ദൂരെ യാത്രയ്ക്ക് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുകയാണോ? ഇത്രയും സാധനങ്ങൾ കൂടെ നിങ്ങൾക്ക് കിട്ടും.



കോവിഡ് വ്യാപനത്തെ തുടർന്ന് ഇത്രയും നാളും ദീർഘദൂര ട്രെയിൻ യാത്രകൾ നടത്തുന്നവർക്ക് ഒപ്പം ആവശ്യമായ പുതപ്പും (ബെഡ് ഷീറ്റ്) കയ്യിൽ കരുതേണ്ട സ്ഥിതിയായിരുന്നു. എന്നാൽ യാത്രികർക്ക് ആശ്വാസം നൽകുന്നതാണ് ഇന്ത്യൻ റെയിവേയുടെ ഈ പുതിയ സേവനം. ഇനി നിങ്ങൾക്ക് ഭാരമേറിയ ബെഡ്‌റോൾ ചുമക്കേണ്ട ആവശ്യമില്ല.

കാരണം ഡിസ്പോസിബിൾ പുതപ്പുകൾ യാത്രക്കാർക്ക് നൽകി തുടങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. വർധിച്ചുവരുന്ന കോവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷമായി സർവീസ് നിർത്തിവച്ചിരിക്കുകയായിരുന്നു.150 രൂപ നൽകിയാൽ യാത്രക്കാർക്ക് ഈ ഡിസ്പോസിബിൾ പുതപ്പുകൾ ലഭിക്കും. തിരഞ്ഞെടുത്ത ട്രെയിനുകളിലെ യാത്രക്കാർക്ക് ആയിരിക്കും ആദ്യഘട്ടം ഈ സേവനം ലഭിക്കുക. ദീർഘദൂര യാത്രകളിൽ ഈ സൗകര്യം ലഭ്യമാക്കും.


നൽകേണ്ട തുക

150 രൂപ അടച്ചാൽ ഈ പ്രത്യേക റെയിൽവേ സേവനം യാത്രക്കാർക്ക് ലഭ്യമാകും. പുതപ്പുകൾക്കൊപ്പം ഈ സ്പെഷ്യൽ കിറ്റിൽ ടൂത്ത് പേസ്റ്റ്, മാസ്‌ക് എന്നിവയും ഉൾപ്പെടുത്തും. പ്രത്യേക കിറ്റിൽ ഉൾപ്പെടുന്ന സാധനങ്ങൾ -

1- ബെഡ് ഷീറ്റ് (വെള്ള) (20 GSM)

48 x 75

(1220mm x 1905mm)

2- ബ്ലാങ്കറ്റ് ഗ്രേ/ബ്ലൂ (40 GSM)

54 x 78

(1370mm x 1980mm)

3- ഇൻഫ്ലേറ്റബിൾ എയർ പില്ലോ വൈറ്റ്

12 x 18

4- തലയിണ കവർ (വെള്ള)

5- ഫേസ് ടവൽ/നാപ്കിൻ (വെള്ള)

6- ത്രീ പ്ലൈ ഫെയ്സ് മാസ്ക്

Post a Comment

أحدث أقدم

News

Breaking Posts