ക്ലീൻ കേരള കമ്പനി ലിമിറ്റഡ് ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ വരുന്നുണ്ട്. പൂർണമായും ദിവസവേതന അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2022 ജൂൺ 6 വരെ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷിക്കുന്നതിന് മുൻപ് വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കാര്യങ്ങൾ താഴെ നൽകുന്നു.
Job Details
- ബോർഡ്: Clean Kerala Company Limited
- ജോലി തരം: കേരള സർക്കാർ
- കാറ്റഗറി നമ്പർ: A9/29/CKCL/2022
- നിയമനം: താൽക്കാലിക നിയമനം
- ആകെ ഒഴിവുകൾ: 14
- തസ്തിക: ടെക്നിക്കൽ അസിസ്റ്റന്റ്
- ജോലിസ്ഥലം: കേരളത്തിലുടനീളം
- അപേക്ഷിക്കേണ്ട വിധം: തപാൽ
- അപേക്ഷിക്കേണ്ട തീയതി: 2022 മെയ് 16
- അവസാന തീയതി: 2022 ജൂൺ 6
Vacancy Details
ക്ലീൻ കേരള കമ്പനി ലിമിറ്റഡ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് 14 ഒഴിവുകളാണ് ഉള്ളത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഒരു ഒഴിവു വീതമാണുള്ളത്.
Age Limit Details
- 35 വയസ്സിൽ താഴെ പ്രായമുള്ള വർക്കാണ് അപേക്ഷിക്കാൻ സാധിക്കുക
Educational Qualifications
- ഡിപ്ലോമ/ ഐടിസി/ ഐടിഐ
Salary Details
ക്ലീൻ കേരള കമ്പനി ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ സർക്കാർ ഉത്തരവ് പ്രകാരം 755 രൂപ വീതം പ്രതിദിനം ലഭിക്കുന്നതാണ്.
സമർപ്പിക്കേണ്ട രേഖകൾ
- ക്ലീൻ കേരള കമ്പനിയുടെ അപേക്ഷാ ഫോറം
- അപേക്ഷകന്റെ ബയോഡാറ്റ
- വിദ്യാഭ്യാസ യോഗ്യതയുടെ തെളിവ്
- പ്രായത്തിന്റെ തെളിവ് (എസ്എസ്എൽസി സർട്ടിഫിക്കറ്റ്)
- എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്
How to Apply?
- ക്ലീൻ കേരള കമ്പനി ലിമിറ്റഡ് റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കുന്നതിന് വിജ്ഞാപനത്തോടൊപ്പം നൽകിയിരിക്കുന്ന അപേക്ഷാഫോറം പ്രിന്റ് ഔട്ട് എടുക്കുക
- പൂരിപ്പിച്ച അപേക്ഷയോടൊപ്പം മുകളിൽ നൽകിയിരിക്കുന്ന സർട്ടിഫിക്കറ്റുകൾ കൂടി ഉൾപ്പെടുത്തി കൊറിയർ/ സ്പീഡ് പോസ്റ്റ്/ രജിസ്ട്രേഡ് പോസ്റ്റ്/ ഓർഡിനറി പോസ്റ്റ്/ ഓഫീസ് സമയങ്ങളിൽ നേരിട്ട് സമർപ്പിക്കുക.
- അപേക്ഷ അയക്കുന്ന കവറിന് മുകളിൽ ഇങ്ങനെ എഴുതുക " അപേക്ഷ - ടെക്നിക്കൽ അസിസ്റ്റന്റ് പോസ്റ്റ്"
വിലാസം:
ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം 695009
- റാങ്ക് ലിസ്റ്റ് ഒരു വർഷത്തേക്ക് കാലാവധി ഉള്ളതായിരിക്കും. കൂടാതെ ഉയർന്നുവരുന്ന ഒഴിവുകൾ റാങ്ക് പട്ടികയിൽ നിന്നും നികത്തുന്നതായിരിക്കും
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
Post a Comment