സ്ഥിരമായി ഡ്രൈവർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച അവസരം വന്നിരിക്കുകയാണ്. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) മുഖേന ഡൽഹി പോലീസിലേക്ക് കോൺസ്റ്റബിൾ (ഡ്രൈവർ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസർക്കാർ ജോലി ആയതുകൊണ്ട് തന്നെ ഇന്ത്യയിലെ ഏത് സംസ്ഥാനത്തുള്ളവർക്കും അപേക്ഷിക്കാം. മികച്ച ശമ്പളത്തിൽ സ്ഥിരമായി ഡ്രൈവർ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പരിഗണിക്കാം. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ 2022 ജൂലൈ 29ന് മുൻപ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
Police Constable Driver Recruitment 2022 - Vacancy Details
സ്റ്റഫ് സെലക്ഷൻ കമ്മീഷൻ ഡൽഹി പോലീസിലേക്ക് കോൺസ്റ്റബിൾ (ഡ്രൈവർ) പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യയിൽ എമ്പാടുമായി 1411 ഡ്രൈവർ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ വിഭാഗക്കാർക്കും ഉള്ള ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
- ജനറൽ/ UR: 604
- EWS: 142
- OBC: 353
- SC: 262
- ST: 50
Police Constable Driver Recruitment 2022 - Age Limit Details
20 വയസ്സ് മുതൽ 30 വയസ്സ് ഉള്ളവരെയാണ് ഡ്രൈവർ ഒഴിവുകളിലേക്ക് പരിഗണിക്കുന്നത്. അപേക്ഷകർ 1992 ജൂലൈ രണ്ടിനും 2001 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
അതിൽ തന്നെ ഉയർന്ന പ്രായപരിധിയിൽ നിന്നും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 35 വയസ്സ് വരെയും, ഒബിസി വിഭാഗക്കാർക്ക് 33 വയസ്സ് വരെയുമാണ് പ്രായപരിധി. മറ്റുള്ള പിന്നോക്ക സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
Police Constable Driver Recruitment 2022 - Educational Qualifications
• അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും പ്ലസ് ടു പാസായിരിക്കണം. 2022 ജൂലൈ 29 നു മുൻപ് പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം.
• ഹെവി വെഹിക്കിൾ ആത്മവിശ്വാസത്തോടെ ഓടിക്കാൻ കഴിയണം
• ഹെവി മോട്ടോർ വെഹിക്കിളുകൾക്കുള്ള ഡ്രൈവിംഗ് ലൈസൻസ് നേടിയിരിക്കണം
• വാഹനങ്ങളുടെ അറ്റകുറ്റപ്പണികളെ കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കണം
• 170 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം
• 81 സെന്റീമീറ്റർ നെഞ്ചളവ് ഉണ്ടായിരിക്കണം
Police Constable Driver Recruitment 2022 - Salary Details
സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ ഡൽഹി പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 21,700 രൂപ മുതൽ 69,100 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്.
ശമ്പളത്തിന് പുറമേ കേന്ദ്രസർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
Police Constable Driver Recruitment 2022 - Selection Procedure
• കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷ
• ഫിസിക്കൽ എന്റുറൻസ് മെഷർമെന്റ് ടെസ്റ്റ്
• ട്രേഡ് ടെസ്റ്റ്
• ഡോക്യുമെന്റ് വെരിഫിക്കേഷൻ
• മെഡിക്കൽ പരീക്ഷ
How to Apply Police Constable Driver Recruitment 2022?
സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ ഡൽഹി പോലീസ് ഹെഡ്കോൺസ്റ്റബിൾ (ഡ്രൈവർ) റിക്രൂട്ട്മെന്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് മുകളിൽ നൽകിയിരിക്കുന്ന മുഴുവൻ യോഗ്യതകളും നേടേണ്ടതുണ്ട്. താല്പര്യവും യോഗ്യതയും ഉള്ള ഉദ്യോഗാർത്ഥികൾക്ക് 2022 ജൂലൈ 29 വരെ ഓൺലൈൻ വഴി https://ssc.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.അപേക്ഷിക്കേണ്ട ഓരോ ഘട്ടങ്ങളും താഴെ നൽകുന്നു.
› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യതകൾ പരിശോധിക്കുക
› അപേക്ഷിക്കാൻ താഴെ നൽകിയിരിക്കുന്ന Apply Now ക്ലിക്ക് ചെയ്യുക
› ശേഷം ആദ്യമായി അപേക്ഷിക്കുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തുക മറ്റുള്ളവർ രജിസ്ട്രേഷൻ നമ്പർ, പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.
› ശേഷം തുറന്നുവരുന്ന അപേക്ഷ ഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ ടൈപ്പ് ചെയ്ത് നൽകുക
› ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
› ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടക്കുക
› മൊബൈൽ വഴി അല്ലാതെ കമ്പ്യൂട്ടർ വഴി അപേക്ഷിക്കാൻ ഞങ്ങൾ റെക്കമെന്റ് ചെയ്യുന്നു. ഇത് അപേക്ഷാ പ്രോസസ് കൂടുതൽ വേഗത്തിലും എളുപ്പത്തിലുമാക്കാൻ സഹായിക്കുന്നു
› സമർപ്പിച്ച അപേക്ഷയുടെ ഒരു പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
إرسال تعليق