Railway Recruitment Board Exam (RRB) Group D 2022: Application Modification Link



ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ കാത്തിരിക്കുന്ന RRB ഗ്രൂപ്പ് ഡി പരീക്ഷാ തീയതി വന്നു. ഇതോടെ ഉദ്യോഗാർഥികളുടെ 3 വർഷത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. പത്താം ക്ലാസ്, പ്ലസ് ടു, ഐടിഐ തുടങ്ങിയ ഏത് യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാൻ യോഗ്യത ഉണ്ടായിരുന്നു. ഇന്ത്യൻ റെയിൽവേ 2019 ജനുവരിയിലാണ് ഗ്രൂപ്പ് ഡി ഒഴിവുകളിലേക്ക് അപേക്ഷിച്ചത്. ഏകദേശം ഒന്നര ലക്ഷത്തോളം ഒഴിവുകളിലേക്ക് ആയിരുന്നു അന്ന് ഇന്ത്യൻ റെയിൽവേ അപേക്ഷ ക്ഷണിച്ചിരുന്നത്.


RRB Group D 2022: Exam Overview

ബോർഡ്: Railway Recruitment Board
ജോലിസ്ഥലം: ഇന്ത്യയിലുടനീളം
തസ്തിക: ട്രാക്ക് മൈന്റൈനർ ഗ്രേഡ്-IV, അസിസ്റ്റന്റ്, അസിസ്റ്റന്റ് പോയിന്റ്സ്മാൻ
ഒഴിവുകൾ: 1,03,769
യോഗ്യത: എസ്എസ്എൽസി, പ്ലസ് ടു, ഐടിഐ
പ്രായപരിധി: 18-33 വയസ്സ് വരെ
അഡ്മിറ്റ് കാർഡ്: 2022 ഫെബ്രുവരി 19 മുതൽ 


RRB Group D 2022 Examination Date

തിരഞ്ഞെടുത്ത പരീക്ഷാകേന്ദ്രങ്ങൾ വഴി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) നടത്തും. ഈ പരീക്ഷാ തീയതി യാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 2022 ഫെബ്രുവരി 23 മുതൽ  ഇന്ത്യൻ റെയിൽവേ RRB ഗ്രൂപ്പ് ഡി പരീക്ഷ തുടങ്ങും. പരീക്ഷയുടെ 4 ദിവസം മുൻപ് (അതായത് 2022 ഫെബ്രുവരി 19) മുതൽ ഉദ്യോഗാർഥികൾക്ക് പരീക്ഷക്കുള്ള ഹാൾടിക്കറ്റ് ലഭ്യമാകും. അത് ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്ത് നിങ്ങൾക്ക് ലഭിച്ച പരീക്ഷ കേന്ദ്രത്തിൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് ഹാജരാക്കേണ്ടതാണ്.


RRB Group D Modification Link

റെയിൽവേയുടെ RRB ഗ്രൂപ്പ് ഡി ഒഴിവുകളിലേക്ക് ഏകദേശം 1.25 കോടി അപേക്ഷകളാണ് ലഭിച്ചിരുന്നത്. 2019 അവസാനമാസം ഉദ്യോഗാർഥികൾക്ക് അവരുടെ അപേക്ഷയിൽ എന്തെങ്കിലും അപാകതകൾ ഉണ്ടോയെന്ന് പരിശോധിക്കാനുള്ള അവസരം ഇന്ത്യൻ റെയിൽവേ നൽകിയിരുന്നു.

 ഇപ്പോൾ ഇന്ത്യൻ റെയിൽവേ പുറത്തിറക്കിയ ഏറ്റവും പുതിയ വിജ്ഞാപന പ്രകാരം ഫോട്ടോ അല്ലെങ്കിൽ ഒപ്പ് മങ്ങിയ (Blurr) കാരണത്താൽ 4,85,607 ഉദ്യോഗാർഥികളുടെ അപേക്ഷകൾ തള്ളിയിട്ടുണ്ട്. ഇത്തരത്തിൽ അപേക്ഷകൾ നിരസിക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 2021 ഡിസംബർ 15 മുതൽ 2021 ഡിസംബർ 22 വരെ അപേക്ഷയിൽ വന്ന പിശകുകൾ തിരുത്താനുള്ള അവസരം ഇന്ത്യൻ റെയിൽവേ നൽകുന്നുണ്ട്. അതിനുള്ള ലിങ്ക് ഈ പോസ്റ്റിന് താഴെ നൽകുന്നു.


RRB Group D Selection Procedure

  • കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ
  • ഫിസിക്കൽ പരീക്ഷ
  • സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
  •  മെഡിക്കൽ

RRB Group D Salary

റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷ (RRB) വഴി ഗ്രൂപ്പ് ഡി തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ഈ മാസം 18, 000 രൂപ മുതൽ ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമേ ഡെയിലി അലവൻസ്, ട്രാവൽ അലവൻസ്, വീട് വാടക അലവൻസ്, നൈറ്റ് ഡ്യൂട്ടി അലവൻസ്, ഇൻഷുറൻസ്, ഓവർടൈം അലവൻസ് തുടങ്ങിയ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
NB: RRB ഗ്രൂപ്പ് ഡി പരീക്ഷയുമായി ബന്ധപ്പെട്ട് സിലബസ് വിവരങ്ങൾ ഡെയിലിജോബ് വഴി ഉടൻ പ്രസിദ്ധീകരിക്കും.

Modification Link ( Update Soon)

Official Notification (2019)

Examination Date

Post a Comment

أحدث أقدم

News

Breaking Posts