യം​​ഗ് ഇ​​ന്ന​​വേ​​റ്റേ​​ഴ്സ്’ പ​​ദ്ധ​​തി​​യി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം | Yound innovators programme

yound innovators programme


കോ​​ട്ട​​യം: വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കി​​ട​​യി​​ൽ നൂ​​ത​​നാ​​ശ​​യ​​ങ്ങ​​ൾ വ​​ള​​ർ​​ത്തി​​യെ​​ടു​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ആ​​രം​​ഭി​​ച്ച "യം​​ഗ് ഇ​​ന്ന​​വേ​​റ്റേ​​ഴ്സ്’ പ​​രി​​പാ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​യി സ​​ഹാ​​യം ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​ന് ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം. കെ-​​ഡി​​സ്കി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് നൂ​​ത​​നാ​​ശ​​യ​​ങ്ങ​​ൾ വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തി​​നും പ്രാ​​വ​​ർ​​ത്തി​​ക​​മാ​​ക്കു​​ന്ന​​തി​​നും ആ​​വ​​ശ്യ​​മാ​​യ സാ​​ങ്കേ​​തി​​ക, സാ​​ന്പ​​ത്തി​​ക സ​​ഹാ​​യം ല​​ഭ്യ​​മാ​​കും. സ്കൂ​​ൾ, കോ​​ള​​ജ്, ഗ​​വേ​​ഷ​​ണ ത​​ല​​ത്തി​​ലു​​ള്ള 13 നും 35 ​​നും മ​​ധ്യേ പ്രാ​​യ​​മു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് പ​​ങ്കെ​​ടു​​ക്കാം. പ​​ങ്കെ​​ടു​​ക്കാ​​ൻ താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ yip.kerala.gov.in എ​​ന്ന പോ​​ർ​​ട്ട​​ലി​​ൽ വ്യ​​ക്തി​​ഗ​​ത പ്രീ-​​ര​​ജി​​സ്ടേ​​ഷ​​ൻ ന​​ട​​ത്ത​​ണം.



ര​​ജി​​സ്റ്റ​​ർ ചെ​​യ്ത വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ഓ​​ണ്‍​ലൈ​​ൻ പ്ലാ​​റ്റ്ഫോ​​മി​​ൽ വോ​​യി​​സ് ഓ​​ഫ് ക​​സ്റ്റ​​മ​​ർ ട്രെ​​യി​​നിം​​ഗ് ന​​ൽ​​കും. ട്രെ​​യി​​നിം​​ഗ് പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന​​വ​​ർ​​ക്ക് വെ​​ബ് സൈ​​റ്റി​​ൽ നി​​ന്ന് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യാം. വി​​ദ്യാ​​ർ​​ഥി​​ക​​ൾ ര​​ണ്ടു​​മു​​ത​​ൽ അ​​ഞ്ചു​​പേ​​ർ വ​​രെ അ​​ട​​ങ്ങു​​ന്ന ഗ്രൂ​​പ്പു​​ക​​ളാ​​യി മാ​​റി അ​​വ​​രു​​ടെ ആ​​ശ​​യ​​ങ്ങ​​ൾ ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​​ണം. ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്തേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി 15.

ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന 8000 ടീ​​മു​​ക​​ൾ​​ക്ക് 25,000 രൂ​​പ​​യും അ​​തി​​ൽ​​നി​​ന്നും ര​​ണ്ടാം​​ഘ​​ട്ട​​ത്തി​​ലേ​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന 2000 ടീ​​മു​​ക​​ൾ​​ക്ക് 50,000 രൂ​​പ​​യും കൂ​​ടാ​​തെ സം​​സ്ഥാ​​ന​​ത​​ല​​ത്തി​​ൽ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന 900 ടീ​​മു​​ക​​ൾ​​ക്ക് മൂ​​ന്ന് വ​​ർ​​ഷം​​വ​​രെ നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന മെ​​ന്‍റ​​റിം​​ഗ്, സാ​​ന്പ​​ത്തി​​ക സാ​​ങ്കേ​​തി​​ക സ​​ഹാ​​യ​​ങ്ങ​​ളും ന​​ൽ​​കു​​ന്ന​​താ​​ണ്. ഇ​​തി​​നു​​പു​​റ​​മെ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ളെ യം​​ഗ് ഇ​​ന്ന​​വേ​​റ്റേ​​ഴ്സ് പ്രോ​​ഗ്രാ​​മി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്യി​​ക്കു​​ന്ന വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ഒ​​രു​​ല​​ക്ഷം രൂ​​പ വ​​രെ​​യു​​ള്ള സ​​മ്മാ​​ന​​ങ്ങ​​ളും ന​​ൽ​​കും. വി​​ശ​​ദ​​വി​​വ​​ര​​ത്തി​​ന് ’യം​​ഗ് ഇ​​ന്ന​​വേ​​റ്റേ​​ഴ്സ് പ്രോ​​ഗ്രാ’​​മി​​ന്‍റെ വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക.

Post a Comment

أحدث أقدم

News

Breaking Posts