ഇന്ത്യൻ ആർമി യിലേക്കുള്ള റിക്രൂട്ട്മെന്റ് റാലി നോട്ടിഫിക്കേഷൻ ഇന്ത്യൻ ആർമി ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. അഗ്നിപഥ് പദ്ധതിപ്രകാരമുള്ള ആദ്യ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ ആണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അഗ്നിപഥ് റിക്രൂട്ട്മെന്റ് മുഖേന തിരഞ്ഞെടുക്കപ്പെടുന്നവരെ അഗ്നിവീർ എന്നായിരിക്കും അറിയപ്പെടുക. മിനിമം എസ്എസ്എൽസി പാസായ എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് റാലിക്കുവേണ്ടി അപേക്ഷിക്കാവുന്നതാണ്. ആദ്യഘട്ട ഓൺലൈൻ രജിസ്ട്രേഷൻ 2022 ജൂലൈയിൽ ആരംഭിക്കും.
Salary Package
- ആദ്യവർഷം: പ്രതിമാസം 30,000 രൂപ + അലവൻസുകൾ
- രണ്ടാം വർഷം: പ്രതിമാസം 33,000 രൂപ + അലവൻസുകൾ
- മൂന്നാം വർഷം : പ്രതിമാസം 36,500 രൂപ + അലവൻസുകൾ
- നാലാം വർഷം : പ്രതിമാസം 40,000 രൂപ + അലവൻസുകൾ
ശമ്പളത്തിന്റെ 30% സേവാനിധി പാക്കേജിലേക്ക് മാറ്റി വെക്കും. നാല് വർഷത്തിനു ശേഷം പിരിഞ്ഞ് പോരുമ്പോൾ 5.02 ലക്ഷം രൂപയുടെ കോർപ്പസ് ലഭിക്കും. അഗ്നിവീർ സൈനികർക്ക് 10.04 ലക്ഷം രൂപയും അതിന്റെ പലിശയും സൈനികർക്ക് ലഭിക്കും. സേവാനിധി പാക്കേജിൽ നിന്നും ലഭിക്കുന്ന തുകക്ക് ആദായ നികുതി അടയ്ക്കേണ്ടതില്ല.
A) അലവൻസുകൾ
യാത്ര, വസ്ത്രം, റേഷൻ, റിസ്ക് & ഹാർഡ്ഷിപ്പ് അലവൻസുകൾ ലഭിക്കുന്നതാണ്.
B) ലൈഫ് ഇൻഷുറൻസ്
അഗ്നിവീർ സൈനികർക്ക് 48 ലക്ഷം രൂപയുടെ നോൺ കോൺട്രിബ്യൂട്ടറി ലൈഫ് ഇൻഷുറൻസ് നാല് വർഷ കാലയളവിലേക്ക് ലഭിക്കുന്നതാണ്.
Educational Qualifications
1. അഗ്നി വീർ (ജനറൽ ഡ്യൂട്ടി)
› മിനിമം 45 ശതമാനം മാർക്കോടെ എസ്എസ്എൽസി പാസായിരിക്കണം. ഓരോ വിഷയത്തിനും 33% മാർക്ക് ഉണ്ടായിരിക്കണം
2. അഗ്നി വീർ (ടെക്നിക്കൽ, ഏവിയേഷൻ/ അമ്മ്യൂണിഷൻ എക്സാമിനർ)
പ്ലസ് ടു സയൻസ് കുറഞ്ഞത് 50 ശതമാനം മാർക്കോടെ പാസായിരിക്കണം. ഓരോ വിഷയത്തിലും കുറഞ്ഞത് 40 ശതമാനം മാർക്ക് നേടിയിരിക്കണം.
3. അഗ്നി വീർ ക്ലർക്ക്/ സ്റ്റോർ കീപ്പർ ടെക്നിക്കൽ
60% മാർക്കോടെ പ്ലസ് ടു പാസായിരിക്കണം. ഓരോ വിഷയത്തിലും കുറഞ്ഞത് 50 ശതമാനം മാർക്ക് നേടിയിരിക്കണം.
4. അഗ്നി വീർ ട്രേഡ്സ്മാൻ (പത്താം ക്ലാസ് പാസ്)
› എസ്എസ്എൽസി പാസ്
› ഓരോ വിഷയത്തിനും 33% മാർക്ക് നേടിയിരിക്കണം. മൊത്തം ശതമാനത്തിൽ നിബന്ധനകൾ ഇല്ല.
5. അഗ്നി വീർ ട്രേഡ്സ്‌മാൻ (എട്ടാം ക്ലാസ് പാസ്)
› എട്ടാം ക്ലാസ് പാസ്
› മൊത്തം ശതമാനത്തിൽ നിബന്ധനകൾ ഇല്ല. എങ്കിലും ഓരോ വിഷയത്തിനും 33% മാർക്ക് നേടിയിരിക്കണം.
Age Limit Details
- അഗ്നി വീർ ( ജനറൽ ഡ്യൂട്ടി): 17½ - 23 വയസ്സ് വരെ
- അഗ്നി വീർ (ടെക്നിക്കൽ, ഏവിയേഷൻ/ അമ്മ്യൂണിഷൻ): 17½ - 23 വയസ്സ് വരെ
- അഗ്നി വീർ ക്ലർക്ക്/ സ്റ്റോർ കീപ്പർ ടെക്നിക്കൽ: 17½ - 23 വയസ്സ് വരെ
- അഗ്നി വീർ ട്രേഡ്സ്മാൻ: 17½ - 23 വയസ്സ് വരെ
ലീവ്
ഒരു വർഷത്തിൽ 30 ലീവാണ് എടുക്കാൻ സാധിക്കുക. ഇതിനു പുറമേ മെഡിക്കൽ അനുബന്ധ ലീവുകൾ ലഭിക്കുന്നതാണ്.
Physical Fitness Test
1.6 കിലോമീറ്റർ ഓട്ടം
5 മിനിറ്റ് 30 സെക്കൻഡ് = 60 മാർക്ക്
5 മിനിറ്റ് 45 സെക്കൻഡ് കൊണ്ട് ഫിനിഷ് ചെയ്യുകയാണെങ്കിൽ = 48
പൾ അപ്പ്
How to Apply?
ഇന്ത്യൻ ആർമിയുടെ കരസേന യിലേക്കുള്ള അപേക്ഷകൾ 2022 ജൂലൈ മുതൽ സ്വീകരിച്ച് തുടങ്ങും. കൃത്യമായ തീയതി ഇപ്പോൾ ഇന്ത്യൻ ആർമി പുറത്തുവിട്ടിട്ടില്ല.
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
إرسال تعليق