Ente KSRTC app download | KSRTCയുടെ സ്വന്തം ആപ്പ് വന്നു

കെ.എസ്.ആര്‍.ടി.സി യാത്രകള്‍ക്കുള്ള സീറ്റുകള്‍ ഇനി മൊബൈലില്‍ ആപ്പ് വഴി ബുക്ക് ചെയ്യാം. “എന്റെ കെ.എസ്.ആര്‍.ടി.സി” എന്ന മൊബൈല്‍ റിസര്‍വേഷന്‍ ആപ്പ് തയ്യാറായിക്കഴിഞ്ഞു
ആന്‍ഡ്രോയ്ഡ്/ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന മൊബൈല്‍ റിസര്‍വേഷന്‍ ആപ്പ് ആധുനിക പേയ്മെന്റ് സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ആപ്ലിക്കേഷന്‍.



കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസുകൾ സംബന്ധിച്ച വിവരങ്ങൾ 0471- 2465000 എന്ന നമ്പരിൽ ലഭ്യമാണ്‌. കൺട്രോൾറൂം: 18005994011 (ടോൾഫ്രീ), 9447071021, 0471-2463799 വാട്സാപ്‌: - 8129562972



യാത്രക്കാർക്ക് കൂടുതൽ മികച്ച സൗകര്യം ഒരുക്കിക്കൊണ്ട് കെ.എസ്.ആർ.ടി.സി മൊബൈൽ റിസർവേഷൻ ആപ്പ് ഇന്ന് പുറത്തിറക്കുന്നു. 'എൻ്റെ കെ.എസ്.ആർ.ടി.സി' (Ente KSRTC) എന്നു നാമകരണം ചെയ്ത ആപ്പ് ഇന്ന് ഉദ്ഘാടനം ചെയ്യും.

ദിവസേന പതിനായിരത്തിലധികം യാത്രക്കാരാണ് കെ.എസ്.ആർ.ടി.സി-യുടെ ഓൺലൈൻ റിസർവ്വേഷൻ സംവിധാനം ഉപയോഗിച്ച് ടിക്കറ്റ് റിസർവ്വ് ചെയ്ത് യാത്ര ചെയ്യുന്നത്. ഇവരിൽ നല്ലൊരു ശതമാനം യാത്രക്കാരും മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ടിക്കറ്റ് റിസർവ്വ് ചെയ്യുന്നത്. എങ്കിലും ഇതുവരെ കെ.എസ്.ആർ.ടി.സ സ്വന്തമായി ഓൺലൈൻ റിസർവ്വേഷനായി ഒരു മൊബൈൽ ആപ്പ് ഇല്ലാതിരുന്നത് വലിയ ഒരു പോരായ്മയായിരുന്നു. ആ പ്രശ്നം ഇതോടെ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

Abhi Bus-മായി ചേർന്ന് ആൻഡ്രോയ്ഡ് (ഗൂഗിൾ പ്ലേ സ്റ്റോർ)/ഐ.ഒ.എസ് (ആപ്പ് സ്റ്റോർ) പ്ലാറ്റ്ഫോമുകളിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ആപ്പ് തയ്യാറാക്കിയിട്ടുള്ളത്. ആപ്പ് സ്റ്റോറിൽ അടുത്ത് തന്നെ ലഭ്യമാകും. എല്ലാവിധ ആധുനിക പേയ്മെന്റ് സൗകര്യങ്ങളുമുള്ള ഈ ആപ്ലിക്കേഷൻ യാത്രക്കാർക്ക് സൗകര്യപ്രദവും ലളിതമായി ഉപയോഗിക്കാൻ സാധിക്കുന്നതുമാണ്.


ആപ്പ് ഡൗൺലോഡ് ചെയ്യേണ്ട ലിങ്ക് താഴെ

Google Play Store👇

DOWNLOAD KSRTC APP

I phone app👇

DOWNLOAD KSRTC APP 


ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം വീഡിയോ കാണുക⬇️

 

Post a Comment

Previous Post Next Post

News

Breaking Posts