ബാബസാഹിബ് അംബേദ്കർ | അംബേദ്കർ ദിനം | April 14; Ambedkar Jayanti quiz

 

April 14;  Ambedkar Jayanti

ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയാണ് ഡോ. ഭീംറാവു അംബേദ്കർ  (ഏപ്രിൽ 14, 1891 — ഡിസംബർ 6, 1956). അടിസ്ഥാനവർഗ്ഗ ജനതയുടെ നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു അംബേദ്കർ .ബ്രീട്ടീഷ് ഇന്ത്യയിലെ മ്ഹൌ ( ഇപ്പോൾ മധ്യപ്രദേശ്) സ്ഥലത്തെ ദളിത് കുടുംബത്തിൽ ജനിച്ച അംബേദ്കർ ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്ക് എതിരേ പോരാടുന്നതിനും ഹിന്ദു തൊടുകൂടായ്മയ്ക്ക് എതിരേ പോരാടുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. ദളിത് ബുദ്ധമത പ്രസ്ഥാനം ആരംഭിച്ചത് അംബേദ്കർ ആണെന്ന് വിശ്വസിക്കപ്പെടുന്നു. 1990 ൽ ഇന്ത്യയുടെ പരമോന്നത പൗരബഹുമതിയായ ഭാരതരത്ന മരണാനന്തര ബഹുമതിയായി അംബേഡ്കറിന് സമ്മാനിച്ചു. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയായിരുന്നു.

 

 പ്രിയരെ, ഈ വർഷത്തെ അംബേദ്കർ ദിനം ലോക വിജ്ഞാന ദിനമായി നമ്മൾ ആഘോഷിക്കുകയാണല്ലോ? വിജ്ഞാനമാണ് വിമോചനത്തിൻ്റെ താക്കോലെന്ന്  മനുഷ്യ കുലത്തെ  ബോധ്യപ്പെടുത്തിയ മഹാനാണല്ലോ  ഡോ. അംബേദ്കർ .ആയതിനാൽ ആ മഹാ പരിത്യാഗിയുടെ പാതയിലൂടെ സഞ്ചരിക്കാൻ തീർച്ചയായും അദ്ദേഹത്തിൻ്റെ ജീവിതത്തെ നമ്മൾ അനുഗമിക്കേണ്ടതുണ്ട്. ഈ സാരാംശ ഗൗരവത്തിലാണ് ഡോ. അംബേദ്കർ പ്രശ്നോത്തരി തയ്യാറാക്കിയിട്ടുള്ളത്. ഡോ.അംബേദ്ക്കറെ അറിയാനും അറിയിക്കാനും എല്ലാവരും സഹകരിക്കണമെന്ന് അഭ്യർഥിക്കുന്നു. ചോദ്യങ്ങൾ ചുവടെ ചേർക്കുന്നു.:

ഡോ. അംബേദ്കർ പ്രശ്നോത്തരിAmbedkar Quiz malayalam


1. ഡോ.അംബേദ്ക്കറുടെ ആത്മകഥാ കുറിപ്പുകളുടെ പേര് എന്ത്?

2. ഡോ. അംബേദ്കർ ജനിച്ച വർഷം ?

3 ഡോ. അംബേദ്കർ ജനിച്ച സംസ്ഥാനം ഏത്?

4.ഡോ.അംബേദ്ക്കറുടെ ജന്മസ്ഥലത്തിൻ്റെ പേര് ?

5 ഡോ.അംബേദ്ക്കറുടെ പിതാവിൻ്റെ പേര് ?

6. ഡോ.അംബേദ്ക്കറുടെ മാതാവിൻ്റെ പേര്?

7 ഡോ.അംബേദ്കർ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചത് എവിടെ ?

8. ഡോ.അംബേദ്കർ ഹൈസ്സൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് എവിടെ ?

9. ഡോ.അംബേദ്കർ കോളജ് വിദ്യാഭ്യാസം ആരംഭിച്ചത് എവിടെ?

10.1912-ൽ ബിരുദം കരസ്ഥമാക്കിയ ശേഷം ഡോ.അംബേദ്കർ ജോലിയിൽ പ്രവേശിച്ചത് എവിടെ ? 11. ബിരുദ പഠനത്തിനും കൊളംബിയ സർവകലാശാലയിലെ ഉപരിപഠനത്തിനും ഡോ.അംബേദ്ക്കർക്ക് സ്കോളർഷിപ്പ് നൽകിയ ബറോഡ രാജാവ് ആര്?

12. കൊളംബിയ സർവകലാശാലയിൽ പഠിക്കുമ്പോൾ ഡോ.അംബേദ്ക്കറെ പരിചയപ്പെടാനും ദേശീയ പ്രസ്ഥാനത്തിലേക്ക് അദ്ദേഹത്തെ ക്ഷണിക്കാനും എത്തിയ ദേശീയ നേതാവ് ആര്?

13. കൊളംബിയ സർവകലാശാലയിൽ നിന്നും ഡോ.അംബേദ്ക്കർക്ക് ഡോക്ട്രേറ്റ് ലഭിച്ച പ്രബന്ധം ഏത്?

14. കൊളംബിയ സർവകലാശാല നരവംശവിഭാഗം സംഘടിപ്പിച്ച സെമിനാറിൽ ഡോ.അംബേദ്കർ അവതരിപ്പിച്ച ചരിത്രപ്രസിദ്ധമായ പ്രബന്ധം ഏത്?
15 . ഡോ. അംബേദ്കർ ആരംഭിച്ച ആദ്യത്തെ പ്രസിദ്ധീകരണം ഏത്?

16. ഡോ.അംബേദ്ക്കർക്ക് തൻ്റെ ആദ്യ പ്രസിദ്ധീകരണം ആരംഭിക്കുന്നതിനും വിദേശ പഠനം പൂർത്തിയാക്കുന്നതിനും ധനസഹായവും പിന്തുണയും നൽകിയ കോൽഹാപൂർ രാജാവ് ആര്?

17. ലണ്ടൻ സ്കൂൾ ഒഫ് ഇക്കണോമിക്സിൽ നിന്നും ഡോ അംബേദ്ക്കർക്ക് ഡോക്ട്രേറ്റ് നേടിക്കൊടുത്ത പ്രബന്ധം ഏത്?

18. ഡോ.അംബേദ്കർ നിയമ ബിരുദം നേടിയത് എവിടെ നിന്ന്?

19. 1924-ൽ ഡോ.അംബേദ്കർ രൂപം നൽകിയ ആദ്യത്തെ സാമൂഹ്യ പ്രസ്ഥാനം ഏത്?

20. ബോംബെ നിയമ നിർമാണ സഭയിലേക്ക് ഡോ.അംബേദ്കർ നാമനിർദ്ദേശം ചെയ്യപ്പെട്ട വർഷം? 2l. ചരിത്രപ്രസിദ്ധമായ മഹദ് സമരം നടന്നത് എന്ന്?

22. മഹദ് സമരം എന്തിനു വേണ്ടിയായിരുന്നു ?

23. ഡോ.അംബേദ്കർ മനുസ്മൃതി ചുട്ടെരിച്ചത് എന്ന്?

24. സൈമൺ കമമിഷൻ ഇന്ത്യ സന്ദർശിച്ച വർഷം?

25. വട്ടമേശ സമ്മേളനങ്ങൾ നടന്നത് എവിടെ ?

26. ഒന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം?

27. ഡോ.അംബേദ്ക്കർക്കൊപ്പം അധ:സ്ഥിത ജനവിഭാഗങ്ങളെ പ്രതിനിധീകരിച്ച് ഒന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത അധഃസ്ഥിത നേതാവ് ആര്?

28. ചരിത്രപ്രസിദ്ധമായ അംബേദ്കർ - ഗാന്ധി കൂടിക്കാഴ്ച നടന്നത് എന്ന്?

29. അധ:സ്ഥിത വിഭാഗങ്ങളുടെ പ്രത്യേക വോട്ടവകാശത്തിനെതിരെ രണ്ടാം വട്ടമേശ സമ്മേളനത്തിൽ കർക്കശ നിലപാട് സ്വീകരിച്ച കോൺഗ്രസ് നേതാവ് ആര്?

30. 2 കമ്യൂൺ അവാർഡിനെതിരെ മരണം വരെ നിരാഹാര സമരം പ്രഖ്യാപിച്ച നേതാവ് ആര്?

31. പൂനാ പാക്ട് ഒപ്പ് വച്ചത് എന്ന്?32. ഡോ. അംബേദ്ക്കറുടെ നേതൃത്വത്തിൽ കലാരാം ക്ഷേത്രപ്രവേശന സമരം ആരംഭിച്ചത് എന്ന്?

33. ചരിത്രപ്രസിദ്ധമായ ഇയോള പ്രഖ്യാപനം നടന്ന വർഷം?

34 .ഞാൻ ഹിന്ദുവായി ജനിച്ചെങ്കിലും ഹിന്ദുവായി മരിക്കില്ലെന്ന് പ്രഖ്യാപിച്ച മഹാൻ ആര്?

35. ഡോ.അംബേദ്ക്കറുടെ വിഖ്യാത ഗ്രന്ഥം ജാതി നശീകരണം പ്രസിദ്ധീകരിക്കപ്പെട്ട വർഷം?

36. 1936-ൽ ഡോ.അംബേദ്കർ രൂപീകരിച്ച രാഷ്ടീ പാർട്ടി ഏത്?

37. പാകിസ്ഥാനെ കുറിച്ചുള്ള ചിന്തകൾ എന്ന വിഖ്യാത ഗ്രന്ഥം പ്രസിദ്ധീകരിച്ച വർഷം?

38. ഗാന്ധിയെയും കോൺഗ്രസ്സിനെയും വിമർശിച്ചു കൊണ്ട് ഡോ. അംബേദ്കർ എഴുതിയ വിമർശന ഗ്രന്ഥം ഏത്?

39 .ഡോ.അംബേദ്ക്കറെ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് അംഗമായി നിയമിച്ച വർഷം?

40. ആൾ ഇന്ത്യാ ഷെഡ്യൂൾഡ്കാസ്റ്റ് ഫെഡറേഷൻ രൂപീകരിച്ച വർഷം? 

sssssssss

41 ഡോ. അംബേദ്ക്കു ടെ വിഖ്യാത രചന റാനഡെ, ഗാന്ധി, ജിന്ന എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ട വർഷം ?

42 ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തിയത് എന്ന്?

43. ഡോ. അംബേദ്കർ ആദ്യമായി ഭരണഘടനാ നിർമാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് എവിടെ നിന്ന്?

44. ഡോ. അംബേദ്കർ ഭരണഘടനാ നിർമാണ സഭയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത് എന്ന്?

45. ഭരണഘടനാ നിർമാണ സഭ ഭരണഘടന അംഗീകരിച്ചത് എന്ന്?

46. ഡോ.അംബേദ്ക്കർക്ക് Architect of Modern India എന്ന അംഗീകാരം നൽകിയ സർവകലാശാല ഏത്?

47. ആദ്യത്തെ കേന്ദ്ര നിയമ മന്ത്രി ആരായിരുന്നു ?

48 ഡോ. അംബേദ്കർ പാർലമെൻ്റിൽ ഹിന്ദു കോഡ് ബിൽ അവതരിപ്പിച്ചത് എന്ന്?

49.  ഹിന്ദു കോഡ് ബില്ലിൻ്റെ പരാജയത്തെ തുടർന്ന് ഡോ.അംബേദ്കർ കേന്ദ്ര മന്ത്രിസഭയിൽ നിന്നും രാജിവച്ചത് എന്ന്?

50 .ഡോ. അംബേദ്കർ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത് എവിടെ നിന്ന്?51. ബോംബെയിലെ ഡോ.അംബേദ്ക്കറുടെ വസതിയുടെ പേര് എന്ത്?

52 .ബുദ്ധനെയും ബുദ്ധദർശനത്തെയും ആസ്പദമാക്കി ഡോ.അംബേദ്കർ എഴുതിയ ഗ്രന്ഥം ഏത്?

53 .ഡോ.അംബേദ്കർ ബുദ്ധ മാർഗം സ്വീകരിച്ച വർഷം ?

54. ഡോ.അംബേദ്കർ ബുദ്ധ മാർഗം സ്വീകരിച്ചത് എവിടെ വച്ച്?

55. 1956-ൽ ഡോ.അംബേദ്കർ പ്രഖ്യാപിക്കാൻ ആലോചിച്ച പാർട്ടി ഏത്?

56 ഡോ.അംബേദ്ക്കറുടെ പരിനിർവാണം എന്നായിരുന്നു ?

57. ഡോ.അംബേദ്കർ അന്ത്യവിശ്രമം കൊള്ളുന്നത് എവിടെ ?

58 ഡോ.അംബേദ്ക്കർക്ക് രാഷ്ട്രം ഭാരതരത്നം നൽകി ആദരിച്ച വർഷം ?

59 ഡോ. അംബേദ്ക്കർക്ക് , Greatest Indian ബഹുമതി ലഭിച്ച വർഷം ?

60. 2000-ൽ റിലീസ് ചെയ്ത ഡോ ബാബാസാഹേബ് അംബേദ്കർ എന്ന സിനിമയുടെ സംവിധായകൻ ആര്? 61. First columbian ahead of our time' ബഹുമതി ഡോ.അംബേദ്കർക്ക് സമർപ്പിച്ച വർഷം ?

62 അംബേദ്കർ ഒബ്ജക്ട് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ ?

63 .ഡോ.അംബേദ്ക്കറുടെ ഔദ്യോഗിക കേരള സന്ദർശനം എന്നായിരുന്നു?

64 ഡോ.ബാബാസാഹേബ് അംബേദ്കർ എന്ന സിനിമയിൽ ഡോ.അംബേദ്കർ ആയി അഭിനയിച്ച നടൻ ആര്?

65.  Dr Ambedkar Life and Mission എന്ന വിഖ്യാത ഗ്രന്ഥത്തിൻ്റെ കർത്താവ് ആര് ?


ഉത്തരങ്ങൾ

1. വെയിറ്റിംഗ് ഫോർ എ വിസ.
2.1891
3. മധ്യപ്രദേശ്
4. മൗ
5. രാംജി സക്പാൽ
6 ഭീമാഭായി
7 ദപോളി
8 എൽ ഫിസ്റ്റൺ ഹൈസ് സ്കൂൾ ബോംബെ
9 എൽഫിസ്റ്റൺ കോളജ് ബോംബെ .
10. ബറോഡ
11. ഗയ്ക് വാഡ് രാജാവ്. 12. ലാലാ ലജപത് റായി.
13. ഇന്ത്യയുടെ ദേശീയ ഓഹരി :ചരിത്രപരവും വിശാലാത്മകവുമായൊരു.പഠനം ( National dividant of India A historic and Analytical Study ) 


14 ഇന്ത്യയിലെ ജാതികൾ: അവയുടെ യാന്ത്രികത, ഉദ്ഭവം, വികാസം .
15 മൂകനായക് (1920)
16 ഛത്രപതി ഷാഹു മഹാരാജ്
17 problem of Rupees : its origin and evolution.
18. ഗ്രേയ്സ് ഇൻ (ലണ്ടൻ) 

19. ബഹിഷ്കൃത ഹിതകരിണി സഭ.
20.1926        
2l.1927 മാർച്ച് 19, 20.

22. പൊതുകുളത്തിൽ നിന്നും കുടിവെള്ളം ശേഖരിക്കുന്നതിന്
23.1927 ഡിസംബർ 25.
24 1927
25. ലണ്ടൻ,
26. 1930 .
27 .റാവു ബഹുദൂർ ശ്രീനിവാസൻ
28 .1931 ആഗസ്റ്റ് 14
29. ഗാന്ധി
30. ഗാന്ധി
31. 1932 സെപ്തംബർ 24 .32 .1930.
33. 1935 ഒക്ടോബർ 13 .
34. ഡോ.അംബേദ്കർ .
35. 1936. 


36. ഇൻഡിപെൻഡൻ്റ് ലേബർ പാർട്ടി .
37.1940.
38. What Congress and Gandhi have done to the untouchables.
39.1942.
40.1942.
41.1943.
42.1946 മർച്ച് 24.
43. ബംഗാൾ .
44 .1947 ആഗസ്റ്റ് 29 .
45. 1949 നവംബർ 26. 

46. കൊളംബിയ സർവകലാശാല
47. ഡോ.അംബേദ്കർ . 48.1951 സെപ്. 17 .
49.1951 സെപ്തസ്പർ 23. 

50. ബോംബെ .    
5 l.രാജ്ഗൃഹ
52. Buddha and His dhamma.
53.1956 ഒക്ടോബർ 14.
54. നാഗ്പൂർ.
55 റിപ്പബ്ലിക്കൻ പാർട്ടി ഒഫ് ഇന്ത്യ.
56 .1956 ഡിസംബർ 6.
57. ചൈത്യ ഭൂമി ,ബോംബെ .
58 .1990.
59. 2012.
60. ജബാർ പട്ടേൽ
61.1990.
62. നാഗ്പൂർ
63.1950 ജണ് 8 .
64. മമമൂട്ടി
65 ഡോ. ധനഞ്ജയ് കീർ.

Post a Comment

Previous Post Next Post

News

Breaking Posts