Kerala Airport Jobs 2022: AIASL Recruitment 2022 | കേരളത്തിൽ എയർപോർട്ട് ജോലികൾ

Kerala Airport Jobs 2022: AIASL Recruitment 2022 | കേരളത്തിൽ എയർപോർട്ട് ജോലികൾ


കേരളത്തിൽ എയർപോർട്ട് ജോലികൾ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിലിതാ നിങ്ങൾക്ക് ഇതിലും മികച്ച അവസരം ഇനി വരാനില്ല. കേരളത്തിലെ കൊച്ചി, കോഴിക്കോട്, കണ്ണൂർ അന്താരാഷ്ട്ര എയർപോർട്ടുകളിലേക്കാണ് അഭിമുഖം നടത്തുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ വായിച്ച് മനസ്സിലാക്കിയശേഷം അഭിമുഖത്തിന് പോകാവുന്നതാണ്.

 എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡ് ഒരു നിശ്ചിത കാലയളവിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി ഇന്റർവ്യൂ നടത്തുന്നു. 2022 ജൂലൈ 30, 31തീയതികളിലാണ് ഇന്റർവ്യൂ നടക്കുന്നത്.

ഒഴിവുകൾ

AIASL ഹാൻഡിമാൻ, യൂട്ടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ തുടങ്ങിയ പോസ്റ്റിലേക്കാണ് ഇന്റർവ്യൂ നടത്തുന്നത്. ഈ രണ്ട് തസ്തികകളിലുമായി 153 ഒഴിവുകളാണ് നിലവിലുള്ളത്. ഓരോ എയർപോർട്ടിലും വരുന്ന ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.

ഹാൻഡിമാൻ

  • കൊച്ചി: 55 ഒഴിവ്
  • കോഴിക്കോട്: 27 ഒഴിവ്
  • കണ്ണൂർ: 27 ഒഴിവ്

യൂട്ടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ

  • കൊച്ചി: 21 ഒഴിവ്
  • കോഴിക്കോട്: 15 ഒഴിവ്
  • കണ്ണൂർ: 08

പ്രായപരിധി വിവരങ്ങൾ

ഹാൻഡിമാൻ

  • ജനറൽ: 28 വയസ്സ് വരെ
  • OBC: 31 വയസ്സ് വരെ
  • SC/ST: 33 വയസ്സ് വരെ

യൂട്ടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ

  • ജനറൽ: 28 വയസ്സ് വരെ
  • OBC: 31 വയസ്സ് വരെ
  • SC/ST: 33 വയസ്സ് വരെ

വിദ്യാഭ്യാസ യോഗ്യത

1. ഹാൻഡിമാൻ

എസ്എസ്എൽസി പാസായിരിക്കണം. ഇംഗ്ലീഷ് ഭാഷ വായിക്കാനും മനസ്സിലാക്കാനും കഴിയണം. പ്രാദേശിക, ഹിന്ദി ഭാഷകളിലെ പരിജ്ഞാനം അതായത് മനസ്സിലാക്കാനും സംസാരിക്കാനും ഉള്ള കഴിവ്.

2. യൂട്ടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ

എസ്എസ്എൽസി പാസായിരിക്കണം. ട്രേഡ് ടെസ്റ്റിന് ഹാജരാകുമ്പോൾ ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. പ്രാദേശിക ഭാഷ അറിയുന്ന ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും.

ശമ്പള വിവരങ്ങൾ

എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസ് ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ നൽകുന്നു.
ഹാൻഡിമാൻ: 14,610/-
യൂട്ടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ : 16,530/-

തിരഞ്ഞെടുക്കൽ പ്രക്രിയ

1. ഹാൻഡിമാൻ

സ്ക്രീനിങ്: ഇംഗ്ലീഷ് പാരഗ്രാഫ് വായിക്കൽ, ജനറൽനോളജ്
ഫിസിക്കൽ എന്റുറൻസ് - വൈറ്റ് ലിഫ്റ്റിംഗ്, റണ്ണിംഗ്

2. യൂട്ടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ


ട്രേഡ് ടെസ്റ്റ്
സ്ക്രീനിങ്: ജനറൽനോളജ് ആൻഡ് ഡ്രൈവിങ്ങുമായി ബന്ധപ്പെട്ടത്
ഇന്റർവ്യൂ തീയതിയും സ്ഥലവും

ഹാൻഡിമാൻ

Date : 30.07.2022
Time : 0800 to 1100hrs
Venue

Sri Jagannath Auditorium, Near Vengoor Durga Devi Temple, Vengoor, Angamaly, Ernakulam, Kerala, Pin - 683572 [ on the Main Central Road ( M C Road ) , 1.5 Km away from Angamaly towards Kalady]

യൂട്ടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ

Date : 31.07.2022
Time : 0800 to 1100hrs
Venue

Sri Jagannath Auditorium, Near Vengoor Durga Devi Temple, Vengoor, Angamaly, Ernakulam, Kerala, Pin - 683572 [ on the Main Central Road ( M C Road ) , 1.5 Km away from Angamaly towards Kalady]

അഭിമുഖത്തിൽ പങ്കെടുക്കുന്നതിനുള്ള നിർദ്ദേശങ്ങൾ

› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യതകൾ ഉറപ്പുവരുത്തുക.

› വിജ്ഞാപനത്തോടൊപ്പം നൽകിയിരിക്കുന്ന അപേക്ഷാഫോറം പ്രിന്റ് എടുത്ത് പൂരിപ്പിക്കുക

› അപേക്ഷയിൽ ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ പതിക്കുക

› അപേക്ഷയോടൊപ്പം യോഗ്യതകൾ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും അതിന്റെ പകർപ്പുകളും വെക്കുക.

› കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.

Notification: Click here

Official Website: Click here

Post a Comment

أحدث أقدم

News

Breaking Posts