ആഹാരം കഴിച്ച ഉടന്‍ കുളിക്കരുത് എന്ന് പറയുന്നതിന് പിന്നിലെ കാരണമെന്താണ്?

taking bath after food

ശരീരത്തെ ശുചിയായി വയ്ക്കുക എന്നതിലുപരി കുളിക്ക് ആരോഗ്യപരമായ നിരവധി ഗുണങ്ങളുണ്ട്. കുളി ക്ഷീണം ഇല്ലാതാക്കി, ശരീരത്തിനും മനസിനും ഉണര്‍വ് നല്‍കുന്നു. അലര്‍ജികളേയും അണുബാധകളെയും പ്രതിരോധിക്കുന്നതിനോടൊപ്പം വിശപ്പിനെ ഉത്തേജിപ്പിക്കാനും കുളിക്കുന്നതിലൂടെ സാധിക്കുമെന്ന് ആയുര്‍വേദത്തില്‍ പറയുന്നുണ്ട്.
നന്നായി എണ്ണ തേച്ച്, അല്പമൊന്ന് ഉലാത്തി, ഈഞ്ച തേച്ചൊരു കുളി അത്, നമ്മുടെ നാട്ടില്‍ സാധാരണമായിരുന്നു. എണ്ണ തേച്ചുകുളി പതിവായിരുന്നെങ്കിലും, കുളി കഴിഞ്ഞൊരു എണ്ണ തേപ്പ് പതിവേ ആയിരുന്നില്ല. മാത്രമല്ല, കുളി കഴിഞ്ഞു എണ്ണ തേയ്ക്കരുത് എന്നു പറയുകയും ചെയ്യും. പണ്ടുള്ളവര്‍ ഇങ്ങനെ നിഷ്‌കര്‍ഷിക്കാന്‍ കാരണമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ശരീരത്തില്‍ ധാരാളം വിയര്‍പ്പ് ഗ്രന്ഥികളുണ്ട്. ജോലികള്‍ ചെയ്യുമ്പോഴും, പെട്ടെന്ന് വികാരങ്ങള്‍ക്ക് അടിമപ്പെടുമ്പോഴും ശരീരത്തിലുണ്ടാകുന്ന വിയര്‍പ്പ് പുറത്തേക്ക് പോകുന്നത് ഈ ഗ്രന്ഥികളിലൂടെയാണ്. 2 തരത്തിലുള്ള വിയര്‍പ്പ് ഗ്രന്ഥികള്‍ നമ്മുടെ ശരീരത്തിലുണ്ട്. കക്ഷത്തിലും മറ്റുമുള്ള അപ്പോക്രൈയിനും ത്വക്കില്‍ എല്ലായിടത്തുമുള്ള എക്രിയിനും. പ്രാധാനമായും രോമ കൂപങ്ങളോട് ചേര്‍ന്നാണ് വിയര്‍പ്പ് ഗ്രന്ഥികള്‍ കാണപ്പെടുക. വിയര്‍പ്പില്‍ പ്രധാനമായും വെള്ളം, മിനറലുകള്‍, ലാക്റ്റേറ്റ് യൂറിയ തുടങ്ങിയവയാണുള്ളത്. എണ്ണ പുരട്ടി കഴിയുമ്പോള്‍ ത്വക്കിലുള്ള വിയര്‍പ്പു ഗ്രന്ഥികള്‍ അടയുന്നു. പൊടിയും മറ്റു മാലിന്യങ്ങളും മണ്ണുമെല്ലാം ഗ്രന്ഥികളുടെ പുറത്തേയ്ക്കുള്ള സുക്ഷിരത്തില്‍ അടിയുന്നതോടെ ശരീരത്തിലെ മാലിന്യങ്ങള്‍ വിയര്‍പ്പ് രൂപത്തില്‍ പുറത്തേയ്ക്ക് പോകുന്ന സാധ്യത ഇല്ലാതെയാകുന്നു. ഇത് കിഡ്നിയുടെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍  ഇടയാക്കും.

നമ്മുടെ ശരീരത്തില്‍ പ്രധാനമായും 2 തരത്തിലുള്ള വിസര്‍ജ്യങ്ങളാണ് ഉള്ളത്. ഒന്ന്, ദഹന വ്യവസ്ഥയുമായി ബന്ധപ്പെട്ടുള്ളത്. രണ്ടാമത്തേത്, ശാരീരിക പ്രവര്‍ത്തനങ്ങള്‍ അല്ലെങ്കില്‍,  മെറ്റാബോളിസവുമായി ബന്ധപ്പെട്ടുണ്ടാകുന്നത്. വിയര്‍പ്പും മൂത്രവും രണ്ടാമത്തതില്‍ പെടുന്നു. ത്വക്ക്, ശ്വാസകോശം, കരള്‍, വൃക്ക എന്നിവയാണ് മനുഷ്യ ശരീരത്തിലെ മാലിന്യങ്ങള്‍ പുറം തള്ളാനുള്ള 4 അവയവങ്ങള്‍. ഇതില്‍, എണ്ണ തേപ്പുമായി ബന്ധമുള്ളത് ത്വക്കിനാണ്. ത്വക്കിനു 2 പാളികളുണ്ട്. മൃത കോശങ്ങള്‍ കൂടുതല്‍ ഉള്ളതും കനം കുറഞ്ഞതുമായ എപ്പിഡര്‍മിസ്,  ഡര്‍മിസ് എന്നിവയാണവ. സ്വറ്റ് ഗ്ലാന്റസ് അല്ലെങ്കില്‍ വിയര്‍പ്പ് ഗ്രന്ഥികള്‍ കാണപ്പെടുന്നത് ഈ പാളികളിലാണ്. ഇവയില്‍ നിന്ന് ചെറിയ വിയര്‍പ്പ് നാളികള്‍ ത്വക്കിനു പുറത്തേയ്ക്ക് തുറക്കുന്നു. ഗ്രന്ഥികള്‍ നിറയുമ്പോള്‍ വിയര്‍പ്പ് നാളികളുടെ പ്രതലത്തിലുള്ള സുക്ഷിരത്തിലൂടെയാണ് പുറത്തേയ്ക്ക് പോകുന്നത്. കുളി കഴിഞ്ഞ് എണ്ണ പോലുള്ള വസ്തുക്കള്‍ പുരട്ടുന്നത് ഈ സുക്ഷിരങ്ങള്‍ അടയുന്നതിനു കാരണമാകും. അതോടെ, വിയര്‍പ്പ് രൂപത്തില്‍ മാലിന്യങ്ങള്‍ പുറംതള്ളുന്നതിനുള്ള സാധ്യത ഇല്ലാതെയാകുന്നു. കുളി കഴിഞ്ഞ് എണ്ണ തേയ്ക്കരുതെന്നു പറയുന്നതിന് ഉള്ള ശാസ്ത്രീയമായ കാരണം ഇതാണ്.

Post a Comment

Previous Post Next Post

News

Breaking Posts