കരയുകയാണോ? നല്ലകാര്യം | crying is good or bad?

crying is good or bad?

ചിലർ സന്തോഷം വന്നാലും സ​ങ്കടം വന്നാലും കരയും. എന്നാൽ, ചിലർ കരച്ചിലിനെ ഒരു മോശം കാര്യമായിട്ടാണ് കാണുന്നത്​? ശരിക്കും കരച്ചിൽ ഒരു മോശം കാര്യമാണോ. സങ്കടമോ വിഷമമോ ദേഷ്യമോ വേദനയോ അത്യാഹ്ലാദമോ എന്തുവന്നാലും കരയും. കുഞ്ഞുങ്ങൾ ആശയവിനിമയത്തിനായും കരച്ചിൽ ഉപ​യോഗിക്കുന്നു.


കരച്ചിൽ ഒരിക്കലും ഒരു മോശം കാര്യമല്ല. കരയുന്നത്​ വളരെ നല്ലതാണെന്നാണ്​ പഠനങ്ങൾ പറയുന്നത്​. പ്രകൃത്യായുള്ള ഒരു വേദന സംഹാരിയാണത്രെ കണ്ണുനീർ. ഒന്ന്​ കരഞ്ഞ്​ തീർന്നാൽ മൂഡ്​ ത​െന്ന മാറി നല്ല എനർജി ഉള്ളവരായി നമ്മൾ മാറും.


കണ്ണ് വൃത്തിയാക്കാനും കണ്ണുനീർ ഉപകാരിയാണ്. കണ്ണിൽ എന്തെങ്കിലും കരട് പോയാൽ ഉടൻ വെള്ളം വരുന്നത് കണ്ടിട്ടില്ലേ. കണ്ണുനീർ വഴി കണ്ണിലെത്താവുന്ന ചെറിയ പ്രാണികളെയും സൂക്ഷ്മ ജീവികളെയും തടയാൻ സാധിക്കും. അപ്പോൾ ഇനി കരച്ചിൽ വരു​േമ്പാഴൊന്നും വെറുതെ അടക്കിപ്പിടിച്ച്​ നിൽക്കണ്ട, ധൈര്യമായി കരഞ്ഞോളൂ...

മനുഷ്യന് മാത്രമല്ല, മൃഗങ്ങളിലും കരച്ചിലുണ്ട്. എന്നാൽ കണ്ണുനീരുണ്ടോയെന്ന കാര്യം സംശയമാണ്. ആനക്ക് മാത്രമാണ് മനുഷ്യനെപ്പോലെ കണ്ണുനീരുള്ളതായി തെളിയിച്ചിട്ടുള്ളത്.

Post a Comment

Previous Post Next Post

News

Breaking Posts