മഴ ശക്തമാകുന്നു: 2 ജില്ലകളിൽ നാളെ അവധി



ശക്തമായ മഴയെ തുടർന്ന് എറണാകുളം, കോട്ടയം ജില്ലകളിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണെന്ന് എറണാകുളം ജില്ലാ കലക്ടർ രേണുരാജ് അറിയിച്ചു.
 

ശക്തമായ മഴയ്ക്ക്സാധ്യതയുള്ളതിനാലും വെള്ളപ്പൊക്കം കണക്കിലെടുത്തും
കോട്ടയം ജില്ലയിലും അവധി പ്രഖ്യാപിച്ചു. അങ്കണവാടികളടക്കം എല്ലാവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോട്ടയത്ത് അവധിയാണ്. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്ക് അവധി ബാധകമല്ല.

Post a Comment

Previous Post Next Post

News

Breaking Posts