കേരളത്തിലെ പോലീസ് കോൺസ്റ്റബിൾ വിജ്ഞാപനം ഇതാ വന്നിരിക്കുന്നു. ഇന്ത്യാ റിസർവ് ബറ്റാലിയൻ കമാൻഡോ വിംഗ് വിഭാഗത്തിലേക്ക് സ്പെഷ്യൽ സെലക്ഷൻ ബോർഡ് മുഖാന്തരം പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാൻ കഴിയുക. കേരള പോലീസിൽ ജോലി സ്വപ്നം കാണുന്നവർക്ക് ഈ മികച്ച അവസരം ഉപയോഗപ്പെടുത്താം.
താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ 2022 മെയ് 18നകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, ഫിസിക്കൽ യോഗ്യതതുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു..
Job Details for Kerala Police Constable Recruitment 2022
• വകുപ്പ്: Police (India Reserve Battalion Commando Wing)
• ജോലി തരം: Kerala Govt
• ജോലിസ്ഥലം: കേരളം
• ആകെ ഒഴിവുകൾ: 199
• കാറ്റഗറി നമ്പർ: 136/2022
• നിയമന രീതി: നേരിട്ടുള്ള നിയമനം
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 2022 മെയ് 3
• അവസാന തീയതി: 2022 മെയ് 18
Vacancy Details for Kerala Police Constable Recruitment 2022
കേരള പോലീസ് (ഇന്ത്യാ റിസർവ് ബറ്റാലിയൻ കമാൻഡോ വിംഗ്) കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് ആകെ 199 ഒഴിവുകളാണ് ഉള്ളത്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് മുതൽ 2 വർഷമായിരിക്കും ലിസ്റ്റിന് കാലാവധി ഉണ്ടായിരിക്കുക.
- പോലീസ് കോൺസ്റ്റബിൾ: 198+1 NCA SCCC
Educational Qualification Details for Kerala Police Constable Recruitment 2022
- എസ്എസ്എൽസി യോ തത്തുല്യമായ പരീക്ഷയോ വിജയിച്ചിരിക്കണം. ഒരു പ്രത്യേക വിഭാഗത്തിനും യോഗ്യതയിൽ ഇളവ് അനുവദിക്കുന്നതല്ല.
Age Limit Details for Kerala Police Constable Recruitment 2022
2022 ജനുവരി ഒന്നിന് 18 വയസ്സ് തികയേണ്ടതും 22 വയസ്സ് തികഞ്ഞിരിക്കാൻ പാടുള്ളതുമല്ല. പ്രായപരിധിയിൽ ഒരു പ്രത്യേക വിഭാഗത്തിനും ഇളവ് അനുവദിക്കുന്നതല്ല
ശാരീരിക യോഗ്യതകൾ
- ഉയരം: 167 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം.
- നെഞ്ചളവ്: 81 സെന്റീമീറ്റർ കൂടാതെ 5 സെന്റീമീറ്റർ വികസിപ്പിക്കാൻ സാധിക്കണം (അതായത് 86 സെന്റീമീറ്റർ വരെ).
- കണ്ണിന്റെ കാഴ്ച ശക്തി: മികച്ച കാഴ്ച ശക്തി. ശാരീരിക ക്ഷമത, കാഴ്ചശക്തി എന്നിവ സംബന്ധിച്ച് വിജ്ഞാപനത്തിൽ നൽകിയിരിക്കുന്നത് പോലെയുള്ള അസ്സൽ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉദ്യോഗാർത്ഥികൾ കായികക്ഷമതാ പരീക്ഷ സമയത്ത് ഹാജരാക്കേണ്ടതാണ്.
Salary Details for Kerala Police Constable Recruitment 2022
കേരള പോലീസ് ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡോ വിംഗ് റിക്രൂട്ട്മെന്റ് വഴി കേരള പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 31,100 രൂപ മുതൽ 66,800 രൂപ വരെ മാസം ശമ്പളം ലഭിക്കുന്നതാണ്.
ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന പി എഫ്, ബോണസ്... എന്നിവയെല്ലാം ലഭിക്കുന്നതാണ്
Selection Procedure for for Kerala Police Constable Recruitment 2022
1. എന്റുറൻസ് ടെസ്റ്റ്
ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡോ വിംഗ് പോലീസ് കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് നിയമിക്കുന്നതിന് യോഗ്യരായ എല്ലാ ഉദ്യോഗാർത്ഥികളും എന്റുറൻസ് ടെസ്റ്റിന് വിധേയരാകണം. 25 മിനിറ്റ് കൊണ്ട് 3 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കണം.
2. എഴുത്തുപരീക്ഷ/ ഒഎംആർ പരീക്ഷ
എന്റുറൻസ് ടെസ്റ്റ് പാസ്സാകുന്നവർ എഴുത്തുപരീക്ഷ അല്ലെങ്കിൽ ഒഎംആർ പരീക്ഷക്ക് ഹാജരാകണം.
3. ശാരീരിക ക്ഷമത ടെസ്റ്റ്
How to Apply for Kerala Police Constable Recruitment 2022?
• ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.
• രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.
• ശേഷം നോട്ടിഫിക്കേഷൻ എന്ന ഭാഗം സെലക്ട് ചെയ്യുക. താഴെ സെർച്ച് ബാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.
• തുടർന്ന് 136/2022 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.
• Apply now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കുക.
• ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
• 2022 മെയ് 18 വരെ ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
Post a Comment