സ‌ര്‍ക്കാര്‍ സ്കൂ‌ളില്‍ മാത്രമല്ല, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ഇനി മുതല്‍ സൗജന്യഭക്ഷണം; കൂടാതെ, കൃഷിപ്പണിക്കിറങ്ങിയാല്‍ മണിക്കൂറിന് 100 രൂപ വച്ച്‌ പ്രതിഫലവും

 

free meals for college students in kerala


സ്കൂളുകളിലേതിന് സമാനമായി സൗജന്യ ഉച്ചഭക്ഷണ പദ്ധതി സര്‍ക്കാര്‍ കോളേജുകളിലേക്കും വ്യാപിപ്പിക്കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍.സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ സാമ്പത്തിക  പ്രതിസന്ധി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കാന്റീന്‍ വഴി സൗജന്യമായി ഉച്ചഭക്ഷണം നല്‍കിയേക്കും. ഇതിന് മുന്നോടിയായി കാന്റീന്‍ നടത്തിപ്പ് കുടുംബശ്രീക്ക് കൈമാറി.

അര്‍ഹരായ വിദ്യാര്‍ത്ഥികളെ നാല് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെത്താനാണ് നീക്കം. മറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കുടുംബശ്രീ നിശ്ചയിക്കുന്ന നിരക്ക് നല്‍കി ഉച്ചഭക്ഷണം കഴിക്കാം. സൗജന്യ ഭക്ഷണവും സബ്സിഡിയും നല്‍കുന്നതിനായി ഒരു കോളേജിന് മാസം അഞ്ച് ലക്ഷം രൂപ വരെ പരമാവധി അനുവദിക്കും.

കാമ്ബസില്‍ കൃഷി നടത്തുന്നതിനും കൃഷിപ്പണിയിലേര്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മണിക്കൂറില്‍ 100 രൂപ വീതം പ്രതിഫലം നല്‍കുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി സര്‍ക്കാര്‍ വക കോളേജുകള്‍ക്ക് പതിനായിരം രൂപ വീതം അനുവദിച്ചു.

സൗജന്യ ഉച്ചഭക്ഷണം : 4 മാനദണ്ഡങ്ങള്‍

 30 കിലോമീറ്ററിലേറെ ദൂരത്ത് നിന്ന് വരുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍

 30 കിലോമീറ്ററിലേറെ ദൂരെ നിന്ന് വരുന്ന കടുത്ത രോഗബാധിതര്‍

 മാതാപിതാക്കള്‍ മരിച്ചവര്‍.

 രക്ഷിതാവ് രോഗം ബാധിച്ച്‌ കിടപ്പിലായിട്ടുള്ളവര്‍.

Post a Comment

Previous Post Next Post

News

Breaking Posts