്ങൾ അടങ്ങിയ, [ജി.എസ്. കാർ]] രചിച്ച, സിനോപ്‌സിസ് ഓഫ് എലിമെന്ററി റിസൾട്ട്‌സ് ഇൻ പ്യുവർ മാത്തമാറ്റിക്‌സ് എന്ന ഗ്രന്ഥം സ്‌കൂൾ പഠനകാലത്തു തന്ന രാമാനുജന്റെ പക്കലുണ്ടായിരുന്നു. സങ്കീർണ്ണമായിരുന്ന ഈ പ്രശ്‌നങ്ങൾ, ഗണിതശാസ്‌ത്രമേഖലയിലെ പുതിയ പ്രവണതകളോ മുന്നേറ്റങ്ങളോ ഒന്നും അറിയാതെ രാമാനുജൻ ഒന്നൊന്നായി പരിഹരിച്ചു പോന്നു. അത്ര ഉത്‌കൃഷ്‌ടമൊന്നുമല്ലാതിരുന്ന കാറിന്റെ പുസ്‌തകം പ്രശസ്‌തമായതു തന്നെ രാമാനുജനിലൂടെയാണ്.കോളേജ് പഠനം മുടങ്ങുമ്പോഴും ഈ പുസ്‌തകം അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. ആ പുസ്‌തകത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിനിടെ പുതിയ ഗണിതശ്രേണികൾ ഒന്നൊന്നായി രാമാനുജൻ കണ്ടെത്തി. 'പൈ'യുടെ മൂല്യം എട്ടു ദശാംശസ്ഥാനം വരെ കൃത്യമായി നിർണയിക്കാനുള്ള മാർഗ്ഗം ആവിഷ്‌ക്കരിച്ചു. (പൈയുടെ മൂല്യം വേഗത്തിൽ നിർണയിക്കാനുള്ള കമ്പ്യൂട്ടർ `ആൽഗരിത'ത്തിന് അടിസ്ഥാനമായത് ഈ കണ്ടുപിടുത്തമാണ്.
അക്കാലത്താണ് ഇന്ത്യൻ മാത്തമാറ്റിക്കൽ സൊസൈറ്റി നിലവിൽ വരുന്നത്. തന്റെ പ്രബന്ധം സൊസൈറ്റിയുടെ ജേണൽ പ്രസിദ്ധീകരിച്ചത്, രാമാനുജന് പ്രശസ്‌തി നേടിക്കൊടുത്തു.
രാമാനുജൻ - ഹാർഡി നമ്പർ
ആസ്പത്രിയിൽ ചികിൽസയിലായിരുന്ന രാമാനുജനെ കാണാനെത്തിയ പ്രൊ. ഹാർഡി തന്റെ കാറിന്റെ നമ്പരായ 1729ന് ഒരു പ്രത്യേകതയും ഇല്ലെന്നു പറഞ്ഞു. രണ്ടു ഘനങ്ങളുടെ(ക്യൂബ്) തുകയായി രണ്ടുതരത്തിൽ എഴുതാവുന്ന ഏറ്റവും ചെറിയ സംഖ്യയാണ് 1729 എന്നായിരുന്നു രാമാനുജന്റെ മറുപടി.
അതിങ്ങനെ
10^3+9^3 = 1729
12^3+ 1^3= 1729
ഗണിത ക്വിസ് : LP വിഭാഗം
1, പൂജ്യം കണ്ടു പിടിച്ചത് ഏതു രാജ്യക്കാരാണ്?
2. 10000 ന്റെ പകുതിയിൽ നിന്നും 100 കുറച്ച് 2000കൂട്ടിയാൽ എത്ര?
3. രാമാനുജ സംഖ്യ എന്ന് അറിയപ്പെടുന്ന സംഖ്യ ഏത്??
4. റോമൻ അക്കത്തിൽ 1000 എങ്ങനെ എഴുതും?
5. ലോക പ്രശസ്തനായ ഒരു ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ?
6. ഗണിത ശാസ്ത്രത്തിന്റെ പിതാവ് ആര്?
7. ആരുടെ ജന്മദിനമാണ് ദേശീയ ഗണിതശാസ്ത്ര ദിനമായി ആചരിക്കുന്നത്?
8. നെഗറ്റീവ് സംഖ്യകൾ കണ്ടുപിടിച്ചത് ഏതു രാജ്യത്ത്?
9. ഇന്നലെയുടെ തലേന്ന് ശനിയാഴ്ച ആണെങ്കില്‍ നാളെയുടെ പിറ്റേന്ന് ഏതു ദിവസമായിരിക്കും ?
10. 2021 ഡിസംബർ 21 ചൊവ്വാഴ്ച ആണെങ്കില്‍ 2021 ഡിസംബർ മാസത്തിൽ എത്ര ശനിയാഴ്ചകള്‍ ഉണ്ട് ?
ഉത്തരം :-
1. ഇന്ത്യക്കാർ
2. 6900
3. 1729
4. M
5. രാമാനുജൻ
6. പൈഥഗോറസ്
7. രാമാനുജൻ
8.ഇന്ത്യ
9. ബുധൻ
10. 4
إرسال تعليق