അബദ്ധവശാൽ പോലും ഇക്കാര്യങ്ങള്‍ ഒരിക്കലും ഗൂഗിളില്‍ തിരയരുത് | 5 things you should never search in Google

5 things you should never search in Google

1. ഗര്‍ഭച്ഛിദ്രം

ഗര്‍ഭച്ഛിദ്രത്തിന്റെ രീതികളെക്കുറിച്ച്‌ നിങ്ങള്‍ അബദ്ധത്തില്‍ ഗൂഗിളില്‍ തിരഞ്ഞാല്‍ പോലും നിങ്ങള്‍ക്ക് ജയിലില്‍ പോകേണ്ടി വന്നേക്കാം. കാരണം യഥാര്‍ത്ഥത്തില്‍ ഡോക്ടറുടെ അനുമതിയില്ലാതെ ഗര്‍ഭഛിദ്രം നടത്തുന്നത് നിയമവിരുദ്ധമാണ്. അങ്ങേയറ്റത്തെ ചില സാഹചര്യങ്ങളില്‍ മാത്രമേ ഗര്‍ഭച്ഛിദ്രം അനുവദിക്കാൻ പറ്റുകയൊളളൂ.


2. ബോംബ് ഉണ്ടാക്കുന്ന രീതി

ഒരിക്കലും ബോംബ് ഉണ്ടാക്കുന്ന രീതിയോ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളോ ഗൂഗിളില്‍ തിരയരുത്. കാരണം ഇതും നിങ്ങളെ ജയിലിലാക്കാം. നിങ്ങള്‍ ഈ തിരച്ചില്‍ നടത്തുമ്ബോള്‍, യഥാര്‍ത്ഥത്തില്‍, നിങ്ങളുടെ സിസ്റ്റത്തിന്റെ ഐ പി അഡ്രസ്സ് നേരിട്ട് പോലീസിലും മറ്റ് അന്വേഷണ ഏജന്‍സികളിലും എത്തുന്നു. പിന്നീട് ഏജന്‍സിക്ക് നിങ്ങള്‍ക്കെതിരെ നടപടിയെടുക്കാം.

3. ചൈല്‍ഡ് പോണ്‍

ഇന്ത്യയില്‍ കുട്ടികളുടെ പോണോഗ്രഫിക്കെതിരെയുള്ള നിയമങ്ങള്‍ വളരെ വളരെ കര്‍ശനമാണ്. അതുകൊണ്ട് ഗൂഗിളില്‍ ചൈല്‍ഡ് പോണ്‍ സെര്‍ച്ച്‌ ചെയ്താല്‍ അത് നിങ്ങളെ കുടുക്കി കളയും. കാരണം ചൈല്‍ഡ് പോണ്‍ കാണുന്നതും പങ്കിടുന്നതും പോക്സോ ആക്‌ട് 2012 ലെ സെക്ഷന്‍ 14 പ്രകാരം കുറ്റകരമാണ്.


4. പീഡനം, ബലാത്സംഗ ഇരയുടെ ഫോട്ടോ പങ്കിടല്‍

ഗൂഗിളിലോ മറ്റ് അനുബന്ധ പ്ലാറ്റ്ഫോമുകളിലോ ബലാത്സംഗത്തിന് ഇരയായ സ്ത്രീയുടെ പേരോ ഫോട്ടോയോ നിങ്ങള്‍ പങ്കിടുകയാണെങ്കില്‍ നിങ്ങള്‍ക്ക് ജയില്‍ ശിക്ഷ ലഭിക്കും. കാരണം ഇത് നിയമപ്രകാരം കുറ്റകരമാണ്.

5. പൈറേറ്റഡ് സിനിമകള്‍ പങ്കിടല്‍

സിനിമയുടെ റിലീസിന് മുമ്ബ് ഗൂഗിളിന്റെ ഏതെങ്കിലും പ്ലാറ്റ്ഫോമില്‍ അതിന്റെ ഒരു പൈറേറ്റഡ് കോപ്പി പങ്കിടുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്താല്‍, ഏത് സാഹചര്യത്തിലും നിങ്ങള്‍ പിടിയിലായേക്കും. ജയില്‍ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്.

Post a Comment

Previous Post Next Post

News

Breaking Posts