World Book and Copyright Day 2022 | ഏപ്രില്‍ 23 ലോക പുസ്തക-പകര്‍പ്പവകാശ ദിനം

ഏപ്രില്‍ 23  ലോക പുസ്തക-പകര്‍പ്പവകാശ ദിനം world book and copyright day


1995ൽ പാരീസിൽ ചേർന്ന യുനെസ്കോ പൊതു സമ്മേളനത്തിലാണ് ഏപ്രില്‍ 23 ലോക പുസ്തക-പകര്‍പ്പവകാശ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.
ലോകത്തിനാകെ അറിവ് വിളമ്പുന്ന അക്ഷയപാത്രങ്ങളാണ് പുസ്തകങ്ങള്‍ (Books). വായനയെ ആഘോഷമാക്കി മാറ്റിയ പുസ്തക പ്രേമികളുടെ ദിനമാണ് ഏപ്രില്‍ 23 (April 23).  യുനെസ്കോയുടെ (UNESCO) ആഹ്വാന പ്രകാരം ഈ ദിവസം ലോകമെമ്പാടുമുള്ള വായനക്കാര്‍ ലോക പുസ്തക-പകര്‍പ്പവകാശ ദിനമായി (World Book and Copyright Day) ആചരിക്കുന്നു.

Read also:

വായിച്ചു വളരാം |  7 must read books for children
ലോക സാഹിത്യത്തിലെ അതികായന്‍മാരായ വില്യം ഷേക്സ്പിയർ (William Shakespeare), മിഗ്വെൽ ഡി. സെർവാന്റെസ് (Miguel de Cervantes), ഗാർസിലാസോ ഡേ ലാ വെഗാ  ( Garcilaso de la Vega) എന്നിവരുടെ ചരമദിനമാണ്‌ ഏപ്രിൽ 23. ഈ മഹാന്മാരോടുള്ള ആദരസൂചകമായാണ് ഈ ദിനം ലോക പുസ്തക ദിനമായി ആചരിക്കാൻ 1995ൽ പാരീസിൽ ചേർന്ന യുനെസ്കോ പൊതു സമ്മേളനത്തിൽ തീരുമാനിച്ചത്. ഷേക്സ്പിയറുടെ ജന്മദിനവും ചരമദിനവും ഏപ്രിൽ 23നാണ്.



സ്പെയിനിലെ എഴുത്തുകാരനായിരുന്ന മിഗ്വെൽ ദെ സെർവന്റസിന്റെ ചരമദിനമായതിനാൽ 1923 ഏപ്രിൽ 23ന് സ്പെയിനിൽ അദ്ദേഹത്തിന്റെ ആരാധകർ ഈ ദിനം പുസ്തകദിനമായി ആദ്യമായി ആചരിക്കാൻ തുടങ്ങിയത്. വായനയും പുസ്തകങ്ങളോടുള്ള സ്നേഹവും, പ്രസിദ്ധീകരണവും പകർപ്പവകാശ അവബോധവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് യുനെസ്കോ പുസ്തക ദിനാചരണം സംഘടിപ്പിക്കുന്നത്.

എന്തിനാണ് ലോക പുസ്തക ദിനം ആചരിക്കുന്നത് ?

വായനയുടെ ആനന്ദവും സന്തോഷവും ലോകം മുഴുവന്‍ പ്രചരിപ്പിക്കുക എന്നതാണ് പുസ്തകദിനാചരണത്തിലൂടെ ലക്ഷ്യം വെക്കുന്നത്.  "വായിക്കുക, അതിനാൽ നിങ്ങൾക്ക് ഒരിക്കലും താഴ്ന്നതായി തോന്നരുത്" എന്നതാണ് ഈ വര്‍ഷത്തെ ലോക പുസ്തക ദിനാചരണം മുന്നോട്ട് വെക്കുന്ന ആശയം. ഇതിലൂടെ ജനങ്ങളുടെ വായനാശീലം വിപുലമാക്കുക, പുസ്തകങ്ങളുടെ വ്യാപ്തി തിരിച്ചറിയുക എന്നിവയാണ് ഉദ്ദേശിക്കുന്നത്.

എല്ലാവര്‍ഷവും യുനെസ്കോയും മറ്റ് അന്താരാഷ്ട്ര പ്രസാധകരും ലൈബ്രറികളും പുസ്തക വില്‍പ്പന സ്ഥാപനങ്ങളും ചേര്‍ന്ന് ഒരു സ്ഥലത്തെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുക്കാറുണ്ട്. ജോർജിയയിലെ ടിബിലിസി നഗരത്തെയാണ് 2021 ലെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുത്തത്.



ഈ ദിനത്തിൽ വായനയും പുസ്തക ചർച്ചകളും മാത്രമല്ല ലക്ഷ്യമിടുന്നത്. പുസ്തകങ്ങളുടെ ലഭ്യത, പുസ്തകപ്രസാധനത്തിനു വേണ്ട സാഹചര്യങ്ങള്‍ ഒരുക്കല്‍, കോപ്പി റൈറ്റ്, ലൈബ്രറികള്‍, പുസ്തകക്കടകള്‍ തുടങ്ങിയവയോട് കാണിക്കേണ്ട പരിഗണന ഒക്കെ ഈ ദിനത്തിൽ നമ്മെ ഓർമ്മിപ്പിക്കുക കൂടി ചെയ്യുകയാണ്.

വായിച്ചിരിക്കേണ്ട 100 പുസ്തകങ്ങള്‍

Post a Comment

Previous Post Next Post

News

Breaking Posts