World environment day 2022 | ലോക പരിസ്ഥിതി ദിനം

World environment day 2022

 

ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിന (World environment day 2022) -മാണ്. ലോകമെമ്പാടും ആളുകൾ അന്ന് പരിസ്ഥിതി ദിനം ആഘോഷിക്കുന്നു.
നമ്മുടെ ഭൂമി(earth) ഇന്ന് മൂന്നുതരത്തിലുള്ള വലിയ പാരിസ്ഥിതിക പ്രതിസന്ധികളാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നത്.
ഒന്ന്: ആളുകൾക്കും പ്രകൃതിക്കും സഹിക്കാനാവാത്ത വിധം ചൂടുകൂടുന്ന അവസ്ഥ.
രണ്ട്: ആവാസവ്യവസ്ഥ നശിക്കുന്ന അവസ്ഥ. ഏതാണ്ട് ഒരു ദശലക്ഷത്തോളം ജീവിവർ​ഗ്ഗങ്ങൾ ഇന്ന് വംശനാശ ഭീഷണിയിലാണ്.
മൂന്ന്: മലിനീകരണം കൂടുന്നു. നമ്മുടെ ഭൂമിയും വായുവും വെള്ളവും മലിനമാണ്. 


ഇതിന് പരിഹാരം എന്നു പറയാനുള്ളത് നമ്മുടെ എക്കോണമിയേയും സമൂഹത്തേയും കൂടുതൽ പരിസ്ഥിതിസൗഹാർദ്ദപരവും പ്രകൃതിയോട് ഇണങ്ങിച്ചേരുന്നതും ആക്കി മാറ്റുക എന്നതാണ്.
2022 -ലെ പരിസ്ഥിതി ദിന സന്ദേശം 'ഒൺലി വൺ എർത്ത്' അഥവാ 'ഒരേയൊരു ഭൂമി' (#OnlyOneEarth) എന്നതാണ്. നമ്മുടെ ഭൂമിയെ ആഘോഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ആഗോളതലത്തിൽ കൂട്ടായ, പരിവർത്തനാത്മകമായ പ്രവർത്തനത്തിന് അത് ആഹ്വാനം ചെയ്യുന്നു. 

പരിസ്ഥിതി ദിന ക്വിസ്

Post a Comment

Previous Post Next Post

News

Breaking Posts