'സ്നേഹയാനം' : ഭിന്നശേഷിക്കാരുടെ നിർധനരായ അമ്മമാർക്ക് സ്ഥിരമായ ഒരു ഉപജീവനം കണ്ടെത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് മുഖേന സൗജന്യമായി ഇലക്ട്രിക് ഓട്ടോ നൽകുന്ന പദ്ധതി
അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ട രേഖകൾ
(a) റേഷൻ കാർഡിന്റെ പകർപ്പ്.
(b) അപേക്ഷകയുടെ ആധാർ/തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്.
(c) ഭർത്താവ് ഉപേക്ഷിച്ചയാൾ / വിധവ ആണെന്ന് തെളിയിക്കുന്നതിനുള്ള രേഖ/ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം.
(d) ത്രീ വീലർ ലൈസൻസിന്റെ പകർപ്പ്.
(e) മകന്റെ/മകളുടെ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ പകർപ്പ്.
മാർഗ്ഗ നിർദ്ദേശങ്ങൾ
(1) അപേക്ഷക നാഷണൽ ട്രസ്റ്റ് നിയമത്തിൽ ഉൾപ്പെട്ട മാനസിക വെല്ലുവിളി, ഓട്ടിസം, സെറിബ്രൽ പാൽസി, ബഹു വൈകല്യം എന്നിവ ബാധിച്ചവരുടെ അമ്മ ആയിരിക്കണം.
(2) മുൻഗണനാ (ബി.പി.എൽ) വിഭാഗത്തിൽപ്പെട്ട ആളായിരിക്കണം.
(3) ഭർത്താവ് ഉപേക്ഷിച്ചവരോ/ വിധവകളോ/നിയമപരമായി ബന്ധം വേർപെട്ടവരോ ആയിരിക്കണം.
(4) പ്രായം 55 വയസ്സോ അതിനു താഴെയോ ആയിരിക്കണം.
(5) ത്രീ വീലർ ലൈസൻസ് ഉണ്ടായിരിക്കണം.
(6) അനുവദിക്കുന്ന ഇലക്ട്രിക് ഓട്ടോ മറിച്ച് വിൽക്കാനോ/പണയപ്പെടുത്താനോ പാടില്ല.
(7) വാഹനത്തിന്റെ ടാക്സ്, ഇൻഷൂറൻസ് എന്നിവ ഗുണഭോക്താവ് വഹിക്കേണ്ടതാണ്.
അപേക്ഷ ഫോം
CLICK HERE
കൂടുതൽ വിവരങ്ങൾക്ക് അന്വേഷണങ്ങൾക്ക് ജില്ലാ സാമൂഹിക നീതി ഓഫീസുമായി ബന്ധപ്പെടുക
Post a Comment