സൂക്ഷിക്കുക; എ ഐ കാമറകള്‍ പണി തുടങ്ങി

 സൂക്ഷിക്കുക; എ ഐ കാമറകള്‍ പണി തുടങ്ങി  AI CAMERAS IN KERALA

 എ.ഐ കാമറകള്‍ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ) ക്ലിക്കിയ നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കല്‍ അടുത്ത മാസം മുതല്‍ ആരംഭിക്കും.എ.ഐ സോഫ്റ്റ്‌വെയറും മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍ വെബ്സൈറ്റും സംയോജിപ്പിപ്പിച്ച്‌ സോഫ്റ്റ് വെയര്‍ പ്രശ്നം പരിഹരിച്ചതോടെയാണ് നടപടികള്‍ പുനരാരംഭിക്കുന്നത്.

ജൂണില്‍ കണ്ടെത്തിയ നിയമലംഘനങ്ങള്‍ ആഗസ്റ്റോടെ സമ്മന്‍സായി നല്‍കും. ഒപ്പം അന്നന്ന് നടക്കുന്ന നിയമലംഘനങ്ങളും ഉടമയുടെ ഫോണില്‍ മെസേജായി എത്തും. 240 കോടിയുടെ പദ്ധതിയില്‍ കാമറകള്‍ മു
മ്ബേ സ്ഥാപിച്ചിരുന്നു. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 722 എ.ഐ കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. നിയമലംഘനം സ്വയം കണ്ടെത്തല്‍, ചിത്രസഹിതം നോട്ടീസ് തയ്യാറാക്കല്‍, ഉടമയുടെ നമ്ബറിലേക്ക് മെസേജ്, വിലാസത്തിലേക്ക് നോട്ടീസും ചലാനും തയ്യാറാക്കല്‍, പരിവാഹന്‍ സൈറ്റിലേക്ക് കുറ്റകൃത്യങ്ങള്‍ അപ്‌ലോഡ് ചെയ്യല്‍ തുടങ്ങിയ കാര്യങ്ങള്‍ കാമറയും സോഫ്റ്റ്‌വെയറും സ്വയം ചെയ്തുന്നതാണ് പദ്ധതി.

 മോട്ടോര്‍ വാഹന വകുപ്പ്  ആസ്ഥാനത്താണ് 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം. മുൻപ് സ്ഥാപിച്ചിട്ടുള്ള കാമറകളും സേവ് കേരളാ പദ്ധതിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. അതാത് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കും. കൊച്ചി, കോഴിക്കോട് കണ്‍ട്രോള്‍ റൂമുകള്‍ക്കായിരുന്നു മുൻപ്  ചുമതല. അമിതവേഗവും സിഗ്‌നല്‍ ലംഘനവും മാത്രമാണ് ഈ കാമറകള്‍ കൈയോടെ പിടിച്ചിരുന്നത്.

കുതിച്ച്‌ പാഞ്ഞാലും കുടുങ്ങും

240 കിലോമീറ്റര്‍ വേഗത്തില്‍ പോകുന്ന വാഹനത്തിന്റെ വരെ നമ്പർ  പ്ലേറ്റ് ഒപ്പിയെടുക്കാന്‍ കഴിയുന്ന കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. രാത്രിയിലെ നിയമലംഘനങ്ങളും കണ്ടെത്താം. പിഴ ഓണ്‍ലൈനായും അക്ഷയ വഴിയും അടയ്ക്കാം. 30 ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍ മോട്ടോര്‍വാഹന വകുപ്പ് കേസ് കോടതിയിലേക്ക് കൈമാറും. കേന്ദ്ര നിയമപ്രകാരമുള്ള ഇരട്ടി തുക കോടതിയില്‍ അടയ്‌ക്കേണ്ടിവരും.

പിടിവീഴുന്ന കാര്യങ്ങള്‍

•ഹെല്‍മെറ്റ് 500

•സീറ്റ് ബെല്‍റ്റ് 500

•അമിത വേഗം 500

•മൊബൈല്‍ സംസാരം 2000

•സിഗ്‌നല്‍ ലംഘനം 500

•നോ പാര്‍ക്കിംഗ് 500

•ത്രിപ്പിള്‍സ് 1000

Post a Comment

أحدث أقدم

News

Breaking Posts