കോവിഡ് മരണം: ധനസഹായത്തിനു രണ്ടു മാസത്തിനകം അപേക്ഷിക്കണം | covid death compensation

covid death compensation


സംസ്ഥാനത്തു കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള എക്സ്ഗ്രേഷ്യ ധനസഹായത്തിന്റെ അപേക്ഷകൾ രണ്ടു മാസത്തികം സമർപ്പിക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.

2022 മാർച്ച് 22നു മുൻപുവരെ കോവിഡ് ബാധിച്ചു മരിച്ചവർക്കുള്ള ധനസഹായത്തിനുള്ള അപേക്ഷയാണ് 2022 മാർച്ച് 24 മുതലുള്ള 60 ദിവസത്തിനകം നൽകേണ്ടത്. ഇതു സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണു നിർദേശം.


  • 2022 മാർച്ച് 22നു ശേഷം കോവിഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കൾ ധനസഹായത്തിനായി, മരണം നടന്ന് 90 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം.
  • അപേക്ഷകളിൽ 30 ദിവസത്തിനകം തീരുമാനമെടുക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
  • ഈ സമയപരിധിക്കകം അപേക്ഷ നൽകാൻ കഴിയാത്തവർക്ക് ഇതു സംബന്ധിച്ചു പരാതി പരിഹാര സമിതിയെ സമീപിക്കാം.
  • പരാതി പരിശോധിച്ച ശേഷം അപേക്ഷകനു സമയപരിധി ദീർഘിപ്പിച്ചു നൽകുന്ന കാര്യത്തിൽ സമിതി തീരുമാനമെടുക്കും.


വില്ലേജ് ഓഫീസുകളെയോ അക്ഷയ കേന്ദ്രങ്ങളെയോ സമീപിക്കണം
 
https://covid19.kerala.gov.in/deathinfo/

Post a Comment

Previous Post Next Post

News

Breaking Posts