APL&BPLവ്യത്യാസമില്ലാതെ ആരോഗ്യഇൻഷുറൻസ് ലഭിക്കാൻ ഇങ്ങനെ ചെയ്യുക.ആയുഷ്മാൻ / കാരുണ്യ ഇൻഷുറൻസ് അറിയിപ്പ്. | Karunya Health insurance

 

Karunya Health insurance


സര്‍ക്കാര്‍ പൊതുജനാരോഗ്യ സംരക്ഷണ പദ്ധതിയിലോന്നാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കെ എ എസ് പി). കേരള ജനസംഖ്യയുടെ ഏറ്റവും താഴെയുള്ള 40% വരുന്ന 42ലക്ഷത്തിലധികം ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങള്‍ക്ക് (ഏകദേശം 64 ലക്ഷം ഗുണഭോക്താക്കള്‍) ദ്വിതീയ, ത്രിതീയ തലപരിചരണത്തിനും ചികിത്സക്കുമായി ആശുപത്രിയില്‍ പ്രവേശിക്കേണ്ടി വന്നാല്‍ പ്രതിവര്‍ഷം 5 ലക്ഷം രൂപ ചികിത്സക്കായി കൊടുക്കുന്ന ആരോഗ്യ സംരക്ഷണ പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി അഥവാ (കെ എ എസ് പി).

സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത എല്ലാ ആരോഗ്യ പരിരക്ഷകളും സംയോജിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ നിലവില്‍ തീരുമാനിച്ചിരിക്കുന്നു. ആര്‍എസ്ബിവൈ (കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സംയോജിത പദ്ധതി, പ്രീമിയം 60:40 അനുപാതത്തില്‍ പങ്കിടുന്നു), സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, ചിസ് (കേരളസര്‍ക്കാര്‍ പൂര്‍ണമായും സ്‌പോണ്‍സര്‍ ചെയ്ത പദ്ധതി, അതായത് മുഴുവന്‍ പ്രീമിയവും സംസ്ഥാനം അടയ്ക്കുന്നു ), മുതിര്‍ന്ന പൗരന്‍മാര്‍ക്കായുള്ള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി – എസ്ചിസ് (ആര്‍എസ്ബിവൈ / ചിസ്‌കുടുംബങ്ങളിലെ 60 വയസ്സിനും അതിനു മുകളിലും പ്രായമുള്ള എല്ലാ മുതിര്‍ന്ന ഗുണഭോക്താക്കള്‍ക്കും നല്‍കി വരുന്ന പദ്ധതി. ഒരുഗുണഭോക്താവിന് 30,000രൂപ അധിക കവറേജ്‌നല്‍കി വരുന്നു), കരുണ്യ ബെനവലന്റ്ഫണ്ട്-കെബിഎഫ് (ലോട്ടറി വകുപ്പ വഴി നടപ്പിലാക്കിയ ട്രസ്റ്റ്‌മോഡല്‍ പദ്ധതി) ഒപ്പം ആയുഷ്മാന്‍ ഭാരത് – പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന (പിഎംജെവൈ) എന്നിവ കാരുണ്യ ആരോഗ്യ സൂരക്ഷാ പദ്ധതിയുമായി (കെ എ എസ് പി) ഒരുമിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്പി.എംജെവൈ പദ്ധതി. ദ്വിത്വീയ ത്രിദീയ തല ചികിത്സക്കായി പ്രതിവര്‍ഷം 5 ലക്ഷം രൂപ ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങള്‍ക്ക് നല്‍കിവരുന്ന ഈ പദ്ധതിയില്‍ ഏകദേശം 50 കോടി ഗുണഭോക്താക്കള്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ ജനസംഖ്യയുടെ ഏറ്റവും താഴെയുള്ള 40% വരും ഈ ജനവിഭാഗം. ഇതു പ്രധാനമായും യഥാക്രമം ഗ്രാമ-നഗര പ്രദേശങ്ങളിലെ സാമൂഹിക-സാമ്പത്തിക ജാതി സെന്‍സസ് 2011(എസ്ഇസിസി 2011)യും തൊഴിലും അടിസ്ഥാനമാക്കിയാണ് നിര്‍ണ്ണയിച്ചിട്ടുള്ളത്. 2008ല്‍ ആരംഭിച്ച നിലവിലുള്ള രാഷ്ട്രീയ സ്വയം ഭീമ യോജന (ആര്‍എസ്ബിവൈ) ഇതില്‍ഉള്‍പ്പെടുന്നു. പിഎംജെവൈ പദ്ധതി പ്രകാരം മേല്‍പരാമര്‍ശിച്ചിരിക്കുന്ന കവറേജില്‍ ആര്‍എസ്ബിവൈ പദ്ധതി ഉള്‍പ്പെട്ടിട്ടുള്ളതും എന്നാല്‍ എസ്‌സിസി2011 ഡാറ്റാബേസില്‍ ഇല്ലാത്തതുമായ കുടുംബങ്ങളും ഉള്‍പ്പെടുന്നു. പിഎംജെവൈ പദ്ധതിക്ക് പൂര്‍ണമായും സര്‍ക്കാര്‍ ധനസഹായം നല്‍കി വരുന്നു, നടപ്പാക്കാനുള്ള ചെലവ് പൂര്‍ണ്ണമായും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ പങ്കിടുന്നു. കേരളസംസ്ഥാനം എന്‍എച്ച്എയുമായി 2018ഒക്ടോബര്‍31ന് കരാറില്‍ ഒപ്പു വെച്ചു, ഈ പദ്ധതി നടപ്പാക്കുന്നതിനു സംസ്ഥാന ആരോഗ്യ ഏജന്‍സി (എസ്എച്ച്എ) രൂപീകരിച്ചു. കാരുണ്യ ആരോഗ്യ സൂരക്ഷ പദ്ധതി (കെ എ എസ് പി)യെന്നു ഇതു അറിയപ്പെടുന്നു.

2020ജൂലൈ1 മുതല്‍ കേരളസര്‍ക്കാര്‍ ഈ പദ്ധതി പുതുതായി രൂപീകരിച്ച സംസ്ഥാന ആരോഗ്യ ഏജന്‍സി (എസ്എച്ച്എ) വഴി നേരിട്ട് നടപ്പാക്കുന്നതായിരിക്കും. പ്രൈവറ്റ് എംപാനല്‍ ആശുപത്രികളുടെ ക്ലെയിമുകള്‍ ഒരു ടിപിഎ /ഐഎസ്എ ഏജന്‍സിക്കു നല്‍കുന്നതായിരിക്കും. ടെന്‍ഡര്‍ പ്രക്രിയയിലൂടെ തിരഞ്ഞെടുത്ത ടിപിഎ വിദാൽ ഹെൽത്ത് പ്രൈവറ്റ് ലിമിറ്റഡാണ്.

KASP-PMJAY പ്രത്യേകതകള്‍

• പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണിത്.
• ഇതുപ്രകാരം സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ചികിത്സക്കായി ഓരോ വര്‍ഷവും അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്കു 5 ലക്ഷം രൂപ വരെ ലഭിക്കുന്നതായിരിക്കും.
• പരിപൂര്‍ണ്ണമായ ചികിത്സ ഈ പദ്ധതിയിലൂടെ നല്കപ്പെടുന്നു
• ചികിത്സ രംഗത്തെ വര്‍ദ്ധിച്ചു വരുന്ന ചെലവുകള്‍ താങ്ങാന്‍ സാധാരണക്കാര്‍ക്കു ഈ പദ്ധതി ഒരു കൈത്താങ്ങ് ആയിരിക്കും.
• പരിശോധനക്കോ ചികിത്സക്കോ വേണ്ടി ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നതിനു മുന്‍പുള്ള 3 ദിവസത്തെ ചെലവും കൂടാതെ ആശുപത്രി വാസത്തിനു ശേഷമുള്ള 15 ദിവസത്തെ ചെലവും ഈ പദ്ധതിയിലൂടെ നിര്‍വഹിക്കപ്പെടുന്നതായിരിക്കും.
• കുടുംബാങ്ങങ്ങളുടെ പ്രായം ലിംഗം എന്നിവ പരിഗണിക്കാതെ തന്നെ എല്ലാ വ്യക്തികള്‍ക്കും ചികിത്സ ആനുകൂല്യം KASP-PMJY പദ്ധതിയിലൂടെ ലഭിക്കുന്നതായിരിക്കും.
• സര്‍ക്കാര്‍ സ്വകാര്യ ആശുപത്രിയെന്ന പരിഗണന കൂടാതെ രാജ്യത്തെ തെരെഞെടുക്കപ്പെട്ട എല്ലാ സ്ഥാപനങ്ങളില്‍ നിന്നും പണമീടാക്കാതെ തന്നെ ചികിത്സ ലഭിക്കുന്നതായിരിക്കും.
• ഈ ക്ലൈമില്‍ മരുന്നുകള്‍, മറ്റവശ്യ വസ്തുക്കള്‍ പരിശോധനകള്‍ ഡോക്ടര്‍ ഫീസ് മുറി വാടക ഓപ്പറേഷന്‍ തീയറ്റര്‍ ചാര്‍ജുകള്‍ ഐസിയു ചാര്‍ജ് ഭക്ഷണം ഇംപ്ലാന്റ് ചാര്‍ജുകള്‍ എന്നിവ ഉള്‍പ്പെടുന്നതായിരിക്കും.
ചികിത്സയുമായി ബന്ധപ്പെട്ടുണ്ടാകാന്‍ സാധ്യതയുള്ള മറ്റു അനുബന്ധ പ്രത്യാഖ്യാതങ്ങള്‍ക്കും സഹായം ലഭിക്കുന്നതായിരിക്കും.
• ചില സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ചെലവഴിച്ച തുക അധികരിക്കുന്ന പക്ഷം റീമ്പേഴ്‌സ് രൂപത്തിലും തുക കൊടുക്കപ്പെടും.

KASP-PMJAY മേന്മകള്‍

വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന വ്യത്യസ്ഥ പദ്ധതികള്‍ പ്രകാരം ഓരോ കുടുംബത്തിനും 30000 മുതല്‍ 300000 വരെയുള്ള ചികിത്സ ചെലവുകളാണ് നിലവില്‍ നല്കപ്പെട്ടുകൊണ്ടിരിക്കുന്നത്.എന്നാല്‍ KASP-PMJAY പദ്ധതി പ്രകാരം 5 ലക്ഷം രൂപവരെ ചികിത്സക്കായി വിനിയോഗിക്കാവുന്നതാണ്.
• കണ്‍സള്‍ട്ടെഷന്‍, മെഡിക്കല്‍ പരിശോധനകള്‍, ചികിത്സകള്‍
• മെഡിസിനും അനുബന്ധ വസ്തുക്കളും
• അതി തീവ്ര പരിചരണ വിഭാഗം
• രോഗ നിര്‍ണ്ണയവും ലാബ് പരിശോധനകളും
• ഇംപ്ലാന്റെഷന്‍
• താമസ സൗകര്യം
• തുടര്‍ ചികിത്സ
ഇത്തരത്തില്‍ വിവിധ ചെലവുകള്‍ക്കായി ഒരു കുടുംബത്തിലെ മുഴുവന്‍ വ്യാക്തികള്‍ക്കോ അല്ലെങ്കില്‍ ഒരു വ്യക്തിക്കു മാത്രമായോ ഈ പദ്ധതിയിലൂടെ സഹായം ലഭിക്കുന്നതായിരിക്കും. മാത്രമല്ല ഈ പദ്ധതിക്കു കുടുംബാങ്ങങ്ങള്‍ക്കു പ്രായ പരിധിയോ കുടുംബാംഗങ്ങളുടെ എണ്ണമോ ഒരു അര്‍ഹത മാനദണ്ഡമായിരിക്കില്ല. പദ്ധതിയില്‍ അംഗമാകുന്ന ഏതൊരു വ്യക്തിക്കും മുന്‍ഗണന മാനദണ്ഡങ്ങളില്ലാതെ ചികിത്സ സഹായം ലഭിക്കുന്നതായിരിക്കും.

Post a Comment

أحدث أقدم

News

Breaking Posts