Cochin Shipyard Limited (CSL) Recruitment 2022 | കൊച്ചിയിലെ ഷിപ്പിയാർഡ് വിജ്ഞാപനം | Central govt job

Cochin Shipyard Limited (CSL) Recruitment 2022 | കൊച്ചിയിലെ ഷിപ്പിയാർഡ് വിജ്ഞാപനം | Central govt job


കൊച്ചിയിലെ ഷിപ്പിയാർഡ് ലിമിറ്റഡ് നിലവിലുള്ള ഫയർമാൻ, സേഫ്റ്റി അസിസ്റ്റന്റ്, കുക്ക്, സെമി സ്‌കിൽഡ് റിഗ്ഗർ, സ്കാഫോൾഡർ തുടങ്ങിയ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് വേണ്ടി തൊഴിൽ വിജ്ഞാപനം പുറത്തിറക്കി. ആവശ്യമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ വഴി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 ജൂലൈ 8 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരം ഉണ്ട്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, തിരഞ്ഞെടുക്കൽ പ്രക്രിയ തുടങ്ങിയ കൂടുതൽ വിവരങ്ങൾ വായിച്ചതിനുശേഷം അപേക്ഷിക്കുക.

Cochin Shipyard Limited Recruitment 2022 Job Details

  • റിക്രൂട്ട്മെന്റ് വിഭാഗം : Cochin Shipyard Limited
  • ജോലി തരം : കേന്ദ്ര സർക്കാർ
  • ആകെ ഒഴിവുകൾ : 106
  • ജോലിസ്ഥലം : കൊച്ചി
  • നിയമനം : നേരിട്ടുള്ള നിയമനം
  • അപേക്ഷിക്കേണ്ട വിധം ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 ജൂൺ 24
  • അവസാന തീയതി: 2022 ജൂലൈ 8

Cochin Shipyard recruitment 2022 - Vacancy Details

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് പുറത്തിറക്കിയ തൊഴിൽ വിജ്ഞാപനം അനുസരിച്ച് വിവിധ തസ്തികകളിലായി 106 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.

  • സെമി സ്‌കിൽഡ് റിഗ്ഗർ: 53
  • ഫയർമാൻ: 29
  • സേഫ്റ്റി അസിസ്റ്റന്റ്: 18
  • സ്കാഫോൾഡർ: 05
  • കുക്ക്: 01

Cochin Shipyard recruitment 2022 - Age Limit Details

പരമാവധി 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം. ഉദ്യോഗാർത്ഥിക്ക് 2022 ജൂൺ 16 ന് 30 വയസ്സ് കവിയാൻ പാടില്ല.

  പിന്നോക്ക വിഭാഗത്തിൽ പെടുന്ന സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്

Cochin Shipyard recruitment 2022 - Educational Qualifications

1. സെമി സ്‌കിൽഡ് റിഗ്ഗർ

› നാലാം ക്ലാസ് പാസായിരിക്കണം
› ബന്ധപ്പെട്ട മേഖലയിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം

2. ഫയർമാൻ

› എസ്എസ്എൽസി പാസായിരിക്കണം

› കുറഞ്ഞത് നാല് മാസം മുതൽ 6 മാസം വരെ അഗ്നിശമന സേനയിൽ പരിശീലന കോഴ്സ് പൂർത്തിയാക്കിയിരിക്കണം

› കുറഞ്ഞത് ഒരു വർഷത്തെ പരിചയം

3. സേഫ്റ്റി അസിസ്റ്റന്റ്

› എസ്എസ്എൽസി പാസായിരിക്കണം
› ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും ഒരു വർഷത്തെ സേഫ്റ്റി/ ഫയർ ഡിപ്ലോമ

› കുറഞ്ഞത് ഒരു വർഷത്തെ ട്രെയിനിങ് അല്ലെങ്കിൽ പബ്ലിക് സെക്ടർ ഫാക്ടറിയിൽ സേഫ്റ്റിയിൽ പരിചയം

4. സ്കാഫോൾഡർ

› എസ്എസ്എൽസി പാസായിരിക്കണം

› ഷീറ്റ് മെറ്റൽ വർക്കർ/ ഫിറ്റർ പൈപ്പ്/ ഫിറ്റർ ട്രേഡിൽ ഐടിഐ.

› കുറഞ്ഞത് ഒരു വർഷത്തെ പരിചയം

5. കുക്ക്

› ഏഴാം ക്ലാസ് പാസായിരിക്കണം
› ഗവൺമെന്റ് അല്ലെങ്കിൽ PSU ഗസ്റ്റ് ഹൗസ്/ ഫാക്ടറി കാന്റീൻ/ ത്രീസ്റ്റാർ ഹോട്ടൽ/ സ്റ്റേറ്റ് പോലീസ്/ ഫുഡ് കാറ്ററിംഗ് സർവീസ് ഏജൻസി എന്നിവയിലേതെങ്കിലും വിഭാഗത്തിൽ അഞ്ച് വർഷത്തിൽ കുറയാത്ത പരിചയം.

Cochin Shipyard recruitment 2022 - Salary Details

കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ നൽകുന്നു.

  • ആദ്യവർഷം: 22,100/-
  • രണ്ടാം വർഷം: 22,800/-
  • മൂന്നാം വർഷം: 23,400/-

Cochin Shipyard recruitment 2022 - Application Fees

  • SC/ST/PWD വിഭാഗക്കാർക്ക് അപേക്ഷാഫീസ് ഇല്ല
  • മറ്റെല്ലാ വിഭാഗക്കാർക്കും 200 രൂപയാണ് അപേക്ഷാ ഫീസ്
  • അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഓൺലൈൻ മുഖാന്തരം ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്

Selection Procedure

  • ഓൺലൈൻ പരീക്ഷ
  • പ്രവൃത്തിപരിചയത്തെക്കുറിച്ചുള്ള പവർപോയിന്റ് അവതരണം
  • സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ

How to Apply for Cochin Shipyard Recruitment 2022?

✦ ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് തൊഴിൽ വിജ്ഞാപനം പൂർണമായും വായിച്ചു യോഗ്യത ഉറപ്പുവരുത്തുക

✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്

✦ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2022 ജൂലൈ 8 വരെ ആയിരിക്കും

✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും

✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക

✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ

✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്

Notification Click here
Apply Now Click here
Official Website Click here
Join Telegram Click here

Post a Comment

أحدث أقدم

News

Breaking Posts