ഹിന്ദി അധ്യാപക ട്രെയിനിംഗിന് അപേക്ഷിക്കാം

ഹിന്ദി അധ്യാപക ട്രെയിനിംഗിന് അപേക്ഷിക്കാം applications are invited for hindi training course

കേരള സർക്കാർ ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ അധ്യാപക കോഴ്‌സിന്റെ 2022-24 ബാച്ചിന് അപേക്ഷ ക്ഷണിച്ചു. രണ്ടാം ഭാഷയായി ഹിന്ദി പഠിച്ച് പ്ലസ്ടൂവിന് അമ്പത് ശതമാനം മാർക്കുള്ളവർക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17 നും 35 ഇടയിൽ. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി, പട്ടികവർഗക്കാർക്ക് അഞ്ച് വർഷവും മറ്റു പിന്നാക്കക്കാർക്ക് മൂന്ന് വർഷവും ഇളവുണ്ട്. ഇ-ഗ്രാന്റ് വഴി പട്ടികജാതി, മറ്റർഹ വിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടായിരിക്കും   പി.എസ്.സി അംഗീകാരമുള്ള കോഴ്‌സാണിത്. ഓഗസ്റ്റ് 16 നകം പ്രിൻസിപ്പാൾ, ഭാരത്ഹിന്ദി പ്രചാരകേന്ദ്രം, അടൂർ, പത്തനംതിട്ട എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0473 4296496, 8547126028.

Post a Comment

أحدث أقدم

News

Breaking Posts